- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷ കൊല്ലപ്പെട്ടപ്പോൾ പൊലീസ് ആദ്യം സംശയിച്ചത് സാബുവിനെ; കേസ് വഴിത്തിരിവായ ചെരുപ്പ് കണ്ടെത്തിയ ഓട്ടോറിക്ഷാ ഡ്രൈവറെ ക്രൂരമായി പീഡിപ്പിച്ചത് ഒരാഴ്ച്ച; തൂങ്ങിമരിച്ചത് പൊലീസ് മർദ്ദനം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും രക്ഷപെടാനാവാതെ
പെരുമ്പാവൂർ: ചെയ്യാത്ത തെറ്റിന് സമൂഹം വീണ്ടും കുറ്റപ്പെടുത്തിയപ്പോൾ ജീവിതം മടുത്താണ് സാബുവെന്ന യുവാവ് ജീവനൊടുക്കിയത്. ജിഷ വധക്കേസിലെ മഹസർ സാക്ഷി ഇരിങ്ങോൾ വട്ടോളിപ്പടി പുത്തൻകുടി പി.എം. സാബുവിനെ (38) ഇന്നലെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജിഷയുടെ അയൽവാസിയായ സാബുവിനെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു. പ്രതിയുടേതെന്നു സംശയിക്കുന്ന ചെരുപ്പു കണ്ടെടുത്തതിന്റെ മഹസർ സാക്ഷിയാണു സാബു. ഇതോടെ സാബുവിന്റെ കഷ്ടകാലമായിരുന്നു. പൊലീസ് അതിക്രൂരമായി മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കാൻ ശ്രമിച്ചെങ്കിലും താൻ തെറ്റുകാരനല്ലെന്ന് ബോധ്യമുള്ളതിനാൽ കുറ്റം സമ്മതിച്ചിരുന്നില്ല സാബു. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണെങ്കിലും ഇയാളെ വിസ്തരിച്ചിരുന്നില്ല. ജിഷ കൊല്ലപ്പെട്ട വീടിരിക്കുന്ന കനാൽ ബണ്ടിന്റെ എതിർവശത്താണു സാബുവിന്റെ വീട്. ജിഷയുടെ കൊലപാതകം വിവാദമായതോടെ സംശയത്തിന്റെ പേരിൽ പൊലീസ് സാബുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാലു ദിവസം ചോദ്യം ചെയ്ത ശേഷം നിരപരാധിയാണെന്നു തെളിഞ്ഞതോടെ വ

പെരുമ്പാവൂർ: ചെയ്യാത്ത തെറ്റിന് സമൂഹം വീണ്ടും കുറ്റപ്പെടുത്തിയപ്പോൾ ജീവിതം മടുത്താണ് സാബുവെന്ന യുവാവ് ജീവനൊടുക്കിയത്. ജിഷ വധക്കേസിലെ മഹസർ സാക്ഷി ഇരിങ്ങോൾ വട്ടോളിപ്പടി പുത്തൻകുടി പി.എം. സാബുവിനെ (38) ഇന്നലെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജിഷയുടെ അയൽവാസിയായ സാബുവിനെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു. പ്രതിയുടേതെന്നു സംശയിക്കുന്ന ചെരുപ്പു കണ്ടെടുത്തതിന്റെ മഹസർ സാക്ഷിയാണു സാബു. ഇതോടെ സാബുവിന്റെ കഷ്ടകാലമായിരുന്നു. പൊലീസ് അതിക്രൂരമായി മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കാൻ ശ്രമിച്ചെങ്കിലും താൻ തെറ്റുകാരനല്ലെന്ന് ബോധ്യമുള്ളതിനാൽ കുറ്റം സമ്മതിച്ചിരുന്നില്ല സാബു.
കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണെങ്കിലും ഇയാളെ വിസ്തരിച്ചിരുന്നില്ല. ജിഷ കൊല്ലപ്പെട്ട വീടിരിക്കുന്ന കനാൽ ബണ്ടിന്റെ എതിർവശത്താണു സാബുവിന്റെ വീട്. ജിഷയുടെ കൊലപാതകം വിവാദമായതോടെ സംശയത്തിന്റെ പേരിൽ പൊലീസ് സാബുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാലു ദിവസം ചോദ്യം ചെയ്ത ശേഷം നിരപരാധിയാണെന്നു തെളിഞ്ഞതോടെ വിട്ടയച്ചു. പക്ഷേ, പൊലീസ് മർദിച്ചതായി പരാതിയുയർന്നിരുന്നു.
