ഓക്ക്‌ലാൻഡ്: വലിയ നോമ്പിനോടനുബന്ധിച്ച് സീറോ മലങ്കര ക്രമത്തിൽ കുർബാനയും നോമ്പുകാല ശുശ്രൂഷകളിലും ന്യൂസിലാൻഡിൽ വിവിധ സ്ഥലങ്ങളിൽ നടത്തുന്നു. മാർച്ച് 17 മുതൽ 20 വരെ ക്രൈസ്റ്റ് ച ർച്ച്, പാമേഴ്‌സ്റ്റൺ നോർത്ത്, ഓക്ക്‌ലാൻഡ്, ഹേസ്റ്റിങ്‌സ് എന്നിവിടങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്. ശുശ്രൂഷകളുടെ സമയം, സ്ഥലം, കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പരുകൾ ചുവടെ ചേർക്കുന്നു.

മാർച്ച് 17 വൈകുന്നേരം 6.30ന് ആംഗ്ലിക്കൻ റെസ്റ്റ് ഹോം ചാപ്പൽ, 168 സ്റ്റാന്മോർ റോഡ്, ക്രൈസ്റ്റ് ചർച്ച്, രഞ്ജിത്ത്- 0224265843, 18 വൈകുന്നേരം 5.30ന് സെന്റ് മേരീസ് ചർച്ച്, 60 റുആഹീൻ സ്ട്രീറ്റ്, പാമേഴ്സ്റ്റൺ നോർത്ത്, ബിന്റോ- 0220139617.

19ന് വൈകുന്നേരം അഞ്ചിന് സെന്റ് ഫ്രാൻസീസ് റിട്രീറ്റ് സെന്റർ, 50, ഹിൽസ്‌ബോറോ റോഡ്, ഓക്ക്‌ലാൻഡ്, ജോർജ്- 0211125850.

20ന് വൈകുന്നേരം ആറിന് സെന്റ് പീറ്റർ ചാനൽ ചർച്ച്, 815 ഗോർഡൻ റോഡ്, ഹേസ്റ്റിങ്‌സ്, വിപിൻ- 0210730949.

സീറോ മലങ്കര സഭയുടെ ഓസ്ട്രിയ, ന്യൂസിലൻഡ് ചാപ്ലൈനായ ഫാ.സ്റ്റീഫൻ കുളത്തുകരോട്ട് ഏവരേയും ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നു.