ണി ബിയുടെ രണ്ടാം ഭാഗമായ ഹണി ബി ടു സെലിബ്രേഷൻസിന്റെ ഫസ്റ്റ് ലുക്ക് പോസ്റർ പുറത്തിറങ്ങി. ആസിഫ് അലിയും ഭാവനയും പ്രധാനകഥാപാത്രങ്ങളാകുന്ന ഹണിബീ2വിലെ പ്രധാനകഥാപാത്രങ്ങളുടെ അനിമേഷൻ രൂപങ്ങളാണ് പോസ്റ്ററിൽ ഉള്ളത്.

ജീൻ പോൾ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2013ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം സൂപ്പർഹിറ്റായിരുന്നു. ചിത്രം നിർമ്മിക്കുന്നത് ലാൽ ക്രിയേഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ ലാലാണ്. ചിത്രത്തിൽ ലാലും പ്രധാന കഥാപാത്രമാകുന്നുണ്ട്.

പൂർണമായും ഒരു കുടുംബ ചിത്രമായ ഇതിൽ പുതിയ കഥാപാത്രങ്ങളായി ശ്രീനിവാസനും ലെനയും അഭിനയിക്കുന്നുണ്ട്. ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ബാബുരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.അതേസമയം അർച്ചന കവി ചിത്രത്തിന്റെ ഭാഗമല്ല.