കൊച്ചി: കലയെയും കായിക രംഗത്തെയും ഒരുപോലെ സ്‌നേഹിച്ച വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം കൊച്ചിയിൽ കുഴഞ്ഞു വീണു മരിച്ച സിനിമാ സംവിധായകൻ രാജൻ ശങ്കരാടി. മലയാള സിനിമയിലെ സൗമ്യതയ്യാർന്ന മുഖത്തിന് ഉടമയായ അദ്ദേഹം സ്വന്തം മേഖലയോട് നീതി പുലർത്ിയ സംവിധായകൻ കൂടിയായിരുന്നു. അത്‌ല്റ്റിക്‌സിനെ ഏറെ പ്രണയിച്ച് ഒപ്പം സിനിമയെയും കൂടെ കൂട്ടിയ അദ്ദേഹം രണ്ട് രംഗത്തും മികച്ച ട്രാക്ക് റെക്കോർഡിന് ഉടമയായിരുന്നു.

കോളേജ് വിദ്യാഭ്യാസകാലം വരെ കായികരംഗത്തോട് താല്പര്യം പുലർത്തിയിരുന്ന രാജഗോപാൽ എന്ന രാജൻ സിനിമയിലേക്ക് തിരിയുന്നത് തീർത്തും അവിചാരിതമായിരുന്നു. സംസ്ഥാന അത്‌ലറ്റിക് മീറ്റിലടക്കം ഹൈജമ്പിൽ സ്വർണമെഡലുകൾ സ്വന്തമാക്കി ആ വഴി മുന്നേറിയ രാജൻ ശങ്കരാടിക്ക് സിനിമയോടും വല്ലാത്ത അഭിനിവേശമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം സിനിമയിലേക്കുള്ള പാത തിരഞ്ഞെടുത്തതും. എന്തായാലും ഈ മേഖലയിലും അദ്ദേഹം ഉന്നതങ്ങൽ കീഴടക്കുക തന്നെ ചെയ്തു.

സിനിമാ പ്രേമം മൂത്ത് ഒരു പെയിന്റ് കമ്പനിയുടെ സെയിൽസ് എക്‌സിക്യൂട്ടീവായി മദ്രാസിലെത്തിയതായിരുന്നും അദ്ദേഹത്തിന്റെ തുടക്കം. അന്ന് ലോഡ്ജിൽ കൂടെ താമസിച്ചിരുന്ന ബാലചന്ദ്രനുമായുള്ള പരിചയം രാജഗോപാലിലും സിനിമയുടെ മോഹങ്ങളെ ഉണർത്തി. തുടർന്നങ്ങോട്ട് ബാലചന്ദ്ര മേനോന്റെ 'ആരാന്റെ മുല്ല കൊച്ചുമുല്ല' തുടങ്ങി പത്തിലധികം ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കാൻ അവസരം കിട്ടി. 1985 ൽ ആദ്യമായി സംവിധാനം ചെയ്ത 'ഗുരുജി ഒരു വാക്ക്' വിജയിച്ചത് രാജൻ ശങ്കരാടിയെ സിനിമാരംഗത്ത് ശ്രദ്ധേയനാക്കി.

സിനിമയിലെ പാട്ടുകൾ ഏറെ ഹിറ്റായതും നേട്ടമായി. 'ഈ തണുത്ത വെളുപ്പാൻ കാലത്ത്', 'മുഖം', 'ഓഗസ്റ്റ് ഒന്ന്' എന്നീ ചിത്രങ്ങളിൽ അഭിനേതാവിന്റെ റോളും കൈകാര്യം ചെയ്തിട്ടുണ്ട്. 'ധ്രുവം', 'കൗരവർ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ അസോസിയേറ്റ് സംവിധായകനായും തിളങ്ങിയിട്ടുള്ള രാജൻ ശങ്കരാടി വിജി തമ്പി, സിബി മലയിൽ എന്നിവർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

