- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോമിയോ മെഡിക്കൽ കോളേജിനെ വീണ്ടും കോവിഡ് സി എഫ് എൽ ടി സിയാക്കാൻ ശ്രമം; പ്രതിഷേധിച്ച് ഗവണ്മെന്റ് ഹോമിയോ മെഡിക്കൽ കോളേജ് യൂണിയൻ; ഒ.പി ബഹിഷ്കരിക്കരണവും പ്രതീഷേധ പ്രകടനവും തുടരും
തിരുവനന്തപുരം ഗവണ്മെന്റ് ഹോമിയോ മെഡിക്കൽ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ഒ. പി ബഹിഷ്‌കരിക്കുകയും പ്രതിഷേധ സമരം നടത്തുകയും ചെയ്തു. വീണ്ടും കോവിഡ് സെന്റർ ആകാനുള്ള നീകത്തിനു എതിരെ ആണ് വിദ്യാർത്ഥികൾ സമരം ചെയുന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച സമരത്തിൽ ഇനിയും തീരുമാനത്തിൽ മാറ്റമില്ലാതെ കോളേജ് സിഎഫ് എൽ ടി സി ആക്കുന്ന പക്ഷം സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കോളേജ് യൂണിയൻ ചെയർമാൻ സാജൻ വി എഡിസൺ അറിയിച്ചു.
കേരളത്തിൽ ആകെ രണ്ട് ഗവണ്മെന്റ് ഹോമിയോ കോളേജ് ആണ് നിലവിൽ ഉള്ളത്. അതിൽ ഒന്ന് തിരുവനന്തപുരം ഗവണ്മെന്റ് ഹോമിയോ മെഡിക്കൽ കോളേജ് ആണ്. ദിവസം 1000 രോഗികൾ ഒ. പി വിഭാഗത്തിലും, 250 ഓളം കിടപ്പ് രോഗികളും, കൂടാതെ ക്യാൻസർ കെയർ യൂണിറ്റിലുമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ യുജി, പിജി, ഇന്റ്‌റേർൺ വിദ്യാർത്ഥികളും കോവിഡ് സാഹചര്യത്തിൽ അനുഭവിക്കുന്നത് പൊതു സമൂഹം അറിയേണ്ടത് ഉണ്ട്
ക്ലാസ്സ്റൂം, ഡിപ്പാർട്‌മെന്റ്, ക്യാൻസർ കെയർ യൂണിറ്റ് ഒപി, ഐപി സ്ഥിതി ചെയുന്ന ബിൽഡിങ് 2020 ജൂൺ 12ന് സിഎഫ് എൽടിസി ആയി ഏറ്റെടുത്തോടെ വിദ്യാർത്ഥികളുടെ ക്ലിനിക്കൽ പഠനം അന്ന്യം നിന്ന് പോയ സാഹചര്യം ആണ് വന്നത്. എന്നിട്ടും ഒന്നര വർഷത്തിന് ശേഷം ആണ് 2021സെപ്റ്റംബർ മാസം കോളേജ് തിരികെ ലഭിച്ചത്. ശേഷം ഇപ്പോൾ നല്ല രീതിയിൽ പ്രവർത്തിച്ചിവരുമ്പോഴാണ് വീണ്ടും കോളേജ് സിഎൽഎഫ് ടി സി ആക്കാൻ ഉള്ള നീക്കങ്ങൾ ഉണ്ടായിരിക്കുന്നത്. എത്രയോ ആലോപ്പതി ഹോസ്പിറ്റലുകളും മറ്റു പ്രൈമറി ഹെൽത്ത് സെന്ററുകളും നിലനിൽക്കുമ്പോൾ രണ്ട് ബിൽഡിങ് ൽ സ്ഥിതി ചെയുന്ന ഞങ്ങളുടെ ഹോമിയോ കോളേജ് തന്നെ സിഎൽഎഫ് ടിസി ആക്കാൻ ശ്രെമിക്കുമ്പോൾ അത് ഹോമിയോപതി വിഭാഗതോട് ചെയുന്ന അവഗണന തന്നെ ആണ്-സാജൻ വി എഡിസൺ അറിയിച്ചു.