ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ വിശുദ്ധവാര തിരുക്കർമങ്ങൾ ഓശാന ഞായറോടൂകൂടി ആരംഭിക്കും.

മാർച്ച് 20നു (ഓശാന ഞായറാഴ്ച) തിരുക്കർമങ്ങൾ രാവിലെ 10നു ആരംഭിക്കും. കുരുത്തോല വിതരണം, പ്രദക്ഷിണം, ദേവാലയ പ്രവേശനം, ആഘോഷമായ പാട്ടുകർബാന തുടർന്നു കുട്ടികളുടെ കുരിശിന്റെ വഴി എന്നിവ നടക്കും. അന്നേ ദിവസം വൈകുന്നേരം 5.30 ന് കുർബാന ഉണ്ടായിരിക്കും.

24നു (പെസഹ വ്യാഴം) കാൽ കഴുകൽ ശുശ്രൂഷ വൈകുന്നേരം ഏഴിന് ആരംഭിക്കും. തുടർന്നു വിശുദ്ധ കുർബാനയും ആരാധനയും ഉണ്ടായിരിക്കും.

25നു (ദുഃഖ വെള്ളി) തിരുക്കർമങ്ങൾ വൈകുന്നേരം അഞ്ചിനു കുരിശിന്റെ വഴിയോടുകൂടി ആരംഭിക്കും. തുടർന്നു ദേവാലയത്തിൽ പീഡാനുഭവ വായനകൾ, കയ്പുനീർ വിതരണം എന്നിവയെ തുടർന്നു പാരീഷ് ഹാളിൽ കഞ്ഞി വിതരണവും ഉണ്ടായിരിക്കും.

26നു (ദുഃഖ ശനി) രാവിലെ 10നു വിശുദ്ധ കുർബാനയും ജ്ഞാനസ്‌നാന വ്രത നവീകരണവും തുടർന്നു പുതിയ വെളിച്ചവും പുതിയ വെള്ളവും വെഞ്ചരിക്കലും നടക്കും. ഉയിർപ്പു തിരുനാളിന്റെ തിരുക്കർമങ്ങൾ ശനി രാത്രി ഏഴിന് ആരംഭിക്കും ഇടവക വികാരി ഫാ. തോമസ് മുളനാൽ മുഖ്യകാർമികത്വം വഹിക്കും. അസി. വികാരി ഫാ. ജോസ് ചിറപ്പുറത്ത് സഹകാർമികനായിരിക്കും.

27നു (ഈസ്റ്റർ ഞായർ) രാവിലെ 10നു വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ നടക്കുന്ന വിശുദ്ധവാര തിരുക്കർമങ്ങളിലേക്ക് എല്ലാ വിശ്വാസികളെയും വികാരി ഫാ. തോമസ് മുളവനാൽ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: ജോണിക്കുട്ടി പിള്ളവീട്ടിൽ