കോട്ടയം: അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ സംസ്‌കാരം ഏറ്റുമാനൂർ ചെറുവാന്ദൂർ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ നടന്നു. സർക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങുകൾ. ഇന്നലെ വൈകീട്ട് വീട്ടിൽ കുഴഞ്ഞു വീണ ഡെന്നിസ് ജോസഫ് ആശുപത്രിയിൽ എത്തും മുമ്പ് മരണപ്പെടുകയായിരുന്നു. മലയാളത്തിൽ എണ്ണം പറഞ്ഞ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്.

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകൾ സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് തിങ്കളാഴ്ച രാത്രിയാണു വിടപറഞ്ഞത്. 63 വയസായിരുന്നു.തിങ്കളാഴ്ച വൈകിട്ട് ഏറ്റുമാനൂർ പേരൂർ ജവാഹർ നഗർ റോസ് വില്ല വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞുവീണ ഉടൻ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂഡൽഹി, ശ്യാമ, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത്, നായർ സാബ്, സംഘം, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങി കരുത്തേറിയ തിരക്കഥകളിലൂടെ 1980 കളിലും 90 കളിലും മെഗാഹിറ്റുകളുടെ നീണ്ട നിരയാണ് ഡെന്നിസ് ഒരുക്കിയത്. 1986 ൽ പുറത്തിറങ്ങിയ 'രാജാവിന്റെ മകൻ' മോഹൻലാലിനെ സൂപ്പർതാര പദവിയിലേക്കുയർത്തിയെങ്കിൽ 1987 ലെ 'ന്യൂഡൽഹി' മമ്മൂട്ടിയുടെ തിരിച്ചുവരവിനു കളമൊരുക്കി. ആകെ അൻപതോളം ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി