ഷിക്കാഗോ: സീറോ മലബാർ, ഷിക്കാഗോ ഭദ്രാസന ക്രമീകരണത്തിൽ ഭദ്രാസനാധിപൻ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ നേതൃത്വത്തിൽ ഷിക്കാഗോ, ന്യൂയോർക്ക്, ഹൂസ്റ്റൺ, കാനഡ, ഡിട്രോയിറ്റ്, ന്യൂഓർലിയൻസ് എന്നീ ഇടവകകളിൽ നിന്നും പതിനഞ്ചോളം പട്ടക്കാരോടൊപ്പം, നൂറുകണക്കിന് വിശ്വാസികൾ  16,17 തീയതികളിൽ ഷിക്കാഗോ, ന്യൂയോർക്ക് എന്നീ പ്രധാന നഗരങ്ങളിൽ നിന്നും ഇറ്റലിയിലേക്ക് യാത്രതിരിക്കുന്നു.

കഴിഞ്ഞ 22 വർഷം ടൂറിസം മേഖലയിൽ പ്രവർത്തന പരിചയമുള്ള മാത്യൂസ് പിൽഗ്രിമേജ് ടൂർ കമ്പനി, ഷിക്കാഗോ ആണ് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ക്രമീകരിക്കുന്നത്. 4 സ്റ്റാർ പദവിയിലുള്ള ഹോട്ടലുകളോടൊപ്പം, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം, എയർകണ്ടീഷൻ ബസ്, ഡ്രൈവർ ഫുൾടൈം ഗൈഡ് എന്നിവയെല്ലാ പ്രവേശനഫീസും ഉൾപ്പടെ ക്രമീകരിച്ചിരിക്കുന്നു.  16-ന് ഷിക്കാഗോയിൽ നിന്നും, 17-ന് ന്യൂയോർക്കിൽ നിന്നും തിരിക്കുന്ന ഗ്രൂപ്പുകൾ ഇസ്റ്റാംബുളിൽ ഒത്തുകൂടുകയും അവിടെ നിന്ന് ഒരുമിച്ച് ഇറ്റലിയിലെ വെനീസ്, ഫ്‌ളോറൻസ്, പിസ്സാ, അസ്സീസി എന്നീ സിറ്റികളിലുള്ള സന്ദർശനകളും, പ്രാർത്ഥനകളും കഴിഞ്ഞ് 23-ന് റോമിൽ എത്തിച്ചേരും.

23-ന് വത്തിക്കാനിൽ വച്ച് വാഴ്‌ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന ചാവറ അച്ചന്റേയും, ഏവുപ്രാസ്യാമ്മയുടേയും വിശുദ്ധ കൂദാശാ കർമ്മത്തിൽ പങ്കെടുത്ത് 24-ന് റോം, വത്തിക്കാൻ സിറ്റിയിലുള്ള സന്ദർശനം കഴിഞ്ഞ് 25-ന് റോമിൽ നിന്നും അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നതാണ്.  ടർക്കിഷ് എയർലൈൻസ്, മാത്യൂസ് പിൽഗ്രിമേജ് ടൂർ കമ്പനിയുമായി ചേർന്ന് പ്രവർത്തിച്ച് ഫ്‌ളൈറ്റിന്റെ മുക്കാൽ ഭാഗവും ഈ പ്രത്യേക യാത്രയ്ക്കുവേണ്ടി ക്രമീകരിച്ചിരിക്കുന്നു.