- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡിന്റെ മായിക വലയത്തിൽ മോഹിതനായത് നാടകത്തിൽ പയറ്റിത്തെളിഞ്ഞ ശേഷം;അച്ഛന്റെ പേരിൽ തുടങ്ങിയ പൃഥ്വി തിയേറ്റർ ഇന്നും പ്രതിഭാസംഗമശാല; മസാല സിനിമയിലെ പ്രേമനായകൻ എന്ന വിളിപ്പേര് പൊളിച്ചെഴുതിയത് തീക്ഷ്ണമായ അഭിനയപ്രണയത്താൽ; ബോക്സോഫീസിലെ കോടികളുടെ കിലുക്കത്തിൽ മനം മയങ്ങാതെ വിടവാങ്ങിയ ശശി കപൂറിനെ ഓർക്കുമ്പോൾ
മുംബൈ: സിനിമയിൽ ശശി കപൂറിന്റെ സംഭാവനകളെ കുറിച്ച് ഏറെ പേർക്കും കണ്ടും കേട്ടും അറിയാം. ഒരുപക്ഷേ പഴയ ശശി കപൂറിന്റ ചില കഥാപാത്രങ്ങൾ എന്നും ഓർമയിൽ തങ്ങുന്നതുമാണ്.ബോളിവുഡിൽ മാത്രമല്ല, കലയ്ക്കാകെ തന്നെ വിശേഷിച്ച് അഭിനയത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ മറക്കാവുന്നതല്ല.ഇതിനൊരു മികച്ച ഉദാഹരണമാണ് പൃഥ്വി തിയേറ്റർ. അച്ഛൻ പൃഥ്വിരാജ് കപൂറിന്റെ ഓർമയ്ക്കായി ഭാര്യ ജെന്നിഫറുമൊത്ത് തുടങ്ങിയതാണ് മുംബൈയിലെ ഏറ്റവും മികച്ച തിയേറ്റർ. 1942 ൽ തുടങ്ങിയ സഞ്ചരിക്കുന്ന പൃഥ്വി തിയേറ്ററിന് ഒരാസ്ഥാനം പൃഥ്വി രാജ് കപൂറിന്റെ സ്വപ്‌നമായിരുന്നു.ജൂഹുവിൽ 1978ലാണ് ശശി കപൂർ ആ സ്വപ്‌നം സാക്ഷാത്കരിച്ചത്.നസീറുദ്ദീൻ ഷാ, ഓംപുരി എന്നിവർ അഭിനയിച്ച ജി.പി.ദേശ്പാണ്ഡെയുടെ ഉദ്വസ്ഥ ധർമശാല ആയിരുന്നു ഇവിടെ കളിച്ച ആദ്യ നാടകം.എല്ലാ വർഷവും നിരവധി പരിപാടികൾ സംഘടിപ്പിക്കാറുള്ള തിയേറ്റർ ഇന്നും പ്രതിഭകളുടെ സംഗമ കേന്ദ്രമാണ്.ശശി കപൂറിന്റെ മക്കളാ. സഞ്ജനയും, കുനാൽ കപൂറുമാണ് ഇപ്പോൾ കാര്യങ്ങൾ നോ്കി നടത്തുന്നത്. ശശി കപൂറിന്റെ ആദ്യ പ്രണയം നാടകത്തോടായിരുന്നു. സിനി

മുംബൈ: സിനിമയിൽ ശശി കപൂറിന്റെ സംഭാവനകളെ കുറിച്ച് ഏറെ പേർക്കും കണ്ടും കേട്ടും അറിയാം. ഒരുപക്ഷേ പഴയ
ശശി കപൂറിന്റ ചില കഥാപാത്രങ്ങൾ എന്നും ഓർമയിൽ തങ്ങുന്നതുമാണ്.ബോളിവുഡിൽ മാത്രമല്ല, കലയ്ക്കാകെ തന്നെ വിശേഷിച്ച് അഭിനയത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ മറക്കാവുന്നതല്ല.ഇതിനൊരു മികച്ച ഉദാഹരണമാണ് പൃഥ്വി തിയേറ്റർ. അച്ഛൻ പൃഥ്വിരാജ് കപൂറിന്റെ ഓർമയ്ക്കായി ഭാര്യ ജെന്നിഫറുമൊത്ത് തുടങ്ങിയതാണ് മുംബൈയിലെ ഏറ്റവും മികച്ച തിയേറ്റർ.
1942 ൽ തുടങ്ങിയ സഞ്ചരിക്കുന്ന പൃഥ്വി തിയേറ്ററിന് ഒരാസ്ഥാനം പൃഥ്വി രാജ് കപൂറിന്റെ സ്വപ്‌നമായിരുന്നു.ജൂഹുവിൽ 1978ലാണ് ശശി കപൂർ ആ സ്വപ്‌നം സാക്ഷാത്കരിച്ചത്.നസീറുദ്ദീൻ ഷാ, ഓംപുരി എന്നിവർ അഭിനയിച്ച ജി.പി.ദേശ്പാണ്ഡെയുടെ ഉദ്വസ്ഥ ധർമശാല ആയിരുന്നു ഇവിടെ കളിച്ച ആദ്യ നാടകം.എല്ലാ വർഷവും നിരവധി പരിപാടികൾ സംഘടിപ്പിക്കാറുള്ള തിയേറ്റർ ഇന്നും പ്രതിഭകളുടെ സംഗമ കേന്ദ്രമാണ്.ശശി കപൂറിന്റെ മക്കളാ. സഞ്ജനയും, കുനാൽ കപൂറുമാണ് ഇപ്പോൾ കാര്യങ്ങൾ നോ്കി നടത്തുന്നത്.
ശശി കപൂറിന്റെ ആദ്യ പ്രണയം നാടകത്തോടായിരുന്നു. സിനിമാഭിനയത്തെ നാടക പ്രവർത്തനത്തിനുള്ള ഫണ്ട് കണ്ടെത്താനുള്ള ഉപാധിയായാണ് കണ്ടത്. ദേവ് ആനന്ദിനു ശേഷം ഹിന്ദി സ്‌ക്രീനിൽ റൊമാന്റിക് നായകനായി വിരാജിച്ചപ്പോഴും സിനിമ നൽകിയ പ്രതിഛായകളെ അകൽച്ചയോടെയാണു അദ്ദേഹം വീക്ഷിച്ചത്.
ചാബി ബിശ്വാസ്, ദിലീപ് കുമാർ, സഹോദരൻ രാജ് കപൂർ, ഉത്തം കുമാർ എന്നിവരാണ് ഹിന്ദിയിലെ മികച്ച നടന്മാർ എന്നാണ് ശശി ഒരഭിമുഖത്തിൽ പറഞ്ഞത്. അമിതാഭ് ബച്ചനെയും ഏറെ ബഹുമാനത്തോടെയായിരുന്നു കണ്ടത്. ദീവാറിലും കഭി കഭിയിലും ത്രിശൂലിലും കാലാ പത്തറിലും സിസിലയിലും ബച്ചനോടൊത്തുള്ള അഭിനയത്തെ ആദരവോടെയാണ് സ്മരിക്കാറുള്ളതും. ഇംഗ്‌ളീഷ് സിനിമാ ലോകത്ത് ഇന്ത്യയിലാദ്യമായി ഒരു നടൻ പ്രവേശനം നേടി എന്ന വിസ്മയവും ശശി കപൂറിന്റെ ജീവചരിത്രത്തിലെ ഏടാണ്.

1963 മുതൽ ഇസ്മയിൽ മെർച്ചന്റിന്റെയും ജെയിംസ് ഐവറിയുടെയും ഏതാനും മികച്ച സിനിമകളിൽ അഭിനയിച്ചു. അവയിലെ പ്രകടനം സത്യജിത് റായ് പോലെയുള്ളവരുടെ പ്രശംസയ്ക്കു പാത്രമായി. കോണാർഡ് റൂക്കിന്റെ സിദ്ധാർഥയിലെ അഭിനയം സാംസ്‌കാരികരംഗത്ത് പദവി നേടിക്കൊടുത്തു. മസാല ചലച്ചിത്രങ്ങളെ ഇത്തിരി അപകർഷതയോടും അവജ്ഞയോടും നോക്കിക്കാണാനുള്ള പ്രവണതക്ക്, നാടകകാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവവും പരിശീലനവുമായിരിക്കാം കാരണമായത്.

ജനപ്രിയ സിനിമകളിലെ ഹിറ്റുകളുടെ നായകൻ എന്ന പദവിയെയും അതിൽ നിന്നു കിട്ടിയ വലിയ വരുമാനത്തെയും മറ്റൊരു വഴിയിൽ തിരിച്ചുവിടാൻ കാണിച്ച ധീരത ഇതിനു തെളിവാണ്. ഫിലിംവാലാ എന്ന പേരിൽ പിൽക്കാലത്ത് ശശികപൂർ സ്ഥാപിച്ച പ്രൊഡക്ഷൻ യൂണിറ്റ് ഏറ്റെടുത്ത രചനകളെല്ലാം കലാസിനിമയുടെ മികച്ച വക്താക്കളുടേതായിരുന്നു. ശ്യം ബെനഗൽ, ഗോവിന്ദ് നിഹലാനി, ഗിരീഷ് കർണാട് എന്നിവരുടേത്. അപർണ സെൻ എന്ന അപൂർവ നടിയെ സമ്മാനിക്കുകയുംചെയ്തു. 1961ലെ ധർമപുത്ര എന്ന ആദ്യകാല സിനിമകളിലൊന്നിലെ അഭിനയത്തിന് ലഭിച്ച ദേശീയ അവാർഡ് തിരസ്‌കരിക്കാനും ശശികപൂർ തയ്യാറായി. ചലച്ചിത്ര ലോകത്തിലെ അപൂർവ സംഭവമായിരുന്നു അത്. തന്റെ അഭിനയം അവാർഡിന് അർഹമാകുംവിധം മെച്ചപ്പെട്ടതല്ല എന്നായിരുന്നു നിലപാട്. വളരെ മികച്ച അഭിനയം കാഴ്ചവെച്ചു എന്നു വിശ്വസിച്ച 1986ലെ ന്യൂഡൽഹി ടൈംസിനു ലഭിച്ച ദേശീയ അവാർഡ് സ്വീകരിക്കുകയുംചെയ്തു.
-
അഭിലാഷത്തിനനുസരിച്ചുള്ള സിനിമ എന്ന നിലയിൽ ശശികപൂർ നിർമ്മിച്ച ശ്യാംബെനഗലിന്റെ ജുനൂനിൽ തീക്ഷ്ണമായ അഭിനയം കാഴ്ചവെച്ചു. അദ്ദേഹം നിർമ്മിച്ച ബെനഗലിന്റെ കലിയുഗിൽ പ്രാന്തീയനായ മനുഷ്യന്റെ മനോവേദനയെ താരതമ്യമില്ലാത്ത മികവോടെ അവതരിപ്പിച്ചു. ശശികപൂറിന്റ നിർമ്മാണ കമ്പനി ഏറ്റെടുത്ത ഗോവിന്ദ് നിഹലാനിയുടെ വിജേതിൽ, റൊമാന്റിക് പ്രതിഛായ പാടെ നിരാകരിച്ച് സ്വന്തം മകൻ കുനാലിന്റെ പിതാവായി വേഷമിട്ടു.
ബോക്‌സ് ഓഫീസിലെ കോടികളുടെ കിലുക്കത്തിലായിരുന്നില്ല ശശിയുടെ കണ്ണ്. സിനിമയുടെ ഗുണനിലവാരത്തിലായിരുന്നു. അഭിനയത്തിന്റെ കാര്യത്തിൽ ജ്യേഷ്ഠന്മാരായ രാജ് കപൂറോ ഷമ്മി കപൂറോ ആയിരുന്നില്ല, അച്ഛൻ പൃഥ്വിരാജ് കപൂറായിരുന്നു ശശിയുടെ മാതൃക. അച്ഛനെപ്പോലെ നാടകത്തോടായിരുന്നു എന്നും പ്രിയം. കുട്ടിക്കാലം മുതൽ വർഷങ്ങളോളം അച്ഛനൊപ്പം പൃഥ്വി തിയ്യറ്ററുമായ രാജ്യമെമ്പാടും യാത്ര ചെയ്ത അനുഭവവുമുണ്ടായിരുന്ന ശശിക്ക്.

ആറാം വയസ്സിൽ തന്നെ വേദിയിലെത്തി. പിന്നെയും ആറു വയസ്സു കഴിഞ്ഞാണ് മൂത്ത ജ്യേഷ്ഠൻ രാജ്കപൂറിനൊപ്പം ആവാരയിൽ വേഷമിടുന്നത്. നാടകങ്ങളോടും നല്ല സിനിമകളോടുമുള്ള കമ്പം ജീവിതാവസാനം വരെ കാത്തുപോരുകയും ചെയ്തു ശശി. ഈയൊരു കാരണം കൊണ്ടുതന്നെ യാഷ് ചോപ്ര പോലുള്ള മുഖ്യധാര സിനിമാക്കാരുമായി പലപ്പോഴും കലഹത്തിലായിരുന്നു ശശി.

