- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളൂരു സൗത്ത് മണ്ഡലത്തിൽ നിന്നും എംപിയായ ശേഷം തുടർച്ചയായി അഞ്ചുവട്ടവും വിജയിച്ചു കയറി; വാജ്‌പേയി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി പേരെടുത്തു; തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ മാന്ത്രിക ശക്തി; എബിവിപിയിൽ തുടങ്ങിയ കറകളഞ്ഞ സംഘപരിവാർ നേതാവ് വിടപറയുമ്പോൾ വലതുകൈ നഷ്ടമായ അവസ്ഥയിൽ കർണാടക ബിജെപി
ബെംഗളൂരു: ബിജെപിയെന്ന ഹിന്ദുത്വ പാർട്ടിയെ സംബന്ധിച്ചിടത്തോളം ദക്ഷിണേന്ത്യയിൽ പാർട്ടിയെ വളർത്തുക എന്നത് ഏറ്റവും ശ്രമകരമായ കാര്യമായിരുന്നു. കേരളവും തമിഴ്‌നാടും ആന്ധ്രയും പോണ്ടിച്ചേരിയുമൊക്കെ ബിജെപിയെ പുറന്തള്ളിയപ്പോൾ കർണാടകത്തിൽ മാത്രമാണ് അവർക്ക് അധികാരത്തിൽ എത്താൻ സാധിച്ചത്. ഇങ്ങനെ ദക്ഷിണേന്ത്യൻ മണ്ണിൽ ബിജെപിയുടെ അധികാരം സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ഇന്ന് പുലർച്ചെ അന്തരിച്ച കേന്ദ്രമന്ത്രി എച്ച് എൻ അനന്ത്കുമാർ. ദക്ഷിണേന്ത്യയിലെ ബിജെപി രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയ മുഖമായിരുന്നു അദ്ദേഹം. എബിവിപി രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന അദ്ദേഹം സംഘടനയോടൊപ്പം ഉറച്ചു നിന്ന് പടിപടിയായി സ്ഥാനങ്ങൾ നേടുകയായിരുന്നു. രണ്ടു തവണ കേന്ദ്രമന്ത്രിയായ അനന്ത്കുമാർ കർണാടക ബിജെപി അധ്യക്ഷനായും ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നന വ്യക്തിയാണ്. കർണാടകത്തിൽ ബിജെപിക്ക് വേരോട്ടമുണ്ടാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുള്ള നേതാവുകൂടിയാണ് അനന്ത്കുമാർ. അദ്ദേഹത്തിന്റെ കാലയളവിൽ പാർട്ടിക്ക് വലിയ തോതിൽ വേരോ

ബെംഗളൂരു: ബിജെപിയെന്ന ഹിന്ദുത്വ പാർട്ടിയെ സംബന്ധിച്ചിടത്തോളം ദക്ഷിണേന്ത്യയിൽ പാർട്ടിയെ വളർത്തുക എന്നത് ഏറ്റവും ശ്രമകരമായ കാര്യമായിരുന്നു. കേരളവും തമിഴ്‌നാടും ആന്ധ്രയും പോണ്ടിച്ചേരിയുമൊക്കെ ബിജെപിയെ പുറന്തള്ളിയപ്പോൾ കർണാടകത്തിൽ മാത്രമാണ് അവർക്ക് അധികാരത്തിൽ എത്താൻ സാധിച്ചത്. ഇങ്ങനെ ദക്ഷിണേന്ത്യൻ മണ്ണിൽ ബിജെപിയുടെ അധികാരം സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ഇന്ന് പുലർച്ചെ അന്തരിച്ച കേന്ദ്രമന്ത്രി എച്ച് എൻ അനന്ത്കുമാർ.
ദക്ഷിണേന്ത്യയിലെ ബിജെപി രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയ മുഖമായിരുന്നു അദ്ദേഹം. എബിവിപി രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന അദ്ദേഹം സംഘടനയോടൊപ്പം ഉറച്ചു നിന്ന് പടിപടിയായി സ്ഥാനങ്ങൾ നേടുകയായിരുന്നു. രണ്ടു തവണ കേന്ദ്രമന്ത്രിയായ അനന്ത്കുമാർ കർണാടക ബിജെപി അധ്യക്ഷനായും ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നന വ്യക്തിയാണ്. കർണാടകത്തിൽ ബിജെപിക്ക് വേരോട്ടമുണ്ടാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുള്ള നേതാവുകൂടിയാണ് അനന്ത്കുമാർ. അദ്ദേഹത്തിന്റെ കാലയളവിൽ പാർട്ടിക്ക് വലിയ തോതിൽ വേരോട്ടമുണ്ടാക്കാനും സാധിച്ചു.
