കൊച്ചി: മലയാളത്തിന്റെ ചങ്ക് നായികയാണ് ഹണി റോസ്, ചങ്ക്‌സിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ ഹണി റോസ് തന്റെ വീട്ട് മുറ്റത്ത് നട്ട മൾബറിയും അത്തിയും ചെറി ടൊമാറ്റോയും റോസ് പൂവുമെല്ലാം കായ്ച സന്തോഷത്തിലാണ്, മൾബറിയും അത്തിയും ചെറി ടൊമാറ്റോയും കായ്ച്ചതിന്റെ ചിത്രം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ഹണി ആരാധകരുമായി പങ്കുവെച്ചു.

ചെടികൾ തനിക്ക് വലിയ ഇഷ്ടമാണെന്നും കുറച്ചൊക്കെ നട്ടിട്ടുണ്ടെന്നും ഹണി എഫ്ബി പോസ്റ്റിൽ പറയുന്നു. കാന്തല്ലൂരിൽ നിന്ന് കൊണ്ടുവന്നാണ് ഹണി ബ്ലാക്ക്‌ബെറി ചെടി വീട്ടുമുറ്റത്ത് നട്ടത്.