- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരുപറഞ്ഞു അമേരിക്ക ഭൂമിയിലെ പറുദീസയാണെന്ന്? ലോസെയ്ഞ്ചൽസിൽ മാത്രം ക്രിസ്മസ് ദിനത്തിൽ തെരുവിൽ അന്തിയുറങ്ങി പട്ടിണിയോടെ കഴിഞ്ഞവർ 20,000; പട്ടിണി പെരുകി അമേരിക്ക
സമ്പത്തിന്റെ പറുദീസയാണ് അമേരിക്കയെന്ന് കരുതുന്നവരാണ് നമ്മളിലേറെപ്പേരും. എന്നാൽ, അമേരിക്കയുടെ യഥാർഥമുഖത്തിൽ ദാരിദ്ര്യതത്തിന്റെ ചില കറുത്ത പാടുകളുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ക്രിസ്മസ് രാവിൽ പകർത്തിയ ഈ വീഡിയോ. ലോകം മുഴുവൻ യേശുനാഥന്റെ വരവിന്റെ ഓർമകളിൽ ആഘോഷങ്ങളിൽ മുഴുകുമ്പോഴും പട്ടിണി കിടക്കുന്ന ദരിദ്രർ അമേരിക്കയിലുമുണ്ട്. അതും ഉല്ലാസ നഗരമായ ലോസ് എയ്ഞ്ചൽസിലും. ലോസ് എയ്ഞ്ചൽസിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പകർത്തിയ ദൃശ്യങ്ങളാണ് അമേരിക്കൻ യാഥാർഥ്യത്തെ ലോകത്തിന് മുന്നിൽക്കൊണ്ടുവരുന്നത്. ഫിഫ്ത്ത് സ്ട്രീറ്റ്, സിക്‌സ്ത് സ്ട്രീറ്റ്, സാൻ പെദ്രോ എന്നിവിടങ്ങളിൽനിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. നഗരത്തിലെ ഏറ്റവും കുപ്രസിദ്ധമായ മേഖലകളാണിവയൊക്കെ. വീടില്ലാതെ, തെരുവിലന്തിയുറങ്ങുന്ന പട്ടിണിപ്പാവങ്ങളുള്ള മേഖലകൾ. കീറച്ചാക്കും പഴന്തുണിക്കെട്ടുകളുമാണ് ഇവിടുത്തെ കാഴ്ചകൾ. തെരുവുവാസികളുടെ കേന്ദ്രമായ സ്‌കിഡ് റോ ഡിസ്ട്രിക്ടിലൂടെ കാറിൽ നടത്തിയ യാത്രയിൽ പകർത്തിയ ദൃശ്യങ്ങളാണിത്. ഇരുപതിനായിരത്തിലേറെപ്പേർ ഈ ഭാഗങ്ങളിൽ അന്തിയുറങ്ങുന
സമ്പത്തിന്റെ പറുദീസയാണ് അമേരിക്കയെന്ന് കരുതുന്നവരാണ് നമ്മളിലേറെപ്പേരും. എന്നാൽ, അമേരിക്കയുടെ യഥാർഥമുഖത്തിൽ ദാരിദ്ര്യതത്തിന്റെ ചില കറുത്ത പാടുകളുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ക്രിസ്മസ് രാവിൽ പകർത്തിയ ഈ വീഡിയോ. ലോകം മുഴുവൻ യേശുനാഥന്റെ വരവിന്റെ ഓർമകളിൽ ആഘോഷങ്ങളിൽ മുഴുകുമ്പോഴും പട്ടിണി കിടക്കുന്ന ദരിദ്രർ അമേരിക്കയിലുമുണ്ട്. അതും ഉല്ലാസ നഗരമായ ലോസ് എയ്ഞ്ചൽസിലും.
