ഡബ്ലിൻ: കവിയും, ഗാനരചയിതാവും ജ്ഞാനപീഠജേതാവുമായ ഒ.ൻ.വി കുറുപ്പിന് മലയാളത്തിന്റെ ആദരാഞ്ജലികൾ.

കേന്ദ്രസാഹിത്യഅക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, വള്ളത്തോൾ പുരസ്‌കാരം, വയലാർ അവാർഡ്, കേരളസാഹിത്യഅക്കാദമി അവാർഡ്,സോവിയറ്റ്‌ലാൻഡ് നെഹ്‌റു അവാർഡ്, ആദ്യത്തെ മഹാകവി ഉള്ളൂർ അവാർഡ്, ആശാൻ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ചലച്ചിത്ര ഗാനരചനക്ക് പതിമൂന്ന് തവണ കേരള സംസ്ഥാന അവാർഡ് നേടിയ അദ്ദേഹം 1983ലെ ദേശീയ അവാർഡും കരസ്ഥമാക്കി.1998 ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. മലയാളം സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രേഷ്ഠഭാഷ ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് മലയാളത്തിന്റെ പ്രിയകവി അഞ്ച് മിനുട്ട് ദൈർഘ്യമുള്ള ശബ്ദരേഖ അയച്ചുതന്നിരുന്നു. ഒ.ൻ.വി കുറുപ്പിന്റെ ശതാഭിഷേകവേളയിൽ മലയാളം സംഘടിപ്പിച്ച 'മെഹ്ഫിൽ' അദേഹത്തിന്റെ ഗാനങ്ങൾ കോർത്തിണക്കിയുള്ളതായിരുന്നു.

മലയാളഭാഷയുടെ മഹാസൗഭാഗ്യമായ ഒ.ൻ.വി കുറുപ്പിന് മലയാളത്തിന്റെ ആദരാഞ്ജലികൾ.