ണി ബിയുടെ രണ്ടാം ഭാഗം നിർമ്മിച്ച് ലാൽ ക്രിയേഷൻസ് വീണ്ടും നിർമ്മാണരംഗത്തേക്ക് കടക്കുന്നു. സംവിധായകനും നടനുമായ ലാൽ നേതൃത്വം നൽകുന്ന ലാൽ ക്രിയേഷൻസ് മലയാളത്തിൽ നിരവധി സൂപ്പർഹിറ്റുകൾ ഒരുക്കിയ ബാനറാണ്. ഇപ്പോൾ ആറ് വർഷത്തിന് ശേഷമാണ് ലാലിന്റെ നിർമ്മാണ കമ്പനി ചിത്രമൊരുക്കുന്നത്. എറണാകുളത്ത് ലാലിന്റെ വീട്ടിൽ ഹണി ബീ രണ്ടാം ഭാഗത്തിന്റെ പൂജ നടന്നു.

ആസിഫ് അലിയും ഭാവനയും ബാബുരാജും ലാലും ശ്രീനിവാസനും രണ്ടാം ഭാഗത്തിലുണ്ട്. ഹണി ബീ ആദ്യഭാഗം ഫ്രണ്ട്സിനെ ചുറ്റിപ്പറ്റി കഥ പറയുകയായിരുന്നു. രണ്ടാം ഭാഗത്തിലെത്തുമ്പോൾ ഇവരുടെ കുടുംബത്തിലൂടെയാണ് പറയുന്നതെന്നാണ് റിപ്പോർട്ട്.

സെബാൻ എയ്ഞ്ചൽ എന്നീ കഥാപാത്രങ്ങളെയാണ് ആസിഫലി ഭാവനയും അവതരിപ്പിക്കുന്നത്. ബാലു വർഗ്ഗീസ്, ശ്രീനാഥ് ഭാസി എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും. വിജയ് ബാബു,സുരേഷ് കൃഷ്ണ, ജോയ് മാത്യു, പ്രേംകുമാർ, ഹരിശ്രീ അശോകൻ എ്ന്നിവരും ചിത്രത്തിലുണ്ട്. രണ്ട് വർഷമായി ഹണി ബീ രണ്ടിന്റെ രചനയിലായിരുന്നു ജീൻ പോൾ ലാൽ. ആൽബിയാണ് ക്യാമറ. ദീപക് ദേവ് സംഗീത സംവിധാനം. സെബാന്റെയും ഏയ്ഞ്ചലിന്റെ കുടുംബാംഗങ്ങൾ ചിത്രത്തിന്റെ പ്രധാന ഭാഗമാകും.ഹായ് അയാം ടോണിക്ക് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹണി ബീ 2. കൊച്ചിയിലാണ് പ്രധാനമായും ചിത്രീകരണം. ഫെബ്രുവരി റിലീസാണ് ചിത്രം.