- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വീടു വിലയിൽ ഇടിവ്; മെൽബണിൽ കഴിഞ്ഞ മാസം കുറഞ്ഞത് 2.6 ശതമാനം
മെൽബണിൽ: ഓസ്ട്രേലിയയിൽ ആകെ വീടു വിലയിൽ ഇടിവു സംഭവിച്ചതായി കോർ ലോജിക് സർവേ. മെൽബണിൽ തന്നെ കഴിഞ്ഞ മാസം 2.6 ശതമാനം വില ഇടിഞ്ഞപ്പോൾ രാജ്യവ്യാപകമായി 0.3 ശതമാനം ആണ് വീടു വില കുറഞ്ഞിട്ടുള്ളത്. മെൽബൺ കൂടാതെ, ഡാർവിൻ, കാൻബറ, അഡലൈഡ് എന്നിവിടങ്ങളിലും വീടു വിലയിൽ വൻ ഇടിവു സംഭവിച്ചിട്ടുണ്ട്. മുൻ മാസങ്ങളിൽ വീടു വിലയിൽ വൻ വർധന സംഭവിച്ചിട്ടുള്ള സിഡ്ന
മെൽബണിൽ: ഓസ്ട്രേലിയയിൽ ആകെ വീടു വിലയിൽ ഇടിവു സംഭവിച്ചതായി കോർ ലോജിക് സർവേ. മെൽബണിൽ തന്നെ കഴിഞ്ഞ മാസം 2.6 ശതമാനം വില ഇടിഞ്ഞപ്പോൾ രാജ്യവ്യാപകമായി 0.3 ശതമാനം ആണ് വീടു വില കുറഞ്ഞിട്ടുള്ളത്. മെൽബൺ കൂടാതെ, ഡാർവിൻ, കാൻബറ, അഡലൈഡ് എന്നിവിടങ്ങളിലും വീടു വിലയിൽ വൻ ഇടിവു സംഭവിച്ചിട്ടുണ്ട്.
മുൻ മാസങ്ങളിൽ വീടു വിലയിൽ വൻ വർധന സംഭവിച്ചിട്ടുള്ള സിഡ്നി, പെർത്ത് എന്നിവിടിങ്ങളിലും വിലയിൽ ഇടിവു സംഭവിച്ചിട്ടില്ലെങ്കിലും മൊത്തത്തിലുള്ള ട്രെൻഡ് വിലക്കയറ്റത്തിന് തടയിടാൻ സാധിച്ചിട്ടുണ്ട്. അതേസമയം ബ്രിസ്ബേൻ, ഹോബാർട്ട് എന്നിവിടങ്ങളിലും വിലയിടിവ് ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വീടു വിലയിൽ വന്നുകൊണ്ടിരിക്കുന്ന ശക്തമായ മുന്നേറ്റത്തിന് അല്പം ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണിപ്പോൾ ഉള്ളതെന്ന് കോർലോജിക് റിസർച്ച് അനലിസ്റ്റ് കാമറോൺ കഷർ വ്യക്തമാക്കി.
അന്താരാഷ്ട്ര മാർക്കറ്റിൽ ഓയിൽ വില ഇടിഞ്ഞപ്പോൾ ഓസ്ട്രേലിയൻ മാർക്കറ്റിനുണ്ടായ ഇടിവും ഡോളർ വിലയിലെ നഷ്ടവും വീടു വിലയുടെ മുന്നേറ്റത്തിന് തടയിട്ടതായാണ് കാമറോൺ പറയുന്നത്. വീടു വിലയിൽ ഇനിയും ഇടിവു സംഭവിക്കുമെന്നാണ് കോർലോജിക് ചൂണ്ടിക്കാട്ടുന്നത്. എല്ലാ തലസ്ഥാന നഗരികളിലും വീടു വിലയിൽ ശക്തമായ മുന്നേറ്റം കുറെനാളായി കാണുന്നില്ലായിരുന്നു. ഹോബാർട്ട് ഒഴികെയുള്ള നഗരങ്ങളിൽ നേരിയ തോതിലാണ് വീടു വില കൂടിയിരുന്നത്.
മുൻ വർഷങ്ങളിൽ വീടു വിലയിൽ സിറ്റികളിൽ 8.5 ശതമാനം വളർച്ചയും മറ്റു നോൺ മെട്രോപൊളിറ്റൻ മേഖലകളിൽ 2.9 ശതമാനവുമാണ് വില മുന്നേറിയത്. പെർത്തിൽ ഉരുക്ക് വ്യവസായത്തിലെ ഇടിവും വീടു വിലയെ ബാധിച്ചിരുന്നു.