- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർക്ക് സീറോ മലബാർ സഭയുടെ വാർഷിക ധ്യാനവും വിശുദ്ധവാര തിരുക്കർമങ്ങളും
കോർക്ക്: സീറോ മലബാർ സഭയുടെ വാർഷിക ധ്യാനത്തിനു പ്രസിദ്ധ ധ്യാനഗുരു ഫാ. ജോബി കാച്ചപ്പള്ളി വി സി (ഫൗണ്ടിങ് ഡയറക്ടർ, ഡിവൈൻ റിട്രീറ്റ് സെന്റർ, ടൊറന്റോ, കാനഡ) വിൽറ്റൻ സെന്റ് ജോസഫ് പള്ളിയിൽ നേതൃത്വം നൽകും. മാർച്ച് 20-നു ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതൽ വൈകിട്ട് എട്ടുവരേയും, മാർച്ച് 21, 22 തീയതികളിൽ രാവിലെ 10.30 മുതൽ വൈകുന്നേരം അഞ്ചുവരേയായിരിക്കു
കോർക്ക്: സീറോ മലബാർ സഭയുടെ വാർഷിക ധ്യാനത്തിനു പ്രസിദ്ധ ധ്യാനഗുരു ഫാ. ജോബി കാച്ചപ്പള്ളി വി സി (ഫൗണ്ടിങ് ഡയറക്ടർ, ഡിവൈൻ റിട്രീറ്റ് സെന്റർ, ടൊറന്റോ, കാനഡ) വിൽറ്റൻ സെന്റ് ജോസഫ് പള്ളിയിൽ നേതൃത്വം നൽകും. മാർച്ച് 20-നു ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതൽ വൈകിട്ട് എട്ടുവരേയും, മാർച്ച് 21, 22 തീയതികളിൽ രാവിലെ 10.30 മുതൽ വൈകുന്നേരം അഞ്ചുവരേയായിരിക്കും ധ്യാനം നടത്തപ്പെടുക. മാർച്ച് 21, 22 തീയതികളിൽ വിശ്വാസികൾക്കു കുമ്പസാരിക്കാൻ അവസരമുണ്ടായിരിക്കും.
മാർച്ച് 24-നു (വ്യാഴാഴ്ച) വൈകുന്നേരം നാലിനു വിൽറ്റണിലെ സെന്റ് ജോസഫ് പള്ളിയിൽ വച്ചു പെസഹാ ശുശ്രൂഷ നടത്തപ്പെടുന്നു. വിശുദ്ധ കുർബാനയ്ക്കുശേഷം അപ്പം മുറിക്കൽ ശുശ്രൂഷയും ഉണ്ടായിരിക്കും.
മാർച്ച് 25-നു (ദുഃഖവെള്ളിയാഴ്ച) വൈകുന്നേരം നാലിനു പള്ളിയിൽ പീഡാനുഭവ ശുശ്രൂഷയും പരിഹാര പ്രദക്ഷിണവും ഉണ്ടായിരിക്കും.
മാർച്ച് 26-നു (ദുഃഖശനിയാഴ്ച) വൈകുന്നേരം 5.15-നു ദുഃഖശനി, ഈസ്റ്റർ ശുശ്രൂഷകൾ നടക്കും. വാർഷിക ധ്യാനത്തിലും വിശുദ്ധവാര തിരുകർമ്മങ്ങളിലും പങ്കെടുത്ത് ജീവിത നവീകരണം നടത്തുവാൻ എല്ലാ വിശ്വാസികളെയും കോർക്ക് സീറോ മലബാർ ചാപ്ലെയിൻ ഫാ. ഫ്രാൻസീസ് നീലങ്കാവിൽ ക്ഷണിച്ചു.
റിപ്പോർട്ട്: ലിജോ ജോസഫ്