ഫിലഡൽഫിയ: സെന്റ് പീറ്റേഴ്‌സ് സിറിയക് കത്തീഡ്രലിലെ വിശുദ്ധ വാരാചരണം ഭക്തിപൂർവം ആചരിക്കുന്നതിനു വിപുലമായ ഒരുക്കങ്ങളായി. പ്രമുഖ സുവിശേഷ പ്രാസംഗികനും നിനവേ കൺവൻഷനിലെ മുഖ്യപ്രഭാഷകനുമായ ഫാ. എൽദോസ് കൂറ്റപ്പാലയിൽ കോർ എപ്പിസ്‌കോപ്പ ആണു ധ്യാന ശുശ്രൂഷകൾക്കു നേതൃത്വം നൽകുന്നത്. അടിമാലി കൂമ്പൻപാറ സെന്റ് ജോർജ് യാക്കോബായ പള്ളി വികാരിയായി കഴിഞ്ഞ 35 വർഷമായി സേവനമനുഷ്ഠിക്കുന്ന അച്ചൻ നിരവധി കൺവൻഷനുകളിലെ മുഖ്യ പ്രഭാഷകനാണ്.

19നു (ശനി) രാവിലെ 9.30ന് ആരംഭിക്കുന്ന ധ്യാന പ്രസംഗം നയിക്കുന്ന എൽദോസ് കോർ എപ്പിസ്‌കോപ്പ, വികാരി ഫാ. ജോയി ജോണിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധവാര ശുശ്രൂഷകൾ നയിക്കും. ഫാ. ജോസ് ഡാനിയേൽ സഹകാർമികത്വം വഹിക്കും.

വൈസ് പ്രസിഡന്റ് ഷെവലിയാർ ജോൺ മത്തായി, സെക്രട്ടറി ജോഷി കുറിയാക്കോസ്, ട്രസ്റ്റി സരിൻ കുരുവിള എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നു.

വിശുദ്ധവാര ശുശ്രൂഷകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരേയും കർതൃനാമത്തിൽ സ്വാഗതം ചെയ്തു