- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഡി കാർഡ്, റെസിഡൻസി കാർഡ് പുതുക്കാൻ ഇനി മുതൽ മുഴുവൻ വിലാസവും നൽകണം; പുതിയ നിർദേശങ്ങളുമായി റോയൽ ഒമാൻ പൊലീസ്
മസ്‌ക്കറ്റ്: സുൽത്താനേറ്റിൽ ഇനി മുതൽ ഐഡി, റെസിഡൻസ് കാർഡ് പുതുക്കുന്നതിന് മുഴുവൻ വിലാസവും നൽകണമെന്ന് റോയൽ ഒമാൻ പൊലീസ്. ഐഡി കാർഡ് അല്ലെങ്കിൽ റെസിഡൻസ് കാർഡ് പുതുക്കുന്നതിന് സിവിൽ രജിസ്റ്റർ ഡേറ്റ പൂർണമാകണമെങ്കിൽ നിലവിലുള്ള വിലാസവും പെർമനന്റ് വിലാസവും നൽകണം. ഇതിൽ സ്ട്രീറ്റ് നെയിം, വഴി നമ്പർ, ലെയ്ൻ നമ്പർ, ബ്ലോക്ക് നമ്പർ, ബിൽഡിങ്, ഹൗസ് നമ്പർ, പോസറ്റ് ഓഫീസ് നമ്പർ, പോസ്റ്റൽ കോഡ്, റെസിഡൻസ് ഫോൺ നമ്പർ, മൊബൈൽ നമ്പർ എന്നിവ നിർബന്ധമായും നൽകണമെന്നാണ് പുതിയ ഉത്തരവ്. പുതുതായി കാർഡിന് അപേക്ഷിക്കുന്നവരും നിലവിലുള്ള കാർഡ് പുതുക്കുന്നവരും ഈ രേഖകൾ നൽകിയിരിക്കണമെന്നാണ് ആർഒപി നിഷ്‌ക്കർഷിക്കുന്നത്.
മസ്‌ക്കറ്റ്: സുൽത്താനേറ്റിൽ ഇനി മുതൽ ഐഡി, റെസിഡൻസ് കാർഡ് പുതുക്കുന്നതിന് മുഴുവൻ വിലാസവും നൽകണമെന്ന് റോയൽ ഒമാൻ പൊലീസ്. ഐഡി കാർഡ് അല്ലെങ്കിൽ റെസിഡൻസ് കാർഡ് പുതുക്കുന്നതിന് സിവിൽ രജിസ്റ്റർ ഡേറ്റ പൂർണമാകണമെങ്കിൽ നിലവിലുള്ള വിലാസവും പെർമനന്റ് വിലാസവും നൽകണം. ഇതിൽ സ്ട്രീറ്റ് നെയിം, വഴി നമ്പർ, ലെയ്ൻ നമ്പർ, ബ്ലോക്ക് നമ്പർ, ബിൽഡിങ്, ഹൗസ് നമ്പർ, പോസറ്റ് ഓഫീസ് നമ്പർ, പോസ്റ്റൽ കോഡ്, റെസിഡൻസ് ഫോൺ നമ്പർ, മൊബൈൽ നമ്പർ എന്നിവ നിർബന്ധമായും നൽകണമെന്നാണ് പുതിയ ഉത്തരവ്.
പുതുതായി കാർഡിന് അപേക്ഷിക്കുന്നവരും നിലവിലുള്ള കാർഡ് പുതുക്കുന്നവരും ഈ രേഖകൾ നൽകിയിരിക്കണമെന്നാണ് ആർഒപി നിഷ്‌ക്കർഷിക്കുന്നത്.
Next Story