- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ്കോൺസിൻ മിഷനിൽ വിശുദ്ധ വാരം ആചരിക്കുന്നു
മിൽവാക്കി: സെന്റ് ആന്റണീസ് സീറോ മലബാർ മിഷനിൽ ഈവർഷത്തെ വിശുദ്ധ വാരാചരം ഭക്തിനിർഭരമായി ആചരിക്കുന്നു. വെസ്റ്റ് അലിസ് സെന്റ് അലോഷ്യസ് പള്ളിയിൽ (1414 S 93rd st, West Allis, WI 53214) 19-നു ശനിയാഴ്ച വൈകിട്ട് ആറു മുതൽ ഫാ. നവീൻ ഒ.എസ്.സി നയിക്കുന്ന ധ്യാനം, ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു ആഘോഷപൂർവ്വമായ കുർബാന, കുരുത്തോല പ്രദക്ഷിണം എന്നിവയോടുകൂടി പീഡാനുഭവ വാരാചരണത്തിന് തുടക്കംകുറിക്കും. പെസഹാ വ്യാഴാഴ്ച രാത്രി ഒമ്പതിനു തിരുവത്താഴ കർമ്മാചരണം, അപ്പംമുറിക്കൽ ശുശ്രൂഷ എന്നിവയും ദുഃഖവെള്ളിയാഴ്ച വൈകിട്ട് ഏഴിനു പീഡാനുഭവ വായന, വെനറേഷൻ ഓഫ് ദി ക്രോസ്, കുരിശിന്റെ വഴി എന്നിവയുണ്ടായിരിക്കും. ഈസ്റ്റർദിനം ഉച്ചകഴിഞ്ഞ് രണ്ടിനു ആഘോഷപൂർവ്വമായ കുർബാന, സിസിഡി വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഡിന്നർ എന്നിവയോടുകൂടി സമാപിക്കുന്ന വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് സീറോ മലബാർ മിഷൻ ഡയറക്ടർ ഫാ. ആന്റണി മണിയമ്പ്രായിലും, മിഷനിലെ മറ്റു മലയാളി വൈദീകരും നേതൃത്വം നൽകും. വിശദവിവരങ്ങൾക്ക് സന്ദർശിക്കുക. www.malayalammass.com ട്രസറ്റി തോമസ് ത
മിൽവാക്കി: സെന്റ് ആന്റണീസ് സീറോ മലബാർ മിഷനിൽ ഈവർഷത്തെ വിശുദ്ധ വാരാചരം ഭക്തിനിർഭരമായി ആചരിക്കുന്നു. വെസ്റ്റ് അലിസ് സെന്റ് അലോഷ്യസ് പള്ളിയിൽ (1414 S 93rd st, West Allis, WI 53214) 19-നു ശനിയാഴ്ച വൈകിട്ട് ആറു മുതൽ ഫാ. നവീൻ ഒ.എസ്.സി നയിക്കുന്ന ധ്യാനം, ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു ആഘോഷപൂർവ്വമായ കുർബാന, കുരുത്തോല പ്രദക്ഷിണം എന്നിവയോടുകൂടി പീഡാനുഭവ വാരാചരണത്തിന് തുടക്കംകുറിക്കും.
പെസഹാ വ്യാഴാഴ്ച രാത്രി ഒമ്പതിനു തിരുവത്താഴ കർമ്മാചരണം, അപ്പംമുറിക്കൽ ശുശ്രൂഷ എന്നിവയും ദുഃഖവെള്ളിയാഴ്ച വൈകിട്ട് ഏഴിനു പീഡാനുഭവ വായന, വെനറേഷൻ ഓഫ് ദി ക്രോസ്, കുരിശിന്റെ വഴി എന്നിവയുണ്ടായിരിക്കും. ഈസ്റ്റർദിനം ഉച്ചകഴിഞ്ഞ് രണ്ടിനു ആഘോഷപൂർവ്വമായ കുർബാന, സിസിഡി വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഡിന്നർ എന്നിവയോടുകൂടി സമാപിക്കുന്ന വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് സീറോ മലബാർ മിഷൻ ഡയറക്ടർ ഫാ. ആന്റണി മണിയമ്പ്രായിലും, മിഷനിലെ മറ്റു മലയാളി വൈദീകരും നേതൃത്വം നൽകും. വിശദവിവരങ്ങൾക്ക് സന്ദർശിക്കുക. www.malayalammass.com ട്രസറ്റി തോമസ് തറപ്പിൽ അറിയിച്ചതാണിത്.



