- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടാരം പണിയാം കീശ കീറാതെ
വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഓരോരുത്തരുടെയും പോക്കറ്റിന്റെ കനമനുസരിച്ച് വീട് ബംഗ്‌ളാവും കൊട്ടാരവുമൊക്കെയാവും. എന്നാൽ ചിലർക്ക് വീട് എന്നത് ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നമായിരിക്കും. കുതിച്ചുയരുന്ന നിർമ്മാണ സാമഗ്രികളുടെ വിലയാണ് ഇവരുടെ പ്രശ്‌നം. വീടുനിർമ്മാണത്തിലെ പ്രധാന ഐറ്റമായ തടിയുടെ വിലകേട്ടാൽ ബോധം കെട്ടു
വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഓരോരുത്തരുടെയും പോക്കറ്റിന്റെ കനമനുസരിച്ച് വീട് ബംഗ്‌ളാവും കൊട്ടാരവുമൊക്കെയാവും. എന്നാൽ ചിലർക്ക് വീട് എന്നത് ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നമായിരിക്കും. കുതിച്ചുയരുന്ന നിർമ്മാണ സാമഗ്രികളുടെ വിലയാണ് ഇവരുടെ പ്രശ്‌നം. വീടുനിർമ്മാണത്തിലെ പ്രധാന ഐറ്റമായ തടിയുടെ വിലകേട്ടാൽ ബോധം കെട്ടുവീണുപോകും.
തടിവില കുതിച്ചുകയറുമ്പോൾ സാധാരണക്കാർക്ക് ആശ്വാസവുമായി എത്തുകയാണ് സെക്കൻഡ് ഹാൻഡ് ഉരുപ്പടി വിപണി. കട്ടിളയും ജനാലയും എന്നുവേണ്ട ഏത് ഐറ്റവും ഇവിടെ റെഡി. തിരഞ്ഞെടുക്കാൻ അല്പം മിനക്കെടണമെന്നു മാത്രം. അതിനുപറ്റുമെങ്കിൽ കുറഞ്ഞ വിലയ്ക്ക് അടിപൊളി ഐറ്റങ്ങളുമായി നിങ്ങൾക്ക് മടങ്ങാം. വിലപേശാൻ മിടുക്കുണ്ടെങ്കിൽ റേറ്റ് പിന്നെയും കുറഞ്ഞെന്നുവരാം.
ഐറ്റങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അവ തീർത്തുകൊടുക്കും. പാവങ്ങൾ മാത്രമാണ് ഈ വിപണിയെ ആശ്രയിക്കുന്നതെന്നുകരുതിയെങ്കിൽ തെറ്റി. നല്ല സാമ്പത്തികശേഷിയുള്ളവരും തങ്ങളുടെ കസ്റ്റമേഴ്‌സായിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. ഒരുതവണ വാങ്ങിയവർ തന്നെ വീണ്ടും വീണ്ടും എത്താറുണ്ട്. ഉത്പന്നങ്ങളുടെ ഗുണമേന്മയാണ് ഇതിന് കാരണമായി പറയുന്നത്.
കട്ടിളയും വാതിലുമുൾപ്പടെ 1500 രൂപ മുതലാണ് വില. വില്പനക്കാരുടെ യുക്തിക്കനുസരിച്ച് ഇതിൽ മാറ്റങ്ങളുണ്ടാവും. ജനാലയുടെ വലിപ്പത്തിനും പാളികളുടെ എണ്ണത്തിനും അനുസരിച്ചാണ് വില. റെഡിമെയ്ഡ് ഐറ്റങ്ങൾക്കാണ് ആവശ്യക്കാരേറെയെന്ന് ഈഞ്ചയ്ക്കലിലെ ആസിഫ് ട്രേഡേഴ്‌സ് ഉടമസ്ഥൻ നൂറുദ്ദീൻ പറയുന്നു. റെഡിമെയ്ഡ് കട്ടിളയും ജനാലകളുമൊന്നും വാങ്ങുന്നതിൽ താത്പര്യമില്ലെങ്കിൽ തടിയായി വാങ്ങാം. പോക്കറ്റിലൊതുങ്ങുന്ന വിലതന്നെയാവും അതിനും. മേശ, കസേര, കട്ടിൽ തുടങ്ങിയവയും ലഭിക്കുമെങ്കിലും ഇവയ്ക്ക് അധികം സെലക്ഷൻ കാണില്ല.
പഴയ കെട്ടിടങ്ങൾ പൊളിച്ചു വിൽക്കുന്നിടത്തു നിന്നാണ് ഇവ ശേഖരിക്കുന്നത്. വീട് പൊളിച്ചുവിൽക്കുന്നുണ്ട് എന്നറിയുന്നതോടെ സെക്കൻഡ് ഹാൻഡ് വ്യാപാരികൾ അവിടെയെത്തും. വില പറഞ്ഞ് ഉറപ്പിച്ചുകഴിഞ്ഞാൽ എത്രയും പെട്ടെന്ന് പൊളിച്ചുമാറ്റി ഉരുപ്പടികൾ വിപണിയിലെത്തിക്കും. കേരളത്തിനകത്ത് എവിടെ നിന്നും ഇവർ ഓർഡറുകൾ സ്വീകരിക്കും. ചില ജില്ലകളിൽ ഏജന്റുമാർ ഉണ്ട്. വീട് പൊളിക്കുമ്പോൾ ലഭിക്കുന്ന ഇഷ്ടികകളും ഓടും മറ്റും അവിടെവച്ചുതന്നെ വിൽക്കുകയാണ് പതിവ്. ഗ്‌ളാസ്, ഷീറ്റ്, കമ്പി, ഗ്രില്ലുകൾ, ഗേറ്റ് തുടങ്ങി ബാക്കിയെല്ലാം വിപണിയിലെത്തിക്കും. തിരഞ്ഞെടുപ്പായതിനാൽ ഇത്തവണ വിപണി പ്രതീക്ഷിച്ചത്ര ഉണർന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. മഴക്കാലം വരുന്നത് വിപണിയെ ബാധിക്കുമെന്നും അവർ പറയുന്നു.
ക്‌ളോസറ്റ് വരെ
ക്‌ളോസറ്റുകൾ, ടൈൽസ് എന്നിവയും സെക്കൻഡ് ഹാൻഡ് വിപണിയിൽ ലഭിക്കും. ടൈലുകൾ ഉപയോഗിച്ചതല്ല. എന്നാൽ ക്‌ളോസറ്റുകളിൽ ഉപയോഗിച്ചവയുണ്ടാവും. ഇതിൽ യൂറോപ്യനും നാടനുമൊക്കെയുണ്ടാവും. ഉപയോഗിച്ചവയാണെങ്കിൽ വാങ്ങാനെത്തുന്നയാളോട് അക്കാര്യം പറയും. ഇവയ്ക്ക് വിലയും കുറയും. വളരെക്കുറച്ചുപേരേ ഇവ തിരക്കി എത്താറുള്ളൂ.
എന്നാൽ ടൈൽസിന് ആവശ്യക്കാരേറെയാണ്. അടച്ചുപൂട്ടുന്ന കടകളിൽ നിന്നാണ് ഇവ പ്രധാനമായി ലഭിക്കുന്നത്. പ്രമുഖ കടകളിൽ നിന്ന് 'ഔട്ട് ഒഫ് ഫാഷന്റെക്ക പേരിലും ചെറിയ പ്രശ്‌നങ്ങളുടെ പേരിലും പുറംതള്ളുന്നവയും ഇവയിലുണ്ടാവും. കാര്യമായ പ്രശ്‌നങ്ങൾ ഇവയ്ക്ക് ഉണ്ടാവില്ല എന്നതും വിലക്കുറവും ഇവ ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ടതാക്കുന്നു.