ലോസ് എയ്ഞ്ചൽസിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പകർത്തിയ ദൃശ്യങ്ങളാണ് അമേരിക്കൻ യാഥാർഥ്യത്തെ ലോകത്തിന് മുന്നിൽക്കൊണ്ടുവരുന്നത്. ഫിഫ്ത്ത് സ്ട്രീറ്റ്, സിക്‌സ്ത് സ്ട്രീറ്റ്, സാൻ പെദ്രോ എന്നിവിടങ്ങളിൽനിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. നഗരത്തിലെ ഏറ്റവും കുപ്രസിദ്ധമായ മേഖലകളാണിവയൊക്കെ. വീടില്ലാതെ, തെരുവിലന്തിയുറങ്ങുന്ന പട്ടിണിപ്പാവങ്ങളുള്ള മേഖലകൾ. കീറച്ചാക്കും പഴന്തുണിക്കെട്ടുകളുമാണ് ഇവിടുത്തെ കാഴ്ചകൾ.
തെരുവുവാസികളുടെ കേന്ദ്രമായ സ്‌കിഡ് റോ ഡിസ്ട്രിക്ടിലൂടെ കാറിൽ നടത്തിയ യാത്രയിൽ പകർത്തിയ ദൃശ്യങ്ങളാണിത്. ഇരുപതിനായിരത്തിലേറെപ്പേർ ഈ ഭാഗങ്ങളിൽ അന്തിയുറങ്ങുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. അമേരിക്കയിലെ ഏറ്റവും ദരിദ്രരായ ആളുകളാണ് ഇവിടെ താമസിക്കുന്നത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ തെരുവോരത്ത് പുഴുക്കളെപ്പോലെ ജീവിക്കുന്ന സ്ഥലമാണിത്. ലോസ് എയ്ഞ്ചൽസിന്റെ വ്യവസായ കേന്ദ്രമാണിതെങ്കിലും, നഗരത്തിൽ ജീവിക്കാൻ ഏറ്റവും അപകടംനിറഞ്ഞ സ്ഥലവും ഇതുതന്നെയാണ്.
മാലിന്യക്കൂമ്പാരം പോലെയാണ് ഇവിടെ മനുഷ്യർ താമസിക്കുന്നത്. രണ്ടായിരം പേർക്ക് ഒമ്പത് കക്കൂസ് എന്ന തോതിലാണ് ഇവിടെ പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാനുള്ള സംവിധാനമുള്ളത്. കൊള്ളയും കുറ്റകൃത്യങ്ങളും നിറഞ്ഞ ഈ ഭാഗത്തുകൂടി സുരക്ഷിതമായി യാത്ര ചെയ്യാൻ പോലും പലപ്പോഴും സാധിച്ചെന്ന് വരില്ല.
അമേരിക്കയിൽ ഇത്തരം ഭാഗങ്ങള് വേറെയുമുണ്ട്. ജീവിതച്ചെലവ് കുതിച്ചുയർന്നതോടെ, പല നഗരങ്ങളും സാധാരണക്കാർക്ക് താങ്ങാവുന്നതിലും മേലെയാണ്. കാലിഫോർണയയിൽ തൊഴിലാളികളിൽ പലരും അവരുടെ കാറുകളിൽത്തന്നെ അന്തിയുറങ്ങുന്നവരാണ്. സാന്ത ബാർബറ പോലുള്ള ഭാഗങ്ങളിൽ പള്ളികളുടെയും സർക്കാർ ഓഫീസുകളുടെയും പാർക്കിങ് കേന്ദ്രങ്ങളിൽ വാഹനം നിർത്തിയിട്ട് അതിലുറങ്ങുന്നവരാണേറെയും. നഴ്‌സുമാരും ഷെഫുമാരുമുൾപ്പെടെയുള്ളവർ ഇങ്ങനെ ജീവിതം തള്ളിനീക്കുന്നു.
ലോകത്തെ ഏറ്റവും സാമ്പത്തിക ശക്തിയുള്ള രാജ്യമായ അമേരിക്കയിൽ ദരിദ്രരുടെ എണ്ണവും വൻതോതിൽ വർധിച്ചുവരികയാണ്. ജനസംഖ്യയുടെ ഒരുശതമാനം മാത്രം വരുന്ന സമ്പന്നരുടെ പക്കലാണ് രാജ്യത്തെ ആകെ സമ്പത്തിന്റെ 40 ശതമാനത്തോളവും. ഇത് സമൂഹത്തിലുണ്ടാക്കുന്ന അസന്തുലിതാവസ്ഥയും അമേരിക്കൻ ജീവിതത്തെ ബാധിക്കുന്നുണ്ട്.