സംവിധായകന്റെ കുപ്പായത്തേക്കാൽ അദ്ദേഹം അണിഞ്ഞത് സഹസംവിധായകന്റെ വേഷമായിരുന്നു. സംവിധായകന്റെ കുപ്പായമണിഞ്ഞത് ഏതാനും സിനിമകളിൽ മാത്രമാണെങ്കിലും സഹസംവിധായകനായി മലയാള സിനിമയുടെ അണിയറയിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. അധികം സിനിമകൾ സംവിധാനം ചെയ്തിട്ടില്ലെങ്കിലും ചെയ്തവയിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനായിരുന്നു രാജൻ ശങ്കരാടി. ചെറുപ്പം മുതലേ സിനിമ തലയ്ക്കുപിടിച്ച രാജൻ സംവിധായകനായത് സ്വാഭാവികമായ പരിണാമം മാത്രം. അച്ഛൻ എറണാകുളം ചെറായിയിൽ ബാലചന്ദ്ര മേനോൻ. അമ്മ ശങ്കരാടിയിൽ തറവാട്ടിലെ ഭാരതിയമ്മ.

സ്‌കൂളിലും നാടകങ്ങളിലും സി.രാജഗോപാൽ നായകവേഷങ്ങളായിരുന്നു ചെയ്തിരുന്നത്. നല്ലൊരു അത്‌ലറ്റുമായിരുന്നു അദ്ദേഹം. ആലുവ യുസി കോളേജിൽ നിന്ന് ബി.എസ്.സി പാസായ രാജഗോപാലിന് പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്റിംഗിന് ചേരാനായിരുന്നു താൽപ്പര്യം. അന്ന് രാജൻ എഴുതി അയച്ച് വരുത്തിച്ച അപേക്ഷാ ഫോം അമ്മാവൻ ശങ്കരാടിയുടെ ഉപദേശ പ്രകാരം അമ്മ ഒളിപ്പിച്ചു വച്ച ഒരു സംഭവം അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ട്.

ബാലചന്ദ്രമേനോന്റെ സഹായിയായി ഉത്രാടരാത്രിയിൽ തുടങ്ങിയ രാജൻ ശങ്കരാടി അന്ന് ആ ചിത്രത്തിൽ സഹകരിച്ചിരുന്ന പി.ആർ.നായരിൽ നിന്നുമാണ് സിനിമയുടെ ബാലപാഠങ്ങൾ സ്വായത്തമാക്കിയത്. പിന്നീട് രാധ എന്ന പെൺകുട്ടി, ആരാന്റെ മുല്ല കൊച്ചുമുല്ല, കലിക തുടങ്ങി 22ലേറെ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു.

1986ൽ ഗുരുജീ ഒരു വാക്കിലൂടെ സ്വതന്ത്ര സംവിധായകനായി. ഗുരുവായ ബാലചന്ദ്ര മേനോന്റെ 'എന്റെ അമ്മു, നിന്റെ ചക്കി, അവരുടെ തുളസി' എന്ന ചിത്രത്തിനൊപ്പം റിലീസായ ചിത്രം വൻ വിജയവുമായിരുന്നു. ഇതോടെ സി.രാജഗോപാൽ രാജൻ ശങ്കരാടിയായി. അമ്മാവൻ ശങ്കരാടി തന്നെയായിരുന്നു ഈ പേരിട്ടതും.

ഇതിനിടെ ബാലചന്ദ്രമേനോൻ തുടങ്ങിയ സേഫ് റിലീസ് എന്ന നിർമ്മാണ വിതരണ കമ്പനിക്കൊപ്പം രാജനും ചേർന്നു. 1986 മുതൽ 89 വരെ മേനോനൊപ്പം ഏഴ് ചിത്രങ്ങളിൽ സഹായിയായെങ്കിലും സ്വന്തമായി ചിത്രം ചെയ്യാനാവാത്തതിനെത്തുടർന്ന് അവിടെ നിന്നുമിറങ്ങി. ട്വന്റി20 ഉൾപ്പെടെ ജോഷിക്കൊപ്പം 20ൽപ്പരം ചിത്രങ്ങളിലാണ് രാജൻ ശങ്കരാടി സഹകരിച്ചത്. 1997ൽ സംവിധാനം ചെയ്ത മീനത്തിൽ താലികെട്ട് വിജയമായിരുന്നു. ശങ്കരാടിയുടെ അവസാന ചിത്രവും ഇതായിരുന്നു.