- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷ കൊലക്കേസ് ഹണി റോസിന്റെ ജീവിത വീക്ഷണം ആകെ മാറ്റി; വിവാഹം വേണ്ടെന്ന് പറഞ്ഞിരുന്ന നടിക്ക് ഇനിയൊരു കൂട്ടു വേണം
അഭിനയത്തിന്റെ അരങ്ങേറ്റ നാളുകളിലൊന്നും തന്നെ ശ്രദ്ധിക്കപ്പെടാതെ പോയ നായികയാണ് ഹണി റോസ്. എന്നാൽ രണ്ടാം വരവിൽ ന്യൂജനറേഷൻ ചിത്രങ്ങളുടെ ഭാഗമായി ഈ നായിക മാറി. ട്രിവാൻഡ്രം ലോഡ്ജിലെ പ്രകടനത്തിലൂടെ തന്നെ ഹണി റോസ് സെക്സി ടാഗിനുള്ളിൽ മാത്രം ഒതുങ്ങിപ്പോയി. അത്തരം കഥാപാത്രങ്ങളാണ് പിന്നീട് തേടിയെത്തിയവയെല്ലാം. എന്നാൽ കുമ്പസാരത്തിലെ കഥാപാത്രത്തിലൂടെ സെക്സി ഇമേജിൽ നിന്ന് ചുവട് മാറ്റം നടത്തി. ഇടയ്ക് തമിഴ് സിനിമയിലും ഒരു കൈ നോക്കി. അവിടേയും വിജയം കണ്ടില്ല. മലയാളത്തിലെ ഏതാനും സിനിമകളിൽ നായികയായി അഭിനയിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഏക ആശ്വാസം. ഈയിടെയായി സിനിമകളുടെ എണ്ണം കുറഞ്ഞതുകൊണ്ട് കോളജിൽ പഠിക്കാനും പോയി. ജിഷ വധം നടന്ന ശേഷം തന്റെ ധൈര്യമെല്ലാം പോയെന്നാണ് താരം പറയുന്നത്. വിവാഹം വേണ്ടെന്നു പറഞ്ഞു നടന്നിരുന്ന നടി ഇപ്പോൾ ഒരു പുരുഷന്റെ സാമീപ്യം ആഗ്രപിച്ചു തുടങ്ങിയിരിക്കുന്നു. എതൊരു സ്ത്രീയെ സംബന്ധിച്ചും വിവാഹം അത്യാവശ്യമാണ്. സ്ത്രീയില്ലാതെ പുരുഷനോ പുരുഷനില്ലാതെ സ്ത്രീയ്‌ക്കോ പൂർണതയില്ലെന്ന് ഹണി തിരിച്ചറിഞ്ഞിരിക്
അഭിനയത്തിന്റെ അരങ്ങേറ്റ നാളുകളിലൊന്നും തന്നെ ശ്രദ്ധിക്കപ്പെടാതെ പോയ നായികയാണ് ഹണി റോസ്. എന്നാൽ രണ്ടാം വരവിൽ ന്യൂജനറേഷൻ ചിത്രങ്ങളുടെ ഭാഗമായി ഈ നായിക മാറി. ട്രിവാൻഡ്രം ലോഡ്ജിലെ പ്രകടനത്തിലൂടെ തന്നെ ഹണി റോസ് സെക്സി ടാഗിനുള്ളിൽ മാത്രം ഒതുങ്ങിപ്പോയി. അത്തരം കഥാപാത്രങ്ങളാണ് പിന്നീട് തേടിയെത്തിയവയെല്ലാം. എന്നാൽ കുമ്പസാരത്തിലെ കഥാപാത്രത്തിലൂടെ സെക്സി ഇമേജിൽ നിന്ന് ചുവട് മാറ്റം നടത്തി.
ഇടയ്ക് തമിഴ് സിനിമയിലും ഒരു കൈ നോക്കി. അവിടേയും വിജയം കണ്ടില്ല. മലയാളത്തിലെ ഏതാനും സിനിമകളിൽ നായികയായി അഭിനയിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഏക ആശ്വാസം. ഈയിടെയായി സിനിമകളുടെ എണ്ണം കുറഞ്ഞതുകൊണ്ട് കോളജിൽ പഠിക്കാനും പോയി. ജിഷ വധം നടന്ന ശേഷം തന്റെ ധൈര്യമെല്ലാം പോയെന്നാണ് താരം പറയുന്നത്. വിവാഹം വേണ്ടെന്നു പറഞ്ഞു നടന്നിരുന്ന നടി ഇപ്പോൾ ഒരു പുരുഷന്റെ സാമീപ്യം ആഗ്രപിച്ചു തുടങ്ങിയിരിക്കുന്നു. എതൊരു സ്ത്രീയെ സംബന്ധിച്ചും വിവാഹം അത്യാവശ്യമാണ്. സ്ത്രീയില്ലാതെ പുരുഷനോ പുരുഷനില്ലാതെ സ്ത്രീയ്‌ക്കോ പൂർണതയില്ലെന്ന് ഹണി തിരിച്ചറിഞ്ഞിരിക്കുന്നു.
എന്നുകരുതി ഏതെങ്കിലും ഒരു പുരുഷനെ വിവാഹം കഴിക്കാൻ ഒന്നും ഹണി ഒരുക്കമല്ല. പറ്റിയ ഒരാൾ വരട്ടേ, എന്നിട്ടാകാം. പ്രണയവും വിവാഹവും. എന്ന തീരുമാനത്തിലാണ് ഹണി.
ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്യുന്ന അവരുടെ രാവുകളാണ് ഹണി റോസിന്റെ അടുത്ത ചിത്രം. ആസിഫ് അലി നായകനായി എത്തുന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദൻ, അജു വർഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.