ഷെഫീൽഡ്: ഷെഫീൽഡ് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ വിശുദ്ധവാര ശുശ്രൂഷകൾ മാർച്ച് 19നു (ശനി) തുടങ്ങും. ഷെഫീൽഡ് യുണൈറ്റഡ് റിഫോർമഡ് ചർച്ചിൽ നടക്കുന്ന വിശുദ്ധവാര ശുശ്രൂഷകൾക്ക് ഫാ. ഏബ്രഹാം പി. ജോർജ് മുഖ്യകാർമികത്വം വഹിക്കും.

വൈകുന്നേരം ഏഴിന് സന്ധ്യ നമസ്‌കാരം, പ്രസംഗം, കുമ്പസാരം എന്നിവ നടക്കും.

20നു (ഞായർ) രാവിലെ 11.30ന് ഓശാനയുടെ ശുശ്രൂഷകൾ നടക്കും.

21നു (തിങ്കൾ) ഏഴിന് സന്ധ്യ നമസ്‌കാരം, പ്രസംഗം, കുമ്പസാരം എന്നിവ നടക്കും.

22നു (ചൊവ്വ) ഏഴിനു സന്ധ്യനമസ്‌കാരം, പ്രസംഗം, കുമ്പസാരം എന്നിവ നടക്കും.

23നു (ബുധൻ) വൈകുന്നേരം ആറിന് പെസഹായുടെ ശുശ്രൂഷയും 24നു (വ്യാഴം) വൈകുന്നേരം ആറിന് സന്ധ്യനമസ്‌കാരവും തുടർന്നു വചനിപ്പ് പെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷയും നടക്കും.

25നു (ദുഃഖവെള്ളി) രാവിലെ ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ നടക്കും.

26നു (ശനി) വൈകുന്നേരം 4.30ന് ഉയിർപ്പിന്റെ പ്രത്യേക ശുശ്രൂഷയും തുടർന്നു സ്‌നേഹവിരുന്നും നടക്കും.

വിവരങ്ങൾക്ക്: ഫാ. വർഗീസ് മാത്യു (വികാരി) 0788303776, രാജൻ ഫിലിപ്പ് (സെക്രട്ടറി) 07913575151.

പള്ളിയുടെ വിലാസം: Shiregreen United Reformed Church, Valenting Crescent, S5ONX, Sheffield. -