- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20 ദിവസത്തിനുള്ളിൽ ആയിരം ഹൈനസ്-സിബി350 വിതരണം പൂർത്തിയാക്കി ഹോണ്ട
കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചുരുങ്ങിയ കാലയളവിൽ ആയിരം ഹൈനസ്-സിബി350 വാഹനങ്ങൾ വിതരണം ചെയ്തു. വിതരണം ആരംഭിച്ച് വെറും 20 ദിവസത്തിനുള്ളിലാണ് ഹോണ്ട ഈ നേട്ടം സ്വന്തമാക്കിയത്. വൻ നഗരങ്ങൾക്ക് പുറമെ ഒന്നാംകിട, രണ്ടാംകിട നഗരങ്ങളിലും ഹൈനസ്-സിബി350യുടെ ആവശ്യം വർദ്ധിക്കുകയാണ്.
സെപ്റ്റംബറിലാണ് പുതിയ ഹൈനസ്-സിബി350യുടെ ആഗോള അവതരണം നടത്തി 350-500 സിസി മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് ഹോണ്ട ടൂവിലേഴ്സ് കടന്നത്. ഒൻപത് പുതിയ പേറ്റന്റ് ആപ്ലിക്കേഷനുകൾക്കും ഈ വിഭാഗത്തിലെ ആദ്യ അഞ്ചു ഫീച്ചറുകൾക്കുമൊപ്പമാണ് സിബി ഡിഎൻഎയുമായി ഹൈനസ്-സിബി350 നിരത്തുകളിലെത്തിയത്. ഡിഎൽഎസ്, ഡിഎൽഎക്സ് പ്രോ വകഭേദങ്ങളിലും മൂന്ന് വ്യത്യസ്ത നിറഭേദങ്ങളിലുമാണ് വാഹനം ലഭ്യമാവുന്നത്.
ഹൈനസ്-സിബി350ക്ക് ലഭിച്ച സ്വീകാര്യത പ്രതീക്ഷകൾക്ക് അപ്പുറമാണെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ, സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യദ്വീന്ദർ സിങ് ഗുലേരിയ പറഞ്ഞു. 18 വയസ് മുതൽ 70 വയസ് വരെ പ്രായമുള്ള ഉപയോക്താക്കൾ ഹൈനസ്-സിബി350യെ തെരഞ്ഞെടുത്തു കഴിഞ്ഞു. തങ്ങളുടെ പരിമിതമായ ബിഗ് വിങ് നെറ്റ്‌വർക്കിലൂടെ ആയിരം ഉപഭോക്തൃ ഡെലിവറി എന്ന നാഴികക്കല്ല് നേടാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്സവകാലത്തെ വാങ്ങലുകൾക്ക് കൂടുതൽ ആവേശം പകരാൻ കമ്പനിയുടെ പങ്കാളികളായ ഐസിഐസിഐ ബാങ്കുമായി ചേർന്ന് ഹോണ്ട തങ്ങളുടെ എക്കാലത്തെയും വലിയ ഫെസ്റ്റീവ് സേവിങ്സ് ഓഫറും പ്രഖ്യാപിട്ടുണ്ട്. ഈ ഓഫറിലൂടെ ഉപയോക്താക്കൾക്ക് വാഹനത്തിന്റെ ഓൺറോഡ് വിലയുടെ നൂറു ശതമാനം വരെ ഫിനാൻസ് ലഭിക്കും 5.6 ശതമാനം പലിശ നിരക്ക് ഈ വിഭാഗത്തിലെ ഏറ്റവും മികച്ചതും മാർക്കറ്റ് വിലയുടെ പകുതിയോടടുത്തുമാണ്. 4,999 രൂപയിലുള്ള ഇഎംഐ ഓപ്ഷനും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ഹോണ്ടയുടെ ബിഗ് വിങ് വെബ്സൈറ്റ് വഴി ഉപഭോക്താക്കൾക്ക് ഹൈനസ്-സിബി350യുടെ ബുക്കിങ് നടത്താം.