ണി ബീ 2 എന്ന സിനിമയുടെ ലൊക്കേഷനിൽ അഭിനയ മോഹം കൊണ്ട് ചാൻസ് ചോദിച്ചു വരുന്ന ഒരാളുടെ കഥ പറയുന്ന ചിത്രം ഹണി ബീ2.5ന്റെ ട്രെയിലർ എത്തി. സിനിമക്കുള്ളിലെ സിനിമയുടെ കഥപറയുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ സഹോദരൻ അസ്‌കർ ആണ് നായകനാകുന്നത്. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ ഫെയിം ലിജിമോളാണ് നായിക.

ഹണി ബിയിൽ അഭിനയിച്ച പലരും ഈ ചിത്രത്തിലും ഉണ്ട്. ഒരേ ലൊക്കേഷനിൽ ഷൂട്ടിങ് പൂർത്തിയാക്കിയ രണ്ടു സിനിമകൾ എന്ന അപൂർവ്വത ഹണീ ബീ 2.5 ന് അവകാശപ്പെടാം.മലയാള സിനിമയിൽ ആദ്യമായാണ് ഒരു സിനിമയുടെ ലൊക്കേഷൻ മറ്റൊരു ചിത്രത്തിന് പശ്ചാത്തലമാകുന്നത്. ആസിഫ് അലി, ഭാവന അടക്കമുള്ളവർ 2.5ലും കഥാപാത്രങ്ങളാകുന്നുണ്ട്.

ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ലാൽ തന്നെയാണ് നിർമ്മിക്കുന്നത്.