1996 മുതൽ ആറ് തവണയാണ് അദ്ദേഹം തുടർച്ചയായി അനന്ത്കുമാർ ബെംഗളൂരു സൗത്ത് മണ്ഡലത്തിൽ നിന്നും പാർലമെന്റിലേക്ക് വിജയിച്ചു കയറിയത്. 2014മുതൽ നരേന്ദ്ര മോദി മന്ത്രിസഭയിൽ രാസവള വകുപ്പ് മന്ത്രിയായിരുന്ന അനന്ത്കുമാറിന് പിന്നീട് 2016ൽ പാർലമെന്ററി കാര്യം കൂടി ലഭിച്ചത് അദ്ദേഹത്തിന്റെ മികവു പരിഗണിച്ചായിരുന്നു. ജിഎസ്ടി അടക്കം നടപ്പാക്കുന്ന വേളയിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ സമവായമുണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചു.
1998-ലെ വാജ്‌പേയി മന്ത്രിസഭയിൽ വ്യോമയാന മന്ത്രിയായാണ് അദ്ദേഹം ആദ്യമായി അധികാരപദലവിയിൽ ഇരുന്നത്. വാജ്‌പേയി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു അന്ന് അനന്ത്കുമാർ. 1999ലും എൻ.ഡി.എ. മന്ത്രിസഭയിൽ മന്ത്രിയായി. 1959 ജൂലായ് 22 ന് ബെംഗളൂരുവിലാണ് അനന്ത് കുമാർ ജനിച്ചത്. ഹൂബ്ലി കെ.എസ് ആർട്‌സ് കോളേജിൽ നിന്ന് ബിരുദം നേടി. വിദ്യാർത്ഥിയായിരിക്കുമ്പോൾ ആർഎസ്എസിന്റെ വിദ്യാർത്ഥി വിഭാഗമായി അഖിലഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെയാണ് അനന്ത്കുമാർ പൊതുപ്രവർത്തന രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. അടിയന്തിരാവസ്ഥ കാലത്ത് വിദ്യാർത്ഥിയായിരുന്ന അനന്ത്കുമാർ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പിന്നീട് എബിവിപി സംസ്ഥാന സെക്രട്ടറിയും പിന്നീട് 1985ൽ ദേശീയ സെക്രട്ടറിയുമായി. തുടർന്ന് യുവമോർച്ചയുടെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1996ൽ ബിജെപിയുടെ ദേശീയ സെക്രട്ടറിയായും അദ്ദേഹം നിയമിതനായി.
2003ൽ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ അനന്ത്കുമാർ, കർണാടകത്തിൽ പാർലമെന്ററി പാർട്ടി എന്ന നിലയിൽ ബിജെപിയെ വളർത്തുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. 2004ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ കർണാടകത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കിയതിൽ അദ്ദേഹത്തിന്റെ പങ്ക് സുപ്രധാനമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിക്കൊടുക്കാനും അദ്ദേഹത്തിന്റെ നേതൃമികവിന് സാധിച്ചു. 2004ൽ ദേശീയ ജനറൽ സെക്രട്ടറിയായ അനന്ത്കുമാർ, മധ്യപ്രദേശ്, ബിഹാർ, ഛത്തീസ്‌ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.

രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാതിരുന്ന സാഹചര്യത്തിൽ ജിഎസ്ടി ബിൽ പാസ്സാക്കുന്നതിനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സുപ്രധാന പങ്കാണ് അനന്ത്കുമാറിനുണ്ടായിരുന്നത്. ജിഎസ്ടിയിൽ എല്ലാ കക്ഷികളുടെയും സമ്മതി ഉറപ്പാക്കിക്കൊണ്ട് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്നതിലും അദ്ദേഹത്തിന്റെ ഇടപെടൽ നിർണായകമായിരുന്നു.
വിടപറഞ്ഞ നേതാവിനെ പ്രധാനമന്ത്രി മോദി അടക്കമുള്ളവർ അനുശോചിക്കുന്നത് പ്രഗത്ഭനായ ഒരു മന്ത്രിയുടെ വിയോഗം എന്ന നിലയിലാണ്. ബിജെപിയുടെ സംഘടനാ രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും അതീവ പ്രാധാന്യം അർഹിക്കുന്ന ഒരു ഘട്ടത്തിൽ നിൽക്കവേയാണ് അനന്ത് കുമാറിന്റെ വിയോഗം ഉണ്ടായിരിക്കുന്നത്.


