ളരെ കുറച്ച് ചിത്രങ്ങളിൽ മാത്രം അഭിനയിച്ചുട്ടുവെങ്കിലും ്പുതുമുഖ നായികമാരിൽ ഏറെ ശ്രദ്ധേയയായ ഒരു താരമാണ് ഹണി റോസ്. വ്യത്യസ്തമായ അഭിനയ രീതികൾ കൊണ്ട് സിനിമാലോകത്ത് സ്വന്തമായി ഇടം നേടിയ ഒരു താരം.2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ട എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. തുടർന്ന് തമിഴ്, തെലുങ്ക്,കന്നട എന്നീ ചിത്രങ്ങളിലും ഭാഗമായിരുന്നു.

മലയാളത്തിൽ കലഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതിയിലാണ് നടി ഒടുവിൽ അഭിനയിച്ചത്. കവിത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത്. തന്റെ പുതിയ സിനിമയ്ക്ക് ശേഷം നടിയുടെതായി പുറത്തിറങ്ങിയ ഒരു ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

ചിറകുകൾ വിരിച്ച് പറക്കുന്ന പക്ഷിയെ പോലെ കാറിനു മുകളിൽ കയറി നിന്നുള്ള ഹണി റോസ് അതിവ സുന്ദരിയായാണ് വീഡിയോയിൽ ഉള്ളത്. നാലര മിനിട്ടിലേറെ ദൈർഖ്യമുള്ള വീഡിയോ ആണ് യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഫോട്ടോഷൂട്ട് വൈറലായതോടെ കൂടുതൽ വ്യത്യസ്തമായ വേഷങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം.