- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോണ്ട ടൂ-വീലർ വിൽപ്പന ആഗസ്റ്റിൽ നാലു ലക്ഷം യൂണിറ്റ് കടന്നു
കൊച്ചി: ഓഗസ്റ്റ് മാസത്തിൽ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ ടൂ-വീലർ വിൽപ്പന നാലു ലക്ഷം യൂണിറ്റ് കടന്നു.
ഹോണ്ടയുടെ മൊത്തം വിൽപ്പന 4,43,969 യൂണിറ്റായിരുന്നു. ഇതിൽ 4,28,231 യൂണിറ്റുകൾ ആഭ്യന്തര വിൽപ്പനയും 15,738 യൂണിറ്റുകൾ കയറ്റുമതിയുമായിരുന്നു. സാമ്പത്തിക വർഷം 2020-21ൽ ആദ്യമായാണ് ഹോണ്ടയുടെ വിൽപ്പന നാലു ലക്ഷം യൂണിറ്റ് കടക്കുന്നത്. ഒരു ശതമാനം വാർഷിക വളർച്ചയാണ് കുറിച്ചത്.
എല്ലാവിധ സുരക്ഷാ മുൻകരുതലുകളോടെയും ഉൽപ്പാദനം ഉയർത്തികൊണ്ടു വരുകയാണ്. 2020 ജൂലൈയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ആഗസ്റ്റിൽ 38 ശതമാനം വിൽപ്പന വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്.
ഹോണ്ടയുടെ ആഭ്യന്തര വിൽപ്പന തുടർച്ചയായി മൂന്നാം മാസവും ഒരു ലക്ഷം യൂണിറ്റുകൾ വർധിച്ചു. ജൂണിൽ 2.02 ലക്ഷമായിരുന്നു. ജൂലൈയിൽ ഇത് 3.09 ലക്ഷമായി. ആഗസ്റ്റിൽ 4.28 ലക്ഷമായി.
ആഗസ്റ്റിൽ 90 ശതമാനം നെറ്റ്‌വർക്കുകളും തിരികെ ബിസിനസിലെത്തിയെന്നും ഉപഭോക്താക്കളിൽ നിന്നും ഉയർന്ന തോതിലുള്ള അന്വേഷണങ്ങൾ ലഭിക്കുന്നുണ്ടെന്നും ഈ സാമ്പത്തിക വർഷം ആദ്യമായി വിൽപ്പന നാലു ലക്ഷം യൂണിറ്റ് കടന്നെന്നും ഉൽസവ കാലത്ത് ഏറ്റവും പുതിയ മോട്ടോർസൈക്കിളായ ഹോർണറ്റ് 2.0 ഉൾപ്പടെയുള്ള 14 മോഡലുകളും ഉപഭോക്താക്കളെ ആവേശം കൊള്ളിക്കുമെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ്-മാർക്കറ്റിങ് ഡയറക്ടർ യാദ്വീന്ദർ സിങ് ഗുലേരിയ പറഞ്ഞു.