തിരൂർ: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ ബിഗ് വിങ് ഷോറൂം തിരൂരിലും ആരംഭിച്ചു. തിരുരിൽ താനൂർ റോഡിൽ എഎം ഹോണ്ടയ്ക്കു സമീപം പോക്കയിൽ ബസാറിലാണ് പുതിയ ഷോറൂം.

ഹോണ്ട ബിഗ് വിങ് ഷോറൂം വ്യാപിപ്പിക്കുന്നതിലാണ് ശ്രദ്ധയെന്നും ഉപഭോക്താവിന് പുതിയൊരു അനുഭവം പകരുമെന്നും തിരൂരിലെ ഈ പുതിയ പ്രീമിയം ഔട്ട്‌ലെറ്റിലൂടെ ഹോണ്ട മോട്ടോർസൈക്കിളുകൾ ഉപഭോക്താക്കളിലേക്ക് കൂടുതൽ അടുപ്പിച്ച് ഇടത്തരം റേഞ്ചിലുള്ള പ്രീമിയം മോട്ടോർസൈക്കിളുകൾ അവരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യാദ്വീന്ദർ സിങ് ഗുലേരിയ പറഞ്ഞു.

സാമ്പത്തിക വർഷം അവസാനത്തോടെ ഹോണ്ട ബിഗ്വിങ് ഔട്ട്‌ലെറ്റുകളുടെ എണ്ണം 50ലെത്തും.വലിയ മെട്രോകളിൽ ഹോണ്ടയുടെ പ്രീമിയം മോട്ടോർസൈക്കിൾ റീട്ടെയിൽ ഫോർമാറ്റിനെ നയിക്കുന്നത് ബിഗ്വിങ് ടോപ്ലൈനാണ്. ഹോണ്ടയുടെ പ്രീമിയം മോട്ടോർസൈക്കിളുകൾ റേഞ്ചുകളെല്ലാം ഷോറൂമിലുണ്ടാകും.സിബി350 ആർഎസ്,ഹൈനെസ് സിബി 350, സിബിആർ1000ആർആർ-ആർ ഫയർബ്ലേഡ്, സിബിആർ1000ആർആർ-ആർ ഫയർബ്ലേഡ് എസ്‌പി, ആഫ്രിക്ക ട്വിൻ തുടങ്ങിയ മോഡലുകൾ ആരാധരെ ആകർഷിക്കുന്നു.

കറുപ്പിലും വെളുപ്പിലുമുള്ള മോണോക്രോമാറ്റിക് തീമിൽ ബിഗ്വിങ് വാഹനങ്ങൾ മുഴുവൻ പ്രൗഡിയോടെ പ്രദർശിപ്പിക്കുന്നു. ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ പരിശീലനം നേടിയ പ്രൊഫഷണലുകളുണ്ട്. വെബ്‌സൈറ്റിലൂടെ ഓൺലൈൻ ബുക്കിങും ലഭ്യമാണ്.