കൊച്ചി: തുടർച്ചയായി ഏഴാമത്തെ മാസവും വളർച്ചകാണിച്ച ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ഫെബ്രുവരിയിൽ 31 ശതമാനം വളർച്ചയോടെ 4,11,578 യൂണിറ്റ് വിറ്റു.മുൻവർഷമിതേ കാലയളവിലെ വിൽപ്പന 3,15,285 യൂണിറ്റായിരുന്നു.

ഇതേ കാലയളവിൽ കമ്പനിയുടെ കയറ്റുമതി 16 ശതമാനം വർധനയോടെ 31,118 യൂണിറ്റിലെത്തി.ഫെബ്രുവരിയിലെ മൊത്തം വിൽപ്പന മുൻവർഷത്തെ 3,42,021 യൂണിറ്റിൽനിന്ന് 29 ശതമാനം വർധനയോടെ 4,42,696 യൂണിറ്റിലെത്തി. ഫെബ്രുവരിയിൽ അധികമായി വിറ്റ 100,675 വാഹനങ്ങളാണ് ഈ വളർച്ചയ്ക്കു കരുത്തു പകർന്നത്.

ബ്രാൻഡ് ന്യൂ മോഡൽ സിബി 350 ആർഎസ്: ഹോണ്ട സിബി പാരമ്പര്യത്തിലേക്ക് ഏറ്റവും പുതിയ സിബി350 ആർ മോഡലുകൾ ഫെബ്രുവരിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. നൂതന സാങ്കേതിവിദ്യകൾ ആദ്യമായി ഉപയോഗിച്ചിട്ടുള്ള ഈ മോഡലുകളുടെ വില 1,96,000 രൂപ മുതലാണ്. കൂടാതെ 2021 ആഫ്രിക്ക ട്വിൻ അഡ്വൻച്വർ സ്പോർട്സിന്റെ വിതരണവും ആരംഭിച്ചു.

ഹോണ്ടയുടെ സിബി 350 വിൽപ്പന ഇന്ത്യയിൽ പതിനായിരം കവിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യയിൽ ഇതിന്റെ വിൽപ്പന തുടങ്ങിയത്.പ്രീമിയം മോട്ടോർസൈക്കിളുകൾ വിൽക്കുന്ന മൂന്നു ബിഗ് വിങ് ഷോറൂമുകൾ ഫെബ്രുവരിയിൽ തുറന്നു.ഇതോടെ ബിഗ് വിങ് ടോപ്ലൈൻ ഷോറൂമുകളുടെ ( 300 സിസിക്കു മുകളിൽ) എണ്ണം അഞ്ചും ബിഗ് വിങ് ഷോറൂമുകളുടെ (300-500 സിസി മിഡ്സൈസ് പ്രീമിയം) പതിനെട്ടുമായി.

''300 സിസിക്കു മുകളിലുള്ള പ്രീമിയം മോട്ടോർ സൈക്കിളുകളായ് റെഡ് വിങ്, സിൽവർ വിങ് ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലേയും വാഹനങ്ങളുടേയും പിന്തുണയോടെയാണ് ഫെബ്രുവരിയിൽ 31 ശതമാനം വളർച്ച നേടിയത്. വരും മാസങ്ങളിലും ഈ വിൽപ്പന വേഗം നിലനിർത്താൻ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. സിബി 350 ആർഎസ്, 2021 ആഫ്രിക്ക ട്വിൻ അഡ്വൻച്വർ സ്പോർട്സ്, ഗ്രാസിയ സ്പോർട്സ് എഡീഷൻ എന്നീ മൂന്നു പുതിയ മോഡലുകൾ വരും മാസങ്ങളിൽ ശക്തി വിൽപ്പനയ്ക്കു കരുത്തു പകരുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്,'', ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യാദവീന്ദർ സിങ് ഗുലേറിയ പറഞ്ഞു.

മുപ്പത്തിരണ്ടാം ദേശീയ റോഡ് സുരക്ഷ മാസ ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ 160-ലധികം നഗരങ്ങളിലെ 1.2 ലക്ഷം കുട്ടികൾക്കും മുതിർന്നവർക്കും റോഡ് സുരക്ഷയെക്കുറിച്ചു അവബോധ ക്ലാസുകൾ എടുത്തു. 'സഡക് സുരീക്ഷ ജീവൻ രക്ഷ' എന്ന പ്രമേയം മുന്നോട്ടു വച്ചാണ് ക്ലാസുകൾ നടത്തിയത്.