ഓട്ടോറിക്ഷ ഡ്രൈവറായ സാബു ഇടയ്ക്കു പെയ്ന്റിങ് ജോലിക്കും പോയിരുന്നു. രാത്രി ഓട്ടോയോടിക്കാൻ പോയി പകൽ കിടന്നുറങ്ങുന്നതാണു പതിവ്. ഉച്ചയായിട്ടും ഉണരാതിരുന്നതോടെ മാതാപിതാക്കൾ നോക്കിയപ്പോൾ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി വാതിൽ പൊളിച്ചാണു മൃതദേഹം പുറത്തെടുത്തത്. കുറുപ്പംപടി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മരണ കാരണം വ്യക്തമല്ലെന്നു കുറുപ്പംപടി എസ്‌ഐ പി.എം. ഷമീർ അറിയിച്ചു. പത്തു വർഷം മുൻപു സാബുവിന്റെ സഹോദരനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മൃതദേഹം ഇന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തും. സംസ്‌കാരം രണ്ടിനു കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിൽ വെച്ച് നടക്കും.
ജിഷ കേസുമായി ബന്ധപ്പെട്ട് അതിക്രൂരമായ മർദ്ദനമാണ് സാബു അന്ന് അനുഭവിച്ചത്. 'ഈ ശരീരം കൊണ്ടിനി ജോലിയെടുത്തു ജീവിക്കാനാകുമെന്നു തോന്നുന്നില്ല. അത്രയ്ക്കായിരുന്നു ശാരീരിക പീഡനം' നാലു ദിവസമാണ് പൊലീസ് സാബുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തത്. ഇയാളെ കൂടാതെ മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിരുന്നു. പെരുമ്പാവൂരും പരിസരത്തുമുള്ള വിവിധ സ്റ്റേഷനുകളിലായിരുന്നു ചോദ്യം ചെയ്യൽ. പൊലീസ് ക്രൂരമായി മർദിച്ചതായി സാബു സുഹൃത്തുക്കളോടും മാധ്യമങ്ങളോടും പിന്നീടു വെളിപ്പെടുത്തിയിരുന്നു.
ശ്വാസംമുട്ടലും ശരീര വേദനയും അനുഭവപ്പെടുന്നതായി മിക്കപ്പോഴും പറയാറുണ്ടെന്നു സുഹൃത്തുക്കൾ പറഞ്ഞു. പലപ്പോഴും പൊട്ടിക്കരച്ചിലിലാണ് ഇതവസാനിക്കാറ്. ഈ വേദനയും സഹിച്ച് അധികനാൾ ജീവിക്കാനാകില്ലെന്നും പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ ഓർക്കുന്നു. ദിവസങ്ങളോളം പ്രതിയെന്ന നിലയിലായിരുന്നു സാബുവിനെ പൊലീസ് അവതരിപ്പിച്ചിരുന്നത്. ഒടുവിൽ പ്രതിയുടെ ചെരുപ്പു കണ്ടെടുത്തതിലെ മഹസർ സാക്ഷിയാക്കുകയായിരുന്നു പൊലീസ്.
ജിഷ വധക്കേസിൽ പൊലീസിന് ഒരു ഡമ്മിയെയാണ് വേണ്ടിയിരുന്നതെങ്കിൽ താൻ എന്നേ പ്രതിയാക്കപ്പെടുമായിരുന്നെന്ന് സാബു പറഞ്ഞിരുന്നു. ജിഷ കൊല്ലപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞ് ഒരു ദിവസം രാവിലെ അറസ്റ്റ് ചെയ്ത് തന്നെ ഉടൻ തന്നെ തല മൂടി എവിടെയോ എത്തിച്ചുവെന്നും അവിടെ വച്ച് ക്രൂരമായി മർദിച്ചുവെന്നും സാബു വെളിപ്പെടുത്തി. മർദനം സഹിക്ക വയ്യാതെ ഒടുവിൽ കുറ്റം ഏൽക്കുന്ന സ്ഥിതി വരെയെത്തിയെന്നും സാബു പറഞ്ഞു. ഇക്കാലമത്രയും മാനസികമായും ശാരീരികമായും താൻ ഏറെ പീഡിപ്പിക്കപ്പെട്ടുവെന്നും പൊതുസമൂഹം തന്നെ കൊലയാളിയായാണ് കണ്ടതെന്നും സാബു പറയുന്നു. സാബുവിനെ സംശയമുണ്ടെന്ന് ജിഷയുടെ അമ്മ ആവർത്തിച്ചതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.
ഇതിനിടെയിൽ സാബുവിന് പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള ബന്ധമുണ്ടെന്ന വാർത്തകളുമെത്തി. ഇയാൾക്ക് വേണ്ടിയാണ് ജിഷയെ കൊന്നതെന്നായിരുന്നു വാദങ്ങൾ. പൊലീസിനോട് കുറ്റം സമ്മതിച്ചെന്നും വാർത്തകളെത്തി. ഡിഎൻഎ സാമ്പിളുകൾ മാച്ച് ചെയ്യാത്തതു മാത്രമാണ് സഹായകകരമായത്. അതിനിടെ പ്രതിയെ സാബു സഹായിച്ചെന്ന വാദവും ഉയർന്നു. ഇതോടെ ഈ യുവാവും കുടുംബവും മാനിസക സമ്മർദ്ദത്തിലായി. ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയുമായി. പുതിയ അന്വേഷണ സംഘം എത്തിയതോടെ എല്ലാം മാറിമറിഞ്ഞു. യഥാർത്ഥ പ്രതിയിലേക്ക് കാര്യങ്ങളെത്തിയപ്പോൾ കിട്ടിയത് താൽക്കാലിക ആശ്വാസം. ഏറെക്കാലം സാബുവിന്റെ ഫോൺ പൊലീസിന്റെ കൈയിൽ തന്നെ.
