- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബൺ സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ വിശുദ്ധവാര തിരുകർമ്മങ്ങൾ
മെൽബൺ: സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ മാർച്ച് 20-ാം തിയതി ഓശാന ഞായറാഴ്ചയിലെ തിരുക്കർമ്മങ്ങളോടെ ആരംഭിക്കും. മെൽബൺ സീറോ മലബാർ രൂപത അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ, പെസഹാ വ്യാഴാഴ്ചയിലെ കാലുകഴുകൽ ശുശ്രൂഷയിലും ദുഃഖവെള്ളിയാഴ്ച തിരുകർമ്മങ്ങളിലും ഈസ്റ്റർ വിജിൽ കുർബ്ബാനയിലും മുഖ്യകാർമ്മികത്വം വഹിക്കും. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ 19 (ശനിയാഴ്ച) വൈകുന്നേരം 7 മണിക്ക് റോക്‌സ്ബർഗ് പാർക്ക് ഗുഡ് സമരിറ്റൻ ദേവാലയത്തിൽ ആഘോഷിക്കും. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാളിലും വിശുദ്ധവാര തിരുക്കർമ്മങ്ങളിലും പങ്കെടുക്കാൻ ഏവരെയും ക്ഷണിക്കുന്നതായി കത്തീഡ്രൽ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ അറിയിച്ചു. വിശുദ്ധവാര തിരുക്കർമ്മങ്ങൾ:മാർച്ച് 19 (ശനിയാഴ്ച)-വി.യൗസേപ്പിതാവിന്റെ തിരുന്നാൾ കുർബാന(വൈകീട്ട് 7 മണിക്ക്): റോക്‌സ്ബർഗ് പാർക്ക് ഗുഡ് സമരിറ്റൻ ചർച്ച് (1-29 സതേൺ ക്രോസ്‌ഡ്രൈവ്, റോക്‌സ്ബർഗ് പാർക്ക്) ഓശാന ഞായർ (മാർച്ച് 20): വിശുദ്ധ കുർബാന, കുരുത്തോലവിതരണം (വൈകീട്ട് 4.30ന്): സെന്റ് ഫ്രാൻ
മെൽബൺ: സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ മാർച്ച് 20-ാം തിയതി ഓശാന ഞായറാഴ്ചയിലെ തിരുക്കർമ്മങ്ങളോടെ ആരംഭിക്കും. മെൽബൺ സീറോ മലബാർ രൂപത അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ, പെസഹാ വ്യാഴാഴ്ചയിലെ കാലുകഴുകൽ ശുശ്രൂഷയിലും ദുഃഖവെള്ളിയാഴ്ച തിരുകർമ്മങ്ങളിലും ഈസ്റ്റർ വിജിൽ കുർബ്ബാനയിലും മുഖ്യകാർമ്മികത്വം വഹിക്കും. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ 19 (ശനിയാഴ്ച) വൈകുന്നേരം 7 മണിക്ക് റോക്‌സ്ബർഗ് പാർക്ക് ഗുഡ് സമരിറ്റൻ ദേവാലയത്തിൽ ആഘോഷിക്കും. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാളിലും വിശുദ്ധവാര തിരുക്കർമ്മങ്ങളിലും പങ്കെടുക്കാൻ ഏവരെയും ക്ഷണിക്കുന്നതായി കത്തീഡ്രൽ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ അറിയിച്ചു.
വിശുദ്ധവാര തിരുക്കർമ്മങ്ങൾ:
മാർച്ച് 19 (ശനിയാഴ്ച)-വി.യൗസേപ്പിതാവിന്റെ തിരുന്നാൾ കുർബാന(വൈകീട്ട് 7 മണിക്ക്): റോക്‌സ്ബർഗ് പാർക്ക് ഗുഡ് സമരിറ്റൻ ചർച്ച് (1-29 സതേൺ ക്രോസ്‌ഡ്രൈവ്, റോക്‌സ്ബർഗ് പാർക്ക്)
ഓശാന ഞായർ (മാർച്ച് 20): വിശുദ്ധ കുർബാന, കുരുത്തോലവിതരണം (വൈകീട്ട് 4.30ന്): സെന്റ് ഫ്രാൻസിസ് ഡി സെയ്ൽസ്ചർച്ച്, ഓക്ക്പാർക്ക് (626 പാസ്‌കോവെയ്ൽറോഡ് ഓക്ക്പാർക്ക്)
പെസഹാവ്യാഴം (മാർച്ച് 24): കാലുകഴുകൽ ശുശ്രൂഷ,വിശുദ്ധ കുർബാന, ആരാധന (വൈകീട്ട് 7 മണിക്ക്): റോക്‌സ്ബർഗ് പാർക്ക് ഗുഡ് സമരിറ്റൻ ചർച്ച് (1-29 സതേൺ ക്രോസ്‌ഡ്രൈവ്, റോക്‌സ്ബർഗ് പാർക്ക്)
ദുഃഖവെള്ളി: (രാവിലെ 10 മണിക്ക്): ബക്കസ് മാഷ് ഔർ ലേഡി ഓഫ് ട പൈൻ സെന്റർ (53 ഫ്‌ളാനഗാൻസ് ഡ്രൈവ്, ബക്കസ് മാഷ്)
ദുഃഖശനി, ഈസ്റ്റർ തിരുക്കർമ്മങ്ങൾ: ഈസ്റ്റർ വിജിൽ കുർബാന വൈകീട്ട് 7.30ന് (റോക്‌സ്ബർഗ് പാർക്ക്ഗുഡ് സമരിറ്റൻ ചർച്ച് (1-29 സതേൺ ക്രോസ്‌ഡ്രൈവ്, റോക്‌സ്ബർഗ് പാർക്ക്).
ഈസ്റ്റർ ഞായർ: വിശുദ്ധ കുർബാന രാവിലെ 9.30ന് (സെന്റ് മാത്യൂസ് പാരീഷ് ഹാൾ, 95 വില്യം സ്ട്രീറ്റ് ഫോക്കനർ)