- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെർത്തിൽ സീറോ മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ കുർബാന നടത്തി
പെർത്ത്: സീറോ മലങ്കര കത്തോലിക്കാ സഭയുടെ പെർത്തിലെ രണ്ടാമത്തെ വിശുദ്ധ കുർബാന ഇക്കഴിഞ്ഞ 15 ന് ഞായറാഴ്ച വില്ലിട്ടെനിലെ, സെയ്ന്റ്‌സ് ജോൺ ആൻഡ് പോൾ കത്തോലിക്കാ പള്ളിയിൽ വച്ച് അർപ്പിക്കപ്പെട്ടു. ഓസ്‌ട്രേലിയയിലെ മലങ്കര കത്തോലിക്കാ സഭയുടെ ചാപ്ലിൻ ഫാ. സ്റ്റീഫെൻ കുളത്തുംകരോട്ടിന്റെ കാർമികത്വത്തിൽ ആയിരുന്നു കുർബനാർപ്പണം. മലങ്കര സഭയുടെ വെസ
പെർത്ത്: സീറോ മലങ്കര കത്തോലിക്കാ സഭയുടെ പെർത്തിലെ രണ്ടാമത്തെ വിശുദ്ധ കുർബാന ഇക്കഴിഞ്ഞ 15 ന് ഞായറാഴ്ച വില്ലിട്ടെനിലെ, സെയ്ന്റ്‌സ് ജോൺ ആൻഡ് പോൾ കത്തോലിക്കാ പള്ളിയിൽ വച്ച് അർപ്പിക്കപ്പെട്ടു. ഓസ്‌ട്രേലിയയിലെ മലങ്കര കത്തോലിക്കാ സഭയുടെ ചാപ്ലിൻ ഫാ. സ്റ്റീഫെൻ കുളത്തുംകരോട്ടിന്റെ കാർമികത്വത്തിൽ ആയിരുന്നു കുർബനാർപ്പണം.
മലങ്കര സഭയുടെ വെസ്‌റ്റേൺ ഓസ്‌ട്രേലിയയിലെ ആദ്യ കൂട്ടായ്മ 2014 ലിൽ രൂപീകരിക്കപെടുകയും നവംബർ മാസം 13 നാം തിയതി ആദ്യ കുർബ്ബനാർപ്പണം ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വതിലും റെവ.ഫാ. സ്റ്റീഫെൻ കുളത്തുംകരോട്ടിന്റെയും ഫാ. വർഗീസ് പാറക്കലിന്റെയും സഹ കാർമികത്വത്തിലും ആയിരുന്നു അർപ്പിക്കപ്പെട്ടത്.
നൂറ്റി അമ്പതോളം പേർ പങ്കെടുത്ത കുർബാനയും തുടർന്നുള്ള സ്‌നേഹവിരുന്നും മലങ്കര സഭാംഗങ്ങൾക്ക് സാഫല്യത്തിന്റെയും അനുഗ്രഹ പ്രാപ്തിയുടെയും നിമിഷങ്ങളായിരുന്നു. സഭയുടെ വളർച്ചക്ക് പെർത്ത് അതിരൂപത എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. പ്രഥമ കുർബനയോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ തീരുമാനിക്കപ്പെട്ടത് പ്രകാരം എല്ലാ മാസവും പ്രാർത്ഥനാ യോഗങ്ങളും മൂന്നുമാസത്തിലൊരിക്കൽ വില്ലിട്ടൻ സെയിന്റ്‌സ് ജോൺ ആൻഡ് പോൾ കത്തോലിക്കാ പള്ളിയിൽ വച്ച് കുർബാനയും നടത്തിവരുന്നു . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ജിനോ ജോയ് കരിമരത്തിനാൽ ഫോൺ : +61 469860642.