- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹണിട്രാപ് ഇനി പഴങ്കഥ; എ.കെ.ശശീന്ദ്രനെതിരായ ഫോൺവിളിക്കേസ് ഒത്തുതീർപ്പിലേക്ക്; ഹർജി നൽകിയത് പ്രത്യേക സാഹചര്യത്തിലെന്നും കേസുമായി മുന്നോട്ടില്ലെന്നും പരാതിക്കാരി; തോമസ് ചാണ്ടിയുടെ രാജിവിഷയവും തന്റെ കേസ് ഒത്തുതീർപ്പും തമ്മിൽ ബന്ധമില്ലെന്ന് ശശീന്ദ്രൻ
കൊച്ചി: മുൻ മന്ത്രി എ.കെ. ശശീന്ദ്രനെതിരെയുള്ള ഫോൺ വിളി കേസ് ഒത്തുതീർപ്പിലേക്ക്. തർക്കം കോടതിക്ക് പുറത്ത് തീർപ്പാക്കിയെന്നും കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചു.ശശീന്ദ്രനെതിരെ പരാതി നൽകിയത് പ്രത്യേക സാഹചര്യത്തിലാണെന്നും പരാതിക്കാരി വിശദീകരിച്ചു. ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും. നേരത്തെ ശശീന്ദ്രനെതിരായ ലൈംഗിക ആരോപണക്കേസ് പിൻവലിക്കണമെന്ന വനിതാ മാധ്യമപ്രവർത്തകയുടെ ഹർജി തിരുവനന്തപുരം സിജെഎം കോടതി തള്ളിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന വകുപ്പുകളുള്ളതിനാൽ കേസ് പിൻവലിക്കാനാകില്ലെന്ന് സിജെഎം കോടതി വ്യക്തമാക്കി. ഇതേ തുടർന്ന് പെൺകുട്ടി ഹർജി പിൻവലിച്ചു. തുടർന്ന് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഹാജരാക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, തോമസ് ചാണ്ടിയുടെ രാജിയും തന്റെ കേസ് ഒത്തുതീർപ്പായതും തമ്മിൽ ബന്ധമില്ലെന്ന് എ.കെ.ശശീന്ദ്രൻ പ്രതികരിച്ചു.കേസ് റദ്ദാക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടെങ

കൊച്ചി: മുൻ മന്ത്രി എ.കെ. ശശീന്ദ്രനെതിരെയുള്ള ഫോൺ വിളി കേസ് ഒത്തുതീർപ്പിലേക്ക്. തർക്കം കോടതിക്ക് പുറത്ത് തീർപ്പാക്കിയെന്നും കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചു.ശശീന്ദ്രനെതിരെ പരാതി നൽകിയത് പ്രത്യേക സാഹചര്യത്തിലാണെന്നും പരാതിക്കാരി വിശദീകരിച്ചു. ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.
നേരത്തെ ശശീന്ദ്രനെതിരായ ലൈംഗിക ആരോപണക്കേസ് പിൻവലിക്കണമെന്ന വനിതാ മാധ്യമപ്രവർത്തകയുടെ ഹർജി തിരുവനന്തപുരം സിജെഎം കോടതി തള്ളിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന വകുപ്പുകളുള്ളതിനാൽ കേസ് പിൻവലിക്കാനാകില്ലെന്ന് സിജെഎം കോടതി വ്യക്തമാക്കി. ഇതേ തുടർന്ന് പെൺകുട്ടി ഹർജി പിൻവലിച്ചു. തുടർന്ന് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഹാജരാക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, തോമസ് ചാണ്ടിയുടെ രാജിയും തന്റെ കേസ് ഒത്തുതീർപ്പായതും തമ്മിൽ ബന്ധമില്ലെന്ന് എ.കെ.ശശീന്ദ്രൻ പ്രതികരിച്ചു.കേസ് റദ്ദാക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടെങ്കിലും മറ്റെല്ലാ വശങ്ങളും കൂടി പരിഗണിച്ചാകും ഹൈക്കോടതി തീരുമാനമെടുക്കുക.
വാർത്താ ചാനലിന്റെ ലോഞ്ചിങ് ദിവസത്തേക്കുള്ള വാർത്ത ശേഖരിക്കുന്നതിന്റെ ഭാഗമായി മാധ്യമപ്രവർത്തക മന്ത്രിയെ സമീപിക്കുകയും ഹണിട്രാപ്പിൽ പെടുത്തുകയുമായിരുന്നു. എന്നാൽ, സഹായം അഭ്യർത്ഥിച്ച് മന്ത്രിക്കു മുന്നിലെത്തിയ വീട്ടമ്മയോട് ശശീന്ദ്രൻ അശ്ലീലം പറഞ്ഞെന്നായിരുന്നു വാർത്ത സംപ്രേഷണം ചെയ്യുമ്പോൾ ചാനൽ പറഞ്ഞിരുന്നത്. പിന്നീടാണ് മാധ്യമപ്രവർത്തകയാണ് വാർത്തയ്ക്കു പിന്നിലെന്നു തെളിഞ്ഞത്. തുടർന്ന് വൻവിവാദമാവുകയും മന്ത്രി രാജി വെക്കുകയും ചെയ്തു. കേസിൽ ചാനലിലെ മുതിർന്ന മാധ്യമ പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു.

