- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കൽപ്പനയുടെ അകാല വിയോഗത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ
അകാലത്തിൽ അന്തരിച്ച നടി കൽപ്പനയ്ക്ക് ഫൊക്കാനയുടെ ആദരാഞ്ജലികൾ. നിരവധി സ്റ്റേജ് ഷോകൾ ഫൊക്കാനക്കു വേണ്ടി നടത്തി തന്നിട്ടുള്ള ഫൊക്കാനയുടെ അടുത്ത സുഹൃത്തയിരുന്നു കൽപ്പന. മലയാള ചലച്ചിത്രലോകത്ത് കൽപ്പനയ്ക്ക് പകരം വയ്ക്കാൻ കൽപ്പന മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഫൊക്കാനാ പ്രസിഡന്റ്‌റ് ജോൺ പി ജോൺ പറഞ്ഞു .നിരവധി തവണ അമേരിക്കൻ മലയാള
അകാലത്തിൽ അന്തരിച്ച നടി കൽപ്പനയ്ക്ക് ഫൊക്കാനയുടെ ആദരാഞ്ജലികൾ. നിരവധി സ്റ്റേജ് ഷോകൾ ഫൊക്കാനക്കു വേണ്ടി നടത്തി തന്നിട്ടുള്ള ഫൊക്കാനയുടെ അടുത്ത സുഹൃത്തയിരുന്നു കൽപ്പന. മലയാള ചലച്ചിത്രലോകത്ത് കൽപ്പനയ്ക്ക് പകരം വയ്ക്കാൻ കൽപ്പന മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഫൊക്കാനാ പ്രസിഡന്റ്‌റ് ജോൺ പി ജോൺ പറഞ്ഞു .നിരവധി തവണ അമേരിക്കൻ മലയാളികളുടെ സ്‌നേഹാദരങ്ങൾ ഏറ്റുവാങ്ങിയ കൽപ്പന തന്റെ അഭിനയ വൈഭവത്തിൽ കൂടി മാത്രമല്ല മലയാളികൾക്ക് പ്രിയപ്പെട്ടവളായത് .മലയാളികളെ ബാധിക്കുന്ന പല പ്രശ്‌നങ്ങളിലും സജീവമായി ഇടപെടുവാൻ അവർ ശ്രമിച്ചിരുന്നു .അതുകൊണ്ട് കലാകാരിയായ ഒരു ആക്ടിവിസ്റ്റു കൂടി ആയിരുന്നു കൽപ്പന എന്നും ജോൺ പി ജോൺ കൂട്ടിചേർത്തു.
അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്റേതായ ഒരു ശൈലി കൊണ്ടുവരുവാൻ ശ്രേമിച്ച നടി ആയിരുന്നു കൽപ്പന എന്ന് ഫൊക്കാന സെക്രട്ടറി വിനോദ് കേയാര്‌ക്കെ അഭിപ്രായപ്പെട്ടു സമീപകാലത്ത് റിലീസ് ചെയ്ത പല ചിത്രങ്ങളിലും അവരുടെ അഭിനയ ചാരുത പുതിയ തലമുറയ്ക്ക് ഒരു മാതൃക ആയിരുന്നു .ജീവിതത്തിൽ പല പ്രതിസന്ധികൾ നേരിട്ടിരുന്ന അവർ അത് പുറത്തുകാട്ടാതെ അഭിനയത്തിൽ മാത്രം ശ്രെദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത വ്യക്തിക്ത്വം കൂടി ആയിരുന്നു കൽപ്പന എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫൊക്കാനാ ട്രഷറാർ ജോയ് ഇട്ടൻ,ട്രസ്‌റി ബോർഡ് ചെയർമാൻ പോൾ കറുകപ്പിള്ളിൽ ,എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവരും കൽപ്പനയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി .



