രു ദിവസം കൊണ്ട് ഒരു സിനിമ ഉണ്ടാക്കുന്നത് ഉൾപ്പെടെയുള്ള പരീക്ഷണങ്ങൾ മലയാളത്തിന് പുതുമയല്ല. ഭഗവാൻ എന്ന മോഹൻലാൽ ചിത്രമായിരുന്നു ഇത്തരമൊരു പരീക്ഷണം. ഒരു ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ഭഗവാനെ രക്ഷിക്കാൻ സാക്ഷാൽ ഭഗവാന് പോലും സാധിച്ചില്ല. പരീക്ഷണമൊക്കെ ആവാം പക്ഷെ സിനിമയിൽ പ്രേക്ഷകന് കണ്ടിരിക്കാൻ എന്തങ്കെിലും ഉണ്ടാവണം എന്ന് എട്ട് നിലയിൽ പൊട്ടിയ ഭഗവാന്റെ സംവിധായകൻ അന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവണം.

ഇപ്പോഴിതാ പുതിയൊരു പരീക്ഷണം. ഒരു സിനിമയുടെ സെറ്റിൽ വെച്ച് മറ്റൊരു സിനിമ ചിത്രീകരിക്കുക. അതാണ് ഹണി ബീ 2.5.ഒന്നെടുത്താൽ ഒന്ന് ഫ്രീ മോഡൽ പരീക്ഷണം! ഹണിബീ എന്ന ചിത്രവുമായാണ് ലാലിന്റെ മകൻ ജീൻ പോൾ അഥവാ ജൂനിയർ ലാൽ ആദ്യമായി സിനിമയിലത്തെിയത്. വൾഗാരിറ്റികൾ ആവോളം ഉണ്ടായിരുന്നെങ്കിലും കണ്ടിരിക്കാവുന്ന ചിത്രമായിരുന്നു ഹണിബീ. ചിത്രത്തിന്റെ വിജയം കണ്ടായിരിക്കും ഹണി ബീ 2 എന്ന ചിത്രവുമായി ജീൻപോൾ വീണ്ടും രംഗത്തത്തെിയത്. എന്നാൽ തട്ടിക്കൂട്ടിയ ഈ ചിത്രം എട്ടു നിലയിലാണ് പൊട്ടിയത്. ഹണി ബീ തരക്കേടില്ലാത്ത മധുവായിരുന്നെങ്കിൽ ഹണി ബീ 2 അസ്സൻ വ്യാജനാണ്. അടിച്ചിട്ട് കണ്ണുപൊട്ടിയവും കരള് പോയവരും ഏറെ. വ്യാജനടിച്ചവരുടെ ശാപം കൊണ്ടാവും വാറ്റിയവർക്ക് പിന്നെ സ്വസ്ഥത ഉണ്ടായിട്ടില്ല. ഒന്നിനു പുറകെ മാരണങ്ങൾ ഒന്നൊന്നായി സംവിധായകനെ തേടിയത്തെിയപ്പോൾ ഹണിബീ 2 എന്ന ചിത്രം വീണ്ടും വാർത്തകളിൽ നിറഞ്ഞു. നടിയുടെ പരാതിയും ചോദ്യം ചെയ്യുമെല്ലാം ദിലീപ് സംഭവത്തിനൊപ്പം ഇപ്പോഴും മാധ്യമങ്ങൾ ആഘോഷിക്കുകയാണ്.

പടം വീണ്ടും വാർത്തകളിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് ഹണി ബീ 2.5 എത്തുന്നത്. 2 നൽകിയ ഷോക്കിൽ നിന്ന് മാറാത്ത പ്രേക്ഷകർ കാര്യമായി ഹണി ബീ 2.5 ന് തലവെച്ചുകൊടുക്കുമെന്ന് തോന്നുന്നില്‌ളെങ്കിലും ഒരു കാര്യം പറയാം. ഹണി ബീ 2 വിനേക്കാൾ നല്ലതാണ് ആ ചിത്രത്തിന്റെ സെറ്റിൽ തട്ടിക്കൂട്ടിയ ഈ 2.5.

സിനിമ പശ്ചാത്തലമാക്കിയ സിനിമകളുടെ സീസണാണ് ഇപ്പോഴെന്ന് തോന്നുന്നു. കട്ടപ്പനയിലെ ഋത്വിക്ക് റോഷനും ഒരു സിനിമാക്കാരനും സൺഡേ ഹോളിഡേയുമെല്ലാം പ്രദർശനത്തിനത്തെിയിട്ട് അധികം നാളായിട്ടില്ല. അതുപോലെ സിനിമയിൽ ചാൻസ് അന്വേഷിച്ച് നടക്കുന്ന ഒരു യുവാവിന്റെ കഥയാണ് ഹണി ബീ 2.5. ഇടക്ക് കട്ടപ്പനയോട് സാമ്യം തോന്നുമെങ്കിലും മറ്റൊരു ചിത്രത്തിന്റെ സെറ്റിൽ ചിത്രീകരിച്ചതിന്റെ കൗതുകം ഹണീ ബീ 2.5 പകർന്നു നൽകുന്നുണ്ട്.

പതിവുപോലെ സിനിമയിൽ മുഖം കാണിക്കാനുള്ള അടങ്ങാത്ത ആഗ്രഹവുമായി നടക്കുകയാണ് ചിത്രത്തിലെ നായകൻ വിഷ്ണു. ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയെങ്കിലും സിനിമയിൽ നിലനിൽക്കുന്ന അന്ധവിശ്വാസത്തിന്റെ പേരിൽ ആ അവസരം നഷ്ടപ്പെട്ടുപോയവനാണ് ഇയാൾ. ഒരു ഉൾനാടൻ ഗ്രാമത്തിൽ താമസിക്കുന്ന വിഷ്ണുവിന്റെ അമ്മയും സഹോദരിയും സുഹൃത്തുക്കളുമെല്ലാം അവൻ വലിയൊരു നടനായി കാണാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ 'ഒരിക്കലും നീ നന്നാവില്‌ളെടാ' എന്ന് പ്രാകുന്ന അപ്പൂപ്പൻ വഴിയിൽ തടസ്സമുണ്ടാക്കി ഒപ്പമുണ്ട്.

ചാൻസ് അന്വേഷിച്ച് വിഷ്ണു എത്തുന്നത് ഹണി ബീ 2 വിന്റെ സെറ്റിലാണ്. അവിടെ അവസരം ഇല്‌ളെന്ന് മനസ്സിലാക്കി തിരിച്ചുപോകുന്ന വിഷ്ണു പ്രതീക്ഷ കൈവിടാതെ തിരിച്ച് വീണ്ടും സെറ്റിലത്തെുന്നു. പിന്നെ സെറ്റിൽ പലവിധ ജോലികൾ ചെയ്ത് പിടിച്ചു നിൽക്കാനാണ് വിഷ്ണുവിന്റെ ശ്രമം. പ്രത്യേകിച്ച് പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലൊന്നുമല്ല പടത്തിന്റെ മുന്നോട്ട് പോക്കെങ്കിലും ഹണി ബീ 2 പോലെ അവരെ വെറുപ്പിക്കാതെ കഥ പറയാൻ സംവിധായകൻ ഷൈജു അന്തിക്കാടിന് സാധിച്ചിട്ടുണ്ട്. ഷൂട്ടിങ് സെറ്റുകളിൽ നിന്ന് യാതൊരു പരിചയുമില്ലാത്ത വിഷ്ണു അവിടെ ഒപ്പിക്കുന്ന പ്രശ്‌നങ്ങളും വിഡ്ഢിത്തങ്ങളുമെല്ലാം ലളിതമായി സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഹണി ബീ ടു വിലെ നായികയായ ഭാവനയുടെ ടച്ച് അപ്പ് ഗേളായ കൺമണിയും വിഷ്ണുവുമായി പ്രണയത്തിലാവുന്നത്. ഹണി ബീ 2 വിന്റെ ഷൂട്ടിങ് ഒരു ഭാഗത്ത് പുരോഗമിക്കുമ്പോൾ മറുഭാഗത്ത് വിഷ്ണുവിന്റെ പ്രണയവും സിനിമയിൽ കയറിപ്പറ്റാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.

ഒടുവിൽ ഹണി ബീ 2 വിന്റെ നിർമ്മാതാവ് ലാലും സംവിധായകൻ ലാൽ ജൂനിയറും വിഷ്ണുവിന് ചിത്രത്തിൽ ഒരു വേഷം നൽകുന്നു. മേക്കപ്പൊക്കെ ഇട്ട് അഭിനയിക്കാൻ തയ്യാറായി നിൽക്കുമ്പോൾ സെറ്റിലെക്ക് അമ്മയും സഹോദരിയും മുത്തശ്ശനും സുഹൃത്തുക്കളുമെല്ലാമത്തെുന്നു. എന്നാൽ ആ അവസരവും ചുണ്ടിന്റെ വക്കിൽ വെച്ച് അവന് നഷ്ടപ്പെടുന്നു.

ഇതിനിടയിലാണ് അവന്റെ മുത്തശ്ശന് പടത്തിൽ ഒരു വേഷം കിട്ടുന്നത്. മുത്തശ്ശന് വേണ്ടി അവന് കുറച്ചു ദിവസം കൂടി സെറ്റിൽ നിൽക്കേണ്ടി വരുന്നു. ഇതിനിടയിൽ അവന്റെ പ്രണയം കാരണം ചില പ്രശ്‌നങ്ങൾ സെറ്റിൽ ഉണ്ടാവുന്നുണ്ടെങ്കിലും ഒടുവിൽ അവന്റെ അഭിനയ സ്വപ്നം പൂവണിയുന്നു. എന്നാൽ അവസാന നിമിഷം ആ അവസരവും അവന് നഷ്ടപ്പെടുന്നതാണ് കഥയിലെ ചെറിയൊരു ട്വിസ്റ്റ്. സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ കഥയല്‌ളെന്ന് പറയുന്ന നിർമ്മാതാവ് ലാൽ അതുകൊണ്ട് തന്നെ കൈ്‌ളമാക്‌സിൽ വലിയ ട്വിസ്റ്റൊന്നും ഉണ്ടാവില്ലന്നെ് വ്യക്തമാക്കുന്നുണ്ട്. ഹണി ബീ 2 വിന്റെ ലൊക്കേഷനിൽ തുടങ്ങി ആ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ദിവസം കഥ അവസാനിക്കുന്ന തരത്തിലാണ് ഹണി ബീ 2.5 ന്റെ കഥ സഞ്ചരിക്കുന്നത്.

ചിത്രത്തിലുടനീളം ഹണി ബീ 2 വിന്റെ സെറ്റിലുണ്ടാകുന്ന പ്രശ്‌നങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. എപ്പോഴും പ്രശ്‌നത്തിലൂടെ മാത്രം സഞ്ചരിക്കാൻ ഗതികേടുണ്ടായ ഒരു ചിത്രം കൂടിയായിരുന്നു ഹണി ബീ 2. ഒരു ചിത്രത്തിന്റെ സെറ്റിൽ വെച്ച ചിത്രീകരിച്ച സിനിമ എന്ന കൗതുകം മാത്രമാണ് ചിത്രത്തിനുള്ളത്. മറ്റ് പ്രതീക്ഷകളോടെ കാണാൻ പോയാൽ നിരാശരായി എന്നു വരാം. ഹണി ബീ സീരീസ് പോലെ മദ്യപാനവും തറ ഡയലോഗുകളുമൊന്നുമില്ലാതെ 2.5 നെ ഒരുക്കാൻ ഷൈജു അന്തിക്കാട് ശ്രദ്ധിച്ചിട്ടുണ്ട്. ചില നുറങ്ങു തമാശകളൊക്കെ ആസ്വദിച്ച് ഒരു വട്ടം കണ്ടിരിക്കാം ഈ 2.5.

ലാലിന്റേതാണ് ചിത്രത്തിന്റെ ആശയം. താൻ തന്നെ നിർമ്മിച്ച പടത്തിന്റെ സെറ്റിൽ മറ്റൊരു ചിത്രം തട്ടിക്കൂട്ടാനുള്ള കഥയും ലാൽ തന്നെ ഒരുക്കി. ഷൈജു അന്തിക്കാടാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആസിഫ് അലിയുടെ സഹോദരൻ അസ്‌കർ അലിയാണ് വിഷ്ണുവായി വേഷമിട്ടിരിക്കുന്നത്്. മോശമാക്കിയിട്ടില്ല അസ്‌ക്കർ അലി. മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഋത്വിക് റോഷൻ തുടങ്ങിയ സിനിമകളിൽ തിളങ്ങിയ ലിജോമോളാണ് നായികയാ കൺമണിയായത്തെുന്നത്. ഹരീഷ് പെരുമണ്ണ പതിവ് പോലെ ചില കോമഡി നമ്പറുകളുമായി പ്രേക്ഷകരെ കയ്യലെടുക്കുന്നു. ആസിഫ് അലി, ലാൽ, ഭാവന, ബാബുരാജ്, ശ്രീനാഥ് ഭാസി,, ബാലു വർഗീസ്, ഹരിശ്രീ അശോകൻ, ശ്രീനിവാസൻ ജോയ് മാത്യു തുടങ്ങിയ ഹണീ ബീ ടു താരങ്ങളെല്ലാം ആ സെറ്റിൽ ചിത്രീകരിച്ച 2.5 ലുും പ്രത്യക്ഷപ്പെടുന്നു. കൂട്ടത്തിൽ ആ ചിത്രത്തിന്റെ സംവിധായകൻ ലാൽ ജൂനിയറും. ഓഡിയോ ലോഞ്ച് രംഗത്തിലൂടെ ജയസൂര്യയും വിനായകനുമെല്ലാം ഈ ചിത്രത്തിന്റെ ഭാഗമാകുന്നു.

വലിയ പ്രതീക്ഷകളൊന്നുമില്ലാതെപോയാൽ ഒരു രസത്തിന് കണ്ടിരക്കാവുന്ന ആവറേജ് ചിത്രമാണിത്. ഇനിയും ഇതുപോലെ എന്തല്‌ളൊം പരീക്ഷണങ്ങൾ കാണാനിരിക്കുന്നു.