- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോണ്ട ഹോർനെറ്റ് 2.0 ഇന്ത്യൻ നിരത്തിൽ
കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 180-200 സിസി മോട്ടോർസൈക്കിൾ വിഭാഗത്തിൽ പുതിയ ഹോർനെറ്റ് 2.0 അവതരിപ്പിച്ചു.
മികച്ച പ്രകടനം കാഴ്ച വയ്ക്കുവാൻ രൂപ കൽപ്പന ചെയ്യപ്പെട്ടിരിക്കുന്ന ഹോർനെറ്റ് 2.0 ഏറ്റവും പുതിയ സാങ്കേതിക സവിശേഷതകളോടെയാണ് പുറത്തിറക്കിയിട്ടുള്ളത്. വികസിപ്പിച്ചെടുത്ത ആറു പുതിയ പേറ്റന്റ് ആപ്ലിക്കേഷനുകൾ ഇതിന്റെ ഉത്പാദനത്തിൽ ഉപയോഗിച്ചിട്ടുണ്ട്. സിങ്കിൾ ചാനൽ എബിസിയോടുകൂടിയ ഇരട്ട പെറ്റൽ ഡിസ്ക് ബ്രേക്ക്, മോണോഷോക്ക് റീയർ സസ്പെൻഷൻ എന്നിവ മികച്ച യാത്രാസുഖവും സുസ്ഥിരതയും നൽകുന്നു.
ഉയർന്ന ഇന്ധനക്ഷതമ ഉറപ്പുവരുത്തുന്ന എട്ട് ഓൺബോർഡ് സെൻസറുകൾ ഉപയോഗിക്കുന്ന പുതിയ ബിഎസ് 6 184 സിസി പിജിഎം-എഫ്ഐ ഹോണ്ട ഇക്കോ ടെക്നോളജി എൻജിനാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. ഗോൾഡൻ അപ്സൈഡ് ഡൗൺ (യുഎസ്ഡി) ഫ്രണ്ട് ഫോർക്ക് ഉപയോഗിക്കുന്ന 200 സിസിയിലുള്ള ആദ്യത്തെ ബൈക്കുകൂടിയാണ് ഹോർനെറ്റ് 2.0. പുതിയ എൻജിൻ സ്റ്റോപ് സ്വിച്ച് സൗകര്യപ്രദമായി എൻജിൻ ഓഫ് ചെയ്യാൻ സഹായിക്കുന്നു. വീതി കൂടിയ ടയറുകൾ, ഗിയർ പൊസിഷൻ, സർവീസ് ഡ്യൂ, ബാറ്ററി വോൾട്ട്മീറ്റർ എന്നിവ സൂചിപ്പിക്കുന്ന പൂർണ ഡിജിറ്റൽ നെഗറ്റീവ് ലിക്വിഡ് മീറ്റർ, സീൽ ചെയിൻ തുടങ്ങിയവ ഇതിന്റെ സവിശേഷതകളാണ്.
മികച്ച എയറോഡൈനാമിക് രൂപകൽപ്പനയും ടാങ്ക്പ്ലെയ്സ്മെന്റിലെ പുതിയ സ്പോർടി സ്പ്ലിറ്റ് സീറ്റും പുതിയ കീയും നഗര യാത്രയും ഹൈവേ റൈഡുകളും ആനന്ദകരവും സൗകര്യപ്രദവുമാക്കുന്നു. ആറുവർഷത്തെ പ്രത്യേക വാറന്റി പാക്കേജും (മൂന്നുവർഷത്തെ സാധാരണ വാറന്റിയും 3 വർഷത്തെ വർധിത വാറന്റിയും) ഹോനെറ്റ് 2.0-ക്ക് ഹോണ്ട ലഭ്യമാക്കിയിട്ടുണ്ട്.
''നവയുഗ ഉപഭോക്താക്കളുടെ സ്വപ്നങ്ങളിൽ നിന്നും അവരുടെ സവാരി അഭിനിവേശത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഹോർനെറ്റ് 2.0 ഹോണ്ട അവതരിപ്പിച്ചിട്ടുള്ളത്. നൂതന സാങ്കേതികവിദ്യയും ആവേശകരമായ പ്രകടനവും വഴി പുതിയ ഹോർനെറ്റ് 2.0 യുവ മോട്ടോർ സൈക്കിൾ പ്രേമികൾക്കിടയിൽ ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. ഹോണ്ടയുടെ മോട്ടോർസൈക്കിൾ ശേഖരത്തിന്റെ ഇന്ത്യയിലെ പുതിയ വിപുലീകരണ യുഗത്തിന്റെ തുടക്കവുംകൂടിയാണിത്.'', ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്സുഷി ഒഗറ്റ പറഞ്ഞു.
''ഹോണ്ടയുടെ റേസിങ് ഡിഎൻഎയെ സവാരിയുടെ ആവേശത്തിലേക്ക് മാറ്റുന്നതാണ് പുതിയ ഹോർനെറ്റ് 2.0. മികച്ച പ്രകടനം തേടുന്ന റൈഡർമാരുടെ ആവശ്യങ്ങളെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ഉയർന്ന ശേഷിയുള്ള എച്ച്ഇടി ബിഎസ് 6 എഞ്ചിൻ, ഗോൾഡൻ യുഎസ്ഡി ഫ്രണ്ട് ഫോർക്കുകൾ, പൂർണ്ണ ഡിജിറ്റൽ നെഗറ്റീവ് ലിക്വിഡ് ക്രിസ്റ്റൽ മീറ്റർ, ഡ്യുവൽ പെറ്റൽ ഡിസ്ക് ബ്രേക്കുകൾ, ആവേശമുണർത്തുന്ന രൂപകൽപ്പന തുടങ്ങി ഉയർന്ന യാത്രാനുഭവം നൽകുന്നു സവിശേതകളുമായാണ് ഹോനെറ്റ് 2.0 എത്തുന്നത്. ലളിതമായി പറഞ്ഞാൽ, കാറ്റിനെതിരേ പറക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു വിളിയാണ് ഹോനെറ്റ് 2.0'',പുതിയ ഹോനെറ്റ് 2.0 അവതരിപ്പിച്ചുകൊണ്ട് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യാദവീന്ദർ സിങ് ഗുലേറിയ പറഞ്ഞു.
രാജ്യാന്തര 'സ്ട്രീറ്റ് ഫൈറ്ററ'ായി ആവിഷ്കരിച്ചിട്ടുള്ള ഹോർനെറ്റ് 2.0 നാലു നിറങ്ങളിൽ (പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് സാംഗ്രിയ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് മാർവൽ ബ്ലൂ മെറ്റാലിക്) ലഭ്യമാണ്. ഹോർനെറ്റ് 2.0യുെട ഗുരുഗ്രാം (ഹരിയാന) എക്സ് ഷോറൂം വില 126,345 രൂപ ആണ്.