ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ ബിഗ്വിങ് ഷോറൂം കഴിഞ്ഞ വർഷം ഗുർഗാവിൽ ബിഗവിങ് ടോപ് ലൈൻ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഹോണ്ട ടൂ വീലേഴ്സ് ഇന്ത്യ പ്രീമിയം മോട്ടോർസൈക്കിൾ ബിസിനസിന് അടിത്തറ സ്ഥാപിച്ചത്. സാമ്പത്തിക വർഷം അവസാനത്തോടെ ഹോണ്ട ബിഗ്വിങ് ഔട്ട്ലെറ്റുകളുടെ എണ്ണം അൻപതിലെത്തും. കേരളത്തിൽ കൊല്ലം, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ ഇതിനകം തന്നെ ഹോണ്ട ബിഗ്വിങ് ഔട്ട്ലെറ്റുകൾ ആരംഭിച്ചു.

ബിഗ്വിങ് ഷോറൂം ഔട്ട്ലെറ്റിലൂടെ ഹോണ്ട ഉപഭോക്താക്കളിലേക്ക് ഇടത്തരം റേഞ്ചിലുള്ള പ്രീമിയം മോട്ടോർസൈക്കിളുകൾ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യാദവീന്ദർ സിങ് ഗുലേരിയ പറഞ്ഞു.

ഹോണ്ടയുടെ പ്രീമിയം മോട്ടോർസൈക്കിൾ റേഞ്ചുകളെല്ലാം ഷോറൂമിലുണ്ടാകും. സിബി350ആർഎസ്, ഹൈനസ് സിബി350, സിബി500എക്സ്, സിബിആർ1000ആർആർ-ആർ ഫയർബ്ലേഡ്, സിബിആർ1000ആർആർ-ആർ ഫയർബ്ലേഡ് എസ്‌പി, അഡ്വഞ്ചർ ടൂറർ ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സ് തുടങ്ങിയ മോഡലുകൾ ഹോണ്ടയുടെ ഇടത്തരം മോട്ടോർ സൈക്കിൾ ആരാധരെ ആകർഷിക്കാനുണ്ടാകും.