ദോഹ: ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയ വിശ്വപൗരനായിരുന്നു അന്തരിച്ച ഡോ. എ. പി. ജെ. അബ്ദുൾ കലാമെന്നു സംസ്‌കൃതി. ബുധനാഴ്ച വൈകിട്ട് സംസ്‌കൃതിയുടെ അനുശോചന യോഗം സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ ചേർ ന്നു. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നൂറോളം പ്രവർത്തകർ പങ്കെടുത്തു.

സെൻട്രൽ എക്‌സിക്യുട്ടീവ് അംഗം സുഹാസ് പാറക്കണ്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്‌കൃതി പ്രസിഡന്റ് കെ. ജലീൽ, ജനറൽ സെക്രട്ടറി കെ. കെ. ശങ്കരൻ, ട്രഷറർ ശിവാനന്ദൻ വൈലൂർ, വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ഷംസീർ അരിക്കുളം, ഇ. എം. സുധീർ, ശ്രീധരൻ നെല്ലുപുരക്കൽ, ഉസ്മാൻ മുർ റ, ഓമനക്കുട്ടൻ നായർ എന്നിവർ സംസാരിച്ചു.