ഡബ്ലിൻ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ അയർലണ്ടിലെ ഡബ്ലിൻ സെന്റ്. തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ, യു.കെ, യൂറോപ്പ് ആഫ്രിക്ക ഭദ്രാസനധിപൻ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനി 12 ന് ഞായറാഴ്ച വി. കുർബാന അർപ്പിക്കും.

ഉച്ചക്ക് ഒന്നര മണിക്ക് നമസ്‌കാരം ആരംഭിക്കും, തുടർന്ന് അഭി. തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വി. കുർബാന അർപ്പിക്കും. ഇതേ തുടർന്ന് ആശീർവാദവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. എല്ലാ വിശ്വാസികളെയും ഇടവക സന്ദർശനത്തോടനുബന്ധിച്ചുള്ള വി.കുർബാനയിലേക്ക് ഭക്തിപൂർവ്വം പങ്കെടുക്കുവാൻ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.