ന്യൂയോർക്ക്: മലങ്കര ഓത്തഡോക്‌സ് സിറിയൻ ചർച്ച്, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലൂള്ള ക്യുൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ സക്കറിയാസ് മാർ നിക്കളാവോസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമികത്വത്തിൽ കാൽ കഴുകൽ ശുശ്രൂഷയും കഷ്ടാനൂഭവ ശുശ്രൂഷകളും  28 മുതൽ ഏപ്രിൽ 5 വരെ നടത്തുന്നു. ഈ ശുശ്രൂഷകളിൽ പങ്കു കൊള്ളാൻ ഏവരേയും ദൈവനാമത്തിൽ ക്ഷണിക്കുന്നതായി അറിയിച്ചു.

28 ശനിയാഴ്ച വൈകിട്ട് 5.00 ന് സന്ധ്യാ പ്രർത്ഥനയും വിശുദ്ധ കുമ്പസാരവും ,ഞായറാഴ്ച രാവിലെ 8:30ന് പ്രഭാത നമസ്‌ക്കാരവും തുടർന്ന് 9:00ന് അഭിവന്ദ്യ സക്കറിയാസ്  മാർ നിക്കളാവോസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഓശാന ശുശ്രൂഷകളും നടത്തും. മാർച്ച് 30-ന് തിങ്കളാഴ്ചയും, മാർച്ച് 31 ചൊവാഴ്ചയും വൈകിട്ട് 5.00ന് സന്ധ്യാ പ്രർത്ഥന ഉണ്ടായരിക്കും. ഏപ്രിൽ 1-ന് ബുധനാഴ്ച വൈകിട്ട് 6.00ന് പെസഹാ ശുശ്രൂഷയും ,ഏപ്രിൽ 2 വ്യഴാഴ്ച വൈകിട്ട് 5.30ന് കാൽ കഴുകൽ ശുശ്രൂഷയും നടത്തപ്പെടും. ഏപ്രിൽ 3 വെള്ളിയാഴ്ച രാവിലെ 8:30ന് ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകൾ തുടങ്ങം. ഏപ്രിൽ 4-ന് ശനിയാഴ്ച രാവിലെ 9ന് പ്രഭാത നമസ്‌ക്കാരവും തുടർന്ന് വിശുദ്ധ കുർബാനയും  ഉണ്ടായിരിക്കും.

ഏപ്രിൽ 5 ഞായറാഴ്ച രാവിലെ 7 ന് പ്രഭാത നമസ്‌ക്കാരവും തുടർന്ന് വിശുദ്ധ കുർബാനയും ,ഉയർപ്പിന്റെ ശുശ്രൂഷകളും നടത്തപ്പെടും. ഉച്ചയ്ക്ക് 12 മണിക്ക് ഈസ്റ്റർ സദ്യയോടെ ഈ വർഷത്തെ കഷ്ടാനൂഭവ ആഴ്ചയിലെ ശുശ്രൂഷകൾക്ക് വിരാമം ഇടും. ഈ ശുശ്രൂഷകളിൽ ഭക്ത ജനങ്ങൾ പ്രാർത്ഥനാ നിരതരായി സംബന്ധിച്ച്  അനുഗ്രഹീതരാകാൻ കർത്തൃ നാമത്തിൽ അപേക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  ഇടവക വികാരി വെരി.റെവ.യേശുദാസൻ പാപ്പൻ കോർ എപ്പിസേ്കാപ്പ (718) 934 1636, സെക്രട്ടറി ജോർജ് പറമ്പിൽ (516) 741 5456, ട്രെഷറർ കോശി ചെറിയാൻ (917)921 1419, ഇടവക വെബ്‌സൈറ്റ് www.stgregoriosqueens.org