- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാൾവേ പള്ളിയിൽ കഷ്ടാനുഭവആഴ്ച ശുശ്രൂഷകൾ 28 മുതൽ ഏപ്രിൽ അഞ്ചു വരെ
ഗാൾവേ: ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ കർത്താവിന്റെ പീഡാനുഭവങ്ങളെ അനുസ്മരിച്ചുകൊണ്ട് കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകൾ 28 മുതൽ ഏപ്രിൽ 4 വരെ നടത്തപ്പെടുന്നു. 28 ശനിയാഴ്ച രാവിലെ 9.30 ന് യേശുവിന്റെ യെരുശലേം ദേവാലയത്തിലെക്കുള്ള യാത്രയെ അനുസ്മരിച്ചുകൊണ്ട് ഓശാന ശുശ്രൂഷകൾ നടത്തപ്പെടുന്നു. വാഴ്‌ത്തിയ കുരുത്തോലകളും ഏന്തി
ഗാൾവേ: ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ കർത്താവിന്റെ പീഡാനുഭവങ്ങളെ അനുസ്മരിച്ചുകൊണ്ട് കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകൾ 28 മുതൽ ഏപ്രിൽ 4 വരെ നടത്തപ്പെടുന്നു.
28 ശനിയാഴ്ച രാവിലെ 9.30 ന് യേശുവിന്റെ യെരുശലേം ദേവാലയത്തിലെക്കുള്ള യാത്രയെ അനുസ്മരിച്ചുകൊണ്ട് ഓശാന ശുശ്രൂഷകൾ നടത്തപ്പെടുന്നു. വാഴ്‌ത്തിയ കുരുത്തോലകളും ഏന്തി വിശ്വാസികൾ പ്രസ്തുത ശുശ്രൂഷയിലും വി .കുർബാനയിലും സംബന്ധിക്കും. ഏപ്രിൽ 1 ബുധനാഴ്ച വൈകിട്ട് 6 മണിക്ക് യേശുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ചുകൊണ്ട് പെസഹ ശുശ്രൂഷകൾ നടത്തപ്പെടും. പെസഹ ശുശ്രൂഷകളെ തുടർന്ന് പെസഹ കുർബാനയും വി .കുർബാനനുഭവവും ഉണ്ടായിരിക്കും. നോമ്പിൽ ആണ്ടു കുമ്പസാരം നടത്തിയ എല്ലാവർക്കും അന്നേദിവസം വി.കുർബാന അനുഭവിക്കാവുന്നതാണ്. ഏപ്രിൽ 3 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് യേശുവിന്റെ കഷ്ടാനുഭവത്തെയും കുരിശുമരണത്തെയും കബറടക്കത്തെയും അനുസ്മരിച്ചുകൊണ്ട് ദീർഘമായ ദുഃഖവെള്ളി ശുശ്രൂഷകൾ നടത്തപ്പെടും.
ദുഃഖവെള്ളി ശുശ്രൂഷകൾ വൈകുന്നേരം സമാപിക്കുമ്പോൾ നാട്ടിലെ പതിവുപോലെ കയ്പുനീരും കഞ്ഞിയും നൽകപ്പെടും. കർത്താവിന്റെ ഉയർത്തെഴുന്നെൽപ്പിനെ അനുസ്മരിച്ചുകൊണ്ടുള്ള ഉയിർപ്പ് ശുശ്രൂഷകൾ ഏപ്രിൽ 4 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് നടത്തപ്പെടും. ഉയിർപ്പിന്റെ പ്രഖ്യാപനവും തുടർന്നുള്ള വി .കുർബാനയും ഉയിർപ്പ് ശുശ്രൂഷകളുടെ പ്രത്യേകതകളാണ്.
കഷ്ടാനുഭവ ആഴച്ച ശുശ്രൂഷകൾക്ക് ഭദ്രാസന മെത്രാപ്പൊലീത്തയൂഹാനോൻ മോർ മിലിത്തിയോസ് തിരുമേനി, റവ. ഫാ സാജു പോട്ടയിൽ (വൈദീക സെമിനാരി ,വെട്ടിക്കൽ ,മുളംതുരുത്തി) റവ. ഫാ. ജോബിമോൻ സ്‌കറിയ (വികാരി ഡബ്ലിൻ സെന്റ് .ഗ്രിഗോറിയോസ് പള്ളി) ഇടവക വികാരി റവ .ഫാ.ബിജു പാറെക്കാട്ടിൽ എന്നിവർ നേതൃത്വം നൽകുന്നതാണ്. ശുശ്രൂഷകൾ ക്ലാരിൻബ്രിഡ്ജ് പള്ളി പാരിഷ് ഹാളിൽ നടത്തപ്പെടുമെന്നു ട്രിസ്റ്റി വിനോദ് ജോർജ് അറിയിച്ചു