ലിമെറിക്: സീറോമലബാർ സഭ ലിമെറിക്ക് പെസഹ വ്യാഴ ശുശ്രൂക്ഷകൾ പുരോഗമിക്കുന്നു. യേശു ശിക്ഷ്യരുടെ കാൽകഴുകിയതിന്റെ ഓർമ്മ പുതുക്കി ഫാ: ടോമി പുളിന്താനം അയർലൻഡിൽ നിന്നുള്ള പന്ത്രണ്ട് മലയാളികളുടെ കാൽ കുഴുകി. വൈദികനെ കൂടാതെ കീ ബോർഡ് സ്‌പെഷ്യലിസ്റ്റ് ബിജു ജോസഫ് (യു കെ) എന്നിവരും കാൽകഴുകൽ ശുശ്രൂക്ഷയ്ക്ക് പങ്ക് ചേർന്നിരുന്നു. കാൽ കഴുകൽ ശുശ്രൂകഷയ്ക്ക് ശേഷവും സമ്മാന ഫാ. വിശ്വാസികൾക്ക് സമ്മാനങ്ങൾ കൈമാറി. തുടർന്ന് വിശ്വാസികൾ ചേർന്ന് മാസ് അപ്പം മുറിക്കലും നടന്നു.

വിശുദ്ധ പെസഹാ വ്യാഴാചാരണം രാവിലെ 10 മണി മുതൽ ആരംഭിച്ചിരുന്നു. പെസഹാ ശുശ്രൂഷകളെ തുടർന്ന് ധ്യാനം 5 മണി വരെ നടക്കും. വെള്ളിയാഴ്‌ച്ചയും ശനിയാഴ്‌ച്ചയും രാവിലെ 10 മണിക്ക് ശുശ്രൂഷകൾ ആരംഭിക്കും.

ഈസ്റ്റർ കുർബാന ഏപ്രിൽ 5 ന് ഈസ്റ്റർ ശുശ്രൂഷകൾ ഉച്ച കഴിഞ്ഞ് 3 മണിക്ക് നടക്കും. ലീമെറിക്കിലെ സെന്റ് പോൾസ് ദേവാലയത്തിലാണ് പ്രാർത്ഥനകൾ നടക്കുന്നത്.