- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൂക്കൻ സീറോ മലബാർ മാസ് സെന്ററിൽ മൂന്നാം കുർബാന ആരംഭിക്കുന്നു
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ കമ്മ്യുണിറ്റിയിലെ ലൂക്കൻ മാസ് സെന്ററിൽ മൂന്നാം കുർബാന ആരംഭിക്കുന്നു. എല്ലാ മാസവും രണ്ടാം ഞായറാഴ്ചകളിൽ വൈകിട്ട് 6 മണിക്കാണ് ലൂക്കൻ മാസ് സെന്ററിൽ മൂന്നാം കുർബാന ആരംഭിക്കുന്നത്. നിലവിൽ എല്ലാ മാസാദ്യ ഞായറാഴ്ചകളിൽ 4 മണിക്കും, എല്ലാ മൂന്നാം ശനിയാഴ്ചകളിൽ 10 മണിക്കുമാണ് വി കുർബാന നടത്തപ്പെടുന്നത്. ഇടവക വികാരിയായ
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ കമ്മ്യുണിറ്റിയിലെ ലൂക്കൻ മാസ് സെന്ററിൽ മൂന്നാം കുർബാന ആരംഭിക്കുന്നു. എല്ലാ മാസവും രണ്ടാം ഞായറാഴ്ചകളിൽ വൈകിട്ട് 6 മണിക്കാണ് ലൂക്കൻ മാസ് സെന്ററിൽ മൂന്നാം കുർബാന ആരംഭിക്കുന്നത്. നിലവിൽ എല്ലാ മാസാദ്യ ഞായറാഴ്ചകളിൽ 4 മണിക്കും, എല്ലാ മൂന്നാം ശനിയാഴ്ചകളിൽ 10 മണിക്കുമാണ് വി കുർബാന നടത്തപ്പെടുന്നത്.
ഇടവക വികാരിയായ ഫാ.ആന്റണി ചീരംവേലിന്റെ നേതൃത്വത്തിലുള്ള മാസ് സെന്ററിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ് മാസ് സെന്ററിന്റെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട ജിംഗിൾ ബെൽസിലെ ക്രിസ്തുമസ് കരോൾ മത്സരവും ബേക്കിങ് മത്സരത്തിലെ കേക്ക് 1100 യൂറോയ്ക്ക് വിറ്റതും മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. ജിംഗിൾ ബെൽസിലൂടെ സമാഹരിച്ച തുക കാഞ്ഞിരപ്പള്ളി രൂപതയിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒരു കുടുംബത്തിന് വീട് നിർമ്മിക്കുവാൻ നൽകുവാനാണ് ലൂക്കൻ മാസ് സെന്റർ തീരുമാനിച്ചിരിക്കുന്നത്. ക്രിസ്തുമസ് കരോൾ ദിനത്തിലെ വികാരിയച്ചന്റെ സാന്നിധ്യം ഇടവകക്കാർക്കും കമ്മറ്റിയംഗങ്ങൾക്കും സഭയുടെ പ്രവർത്തനങ്ങളോട് കൂടുതൽ അടുക്കുവാൻ പ്രചോദനമേകി.