- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ എംപ്ലോയ്‌മെന്റ് പെർമിറ്റിനായിട്ടുള്ള അപേക്ഷകൾ ഇനി ഓൺലൈനിൽ വഴി; സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ
ഡബ്ലിൻ: രാജ്യത്തെ എംപ്ലോയ്‌മെന്റ് പെർമിറ്റിനായിട്ടുള്ള അപേക്ഷകൾ ഇനി ഓൺലൈനിൽ വഴി ആക്കുന്നുയ സെപ്റ്റംബർ മുതൽ ആണ് അയർലണ്ടിൽ വർക്ക് പെർമിറ്റ് അപേക്ഷകൾ ഓൺലൈൻ മുഖേനയാക്കുന്നത്. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും ഓൺലൈൻ മുഖേന സമർപ്പിക്കാവുന്നതാണ് ഒപ്പം അപേക്ഷാ ഫീസും അടയ്ക്കാവുന്നതാണ്. വർക്ക് പെർമിറ്റ് അപേക്ഷകളുടെ കാലതാമസം ഒഴിവാക്കുക, അപേക്ഷ സമർപ്പിക്കുന്നത് കൂടുതൽ എളുപ്പമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വർക്ക് പെർമിറ്റ് വിഭാഗം സെപ്റ്റംബർ മുതൽ പുതിയ രീതികൾ അവലംബിക്കുന്നത്. പുതിയ രീതിയിലേയ്ക്ക് മാറുന്നതിനാൽ ഓഗസ്റ്റ് മാസം വർക്ക് പെർമിറ്റിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നത് ഒഴിവാക്കണമെന്ന് വർക്ക് പെർമിറ്റ് വിഭാഗം വ്യക്തമാക്കി. ഇത് സംബന്ധിച്ച വിവരങ്ങൾ വർക്ക് പെർമിറ്റ് വിഭാഗം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡബ്ലിൻ: രാജ്യത്തെ എംപ്ലോയ്‌മെന്റ് പെർമിറ്റിനായിട്ടുള്ള അപേക്ഷകൾ ഇനി ഓൺലൈനിൽ വഴി ആക്കുന്നുയ സെപ്റ്റംബർ മുതൽ ആണ് അയർലണ്ടിൽ വർക്ക് പെർമിറ്റ് അപേക്ഷകൾ ഓൺലൈൻ മുഖേനയാക്കുന്നത്. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും ഓൺലൈൻ മുഖേന സമർപ്പിക്കാവുന്നതാണ് ഒപ്പം അപേക്ഷാ ഫീസും അടയ്ക്കാവുന്നതാണ്.
വർക്ക് പെർമിറ്റ് അപേക്ഷകളുടെ കാലതാമസം ഒഴിവാക്കുക, അപേക്ഷ സമർപ്പിക്കുന്നത് കൂടുതൽ എളുപ്പമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വർക്ക് പെർമിറ്റ് വിഭാഗം സെപ്റ്റംബർ മുതൽ പുതിയ രീതികൾ അവലംബിക്കുന്നത്.
പുതിയ രീതിയിലേയ്ക്ക് മാറുന്നതിനാൽ ഓഗസ്റ്റ് മാസം വർക്ക് പെർമിറ്റിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നത് ഒഴിവാക്കണമെന്ന് വർക്ക് പെർമിറ്റ് വിഭാഗം വ്യക്തമാക്കി. ഇത് സംബന്ധിച്ച വിവരങ്ങൾ വർക്ക് പെർമിറ്റ് വിഭാഗം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Next Story