മുൻഭാഗത്തെ പല്ലുകൾക്ക് വിടവുകൾ ഉള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞതോടെയാണ് സാബുവിലേക്ക് അന്വേഷണം എത്തിയത്. സാബുവിന്റെ പല്ലുകളിലെ വിടവ് പലരുടെയും സംശയം ബലപ്പെടുത്തി. പിന്നീട് പീഡനായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ സാബുവിന്റെ മൊബൈൽ ഫോൺ ഇപ്പോഴും പൊലീസ് വിട്ട് നൽകിയിട്ടില്ല. ഇതോടെ സ്ഥിരമായി കിട്ടാറുള്ള പല ഓട്ടങ്ങളും മുടങ്ങി. വീട്ടിൽ വാഹനങ്ങൾ പെയിന്റ് ചെയ്യുന്ന ജോലിയും സാബു നടത്തി വന്നിരുന്നു. ജിഷ കൊല്ലപ്പെട്ട ഏപ്രിൽ 28 ന് 35കാരനായ സാബു വീട്ടിലുണ്ടായിരുന്നു. സാബുവിന്റെ വീടിന് നേരെ എതിർവശത്താണ് ജിഷയുടെ വീട് . ജിഷയെകൊലപ്പെടുത്തിയ ശേഷം ഘാതകൻ പുറത്തേക്ക് പോയപ്പോൾ സാബു കണാനിടയുണ്ടെന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടൽ.
ഇതിനിടയിൽ ജിഷയുടെ അമ്മ സാബു അറിയാതെ മകൾ കൊല്ലപ്പെടില്ലന്നും പൊലീസിന് മൊഴി നൽകിയിരുന്നു. ഇതുകൂടിയായപ്പോൾ സാബു പൊലീസിന്റെ നോട്ടപ്പുള്ളിയായി. മനഃപ്പൂർവ്വം സാബു ഇതു സംമ്പന്ധിച്ച വിവരങ്ങൾ മറച്ചുവയ്ക്കുകയാണെന്നുള്ള ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ തെറ്റായ നിഗമനമാണ് ഈ യുവാവിന് വിനയായത്. ആദ്യഘട്ടത്തിൽ നല്ലരീതിയിൽ പെരുമാറിയിരുന്ന പൊലീസ് പിന്നീട് കളം മാറ്റി. സാബുവിനെയും ഈ പ്രശ്നത്തിന്റെ പേരിൽ പിടികൂടിയ നാട്ടിലെ ഏതാനും യുവാക്കളെയും രാവിലെ പെരുമ്പാവൂർ ഡിവൈ എസ് പി ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും ഉയർന്ന ഉദ്യോഗസ്ഥർ ഷഡ്ഡി മാത്രം ഉടുപ്പിച്ചു നിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
തെളിവെടുപ്പിന്റെ പേരിൽ പൊലീസ് നടത്തിയ അതിരുവിട്ടുള്ള ഇടപെടൽ കുടുംബത്തിന്റെ ആകെ പ്രതീക്ഷയായ മകന്റെ ജീവിതം തകർത്തതായി സാബുവിന്റെ മാതപിതാക്കളായ പുത്തൻകുടി മത്തായിമറിയാമ്മ ദമ്പതികൾ ചൂണ്ടിക്കാട്ടിയിരുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പൊലീസ് വിളിപ്പിച്ചിരുന്നു. അവർ പറയുന്നിടത്തെല്ലാം അവൻ പോകും. തിരിച്ചുവരുമ്പോൾ ഒന്നും മിണ്ടാതെ കട്ടിലിൽ കയറിക്കിടക്കും.കണ്ണ്് കുഴിയിലേക്ക് താഴ്ന്ന് ശരീരം ശോഷിച്ച് ആരോഗ്യം നശിച്ച മട്ടാണ് ഇപ്പോഴത്തെ അവന്റെ നടപ്പ്.എന്താണു സംഭവിച്ചതെന്ന് അവൻ എന്നോട് പറഞ്ഞിട്ടില്ല .പക്ഷേ അവന് കാര്യമായി എന്തോ പറ്റിയിട്ടുണ്ടെന്ന് എനിക്ക് ഉറപ്പാ.... മത്തായി വ്യക്തമാക്കി. 'പെറ്റ തള്ള ഇതെങ്ങനെ സഹിക്കും? '. മകന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നേരത്തെ മാതാവ് മറിയാമ്മ മറുനാടനോട് പറഞ്ഞത് ഇങ്ങനെയയിരുന്നു.
നിരന്തരമായ പൊലീസ് പീഡനങ്ങൾക്ക് ഒടുവിൽ പീഡനങ്ങൾ ഇല്ലാത്ത ലോകത്തേക്കാണ് സാബു യാത്രയായത്.

