- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈനിൽ ഒരിക്കലും അശ്ലീല ചിത്രങ്ങൾ കാണരുത്; അപരിചിതരിൽ നിന്നു ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കരുത്; ബന്ധുക്കളെയും നിയന്ത്രിക്കണം: ഹണിട്രാപ്പ് വിവാദത്തിനു പിന്നാലെ സോഷ്യൽ മീഡിയ ഇടപെടലുകളിൽ സൈനികർക്ക് കർശന നിയന്ത്രണം
ഹണിട്രാപ്പിൽ സൈനികൻ കുടുങ്ങിയതോടെ സോഷ്യൽ മീഡിയ ഉപയോഗത്തിനും ഓൺലൈൻ ഇടപെടലിനും കർശന നിർദ്ദേശം ഏർപ്പെടുത്തി അധികൃതർ രംഗത്ത്. അശ്ലീല വീഡിയോ ഓൺലൈനിൽ കാണരുതെന്നും ഫേസ്‌ബുക്കും വാട്‌സ്ആപ്പും ഉപയോഗിക്കുന്നതിൽ നിയന്ത്രണം വേണമെന്നും സൈനികർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. ഫേസ്‌ബുക്കിൽ അറിയാത്തവരിൽ നിന്നു ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക
ഹണിട്രാപ്പിൽ സൈനികൻ കുടുങ്ങിയതോടെ സോഷ്യൽ മീഡിയ ഉപയോഗത്തിനും ഓൺലൈൻ ഇടപെടലിനും കർശന നിർദ്ദേശം ഏർപ്പെടുത്തി അധികൃതർ രംഗത്ത്. അശ്ലീല വീഡിയോ ഓൺലൈനിൽ കാണരുതെന്നും ഫേസ്‌ബുക്കും വാട്‌സ്ആപ്പും ഉപയോഗിക്കുന്നതിൽ നിയന്ത്രണം വേണമെന്നും സൈനികർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.
ഫേസ്‌ബുക്കിൽ അറിയാത്തവരിൽ നിന്നു ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കരുത്, പോൺ കാണരുത് തുടങ്ങി പത്തിന നിർദ്ദേശങ്ങളാണ് പുറത്തിറക്കിയത്. സൈബർ ലോകത്തു ചെയ്യാവുന്നതും ചെയ്യാൻ പാടില്ലാത്തതും പട്ടികതിരിച്ച് സൈനികർക്ക് കൈമാറിയിട്ടുണ്ട്.
സൈനികർക്കുമാത്രമല്ല, അവരുടെ കുടുംബാംഗങ്ങൾക്കും ഈ നിബന്ധനകൾ ബാധകമാണ്. ഫേസ്‌ബുക്ക് വഴി ചാരപ്രവൃത്തി നടക്കുന്നുണ്ടെന്നതിനാലാണ് ഇത്തരമൊരു നീക്കം സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.
പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വിവരം ചോർത്തിയതിനു വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന മലയാളി യുവാവ് കെ കെ രഞ്ജിത് പിടിയിലായതിന്റെ പശ്ചാത്തലത്തിലാണ് സൈന്യത്തിന്റെ പുതിയ നടപടി.
ദാമിനി മക്‌നോട്ട് എന്ന യുവതിയുടെ പേരിൽ ഐഎസ്‌ഐ നടത്തിയ ചാരപ്രവർത്തനത്തിലാണ് മലപ്പുറം സ്വദേശിയായ രഞ്ജിത് വീണത്. രഹസ്യങ്ങൾ ശത്രുരാജ്യത്തിനു കൈമാറിയതിന്റെ പേരിൽ ഇയാളെ അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
സൈനികർക്കു നൽകിയ നിർദ്ദേശങ്ങൾ ഇവയാണ്:
- സോഷ്യൽമീഡിയകളിൽ അശ്ലീല വിഡിയോ കാണരുത്.
- പ്രൊഫൈൽ ചിത്രമായി സൈനിക വേഷത്തിലുള്ള ചിത്രങ്ങൾ ഉപയോഗിക്കരുത്.
- സമ്മാനങ്ങൾക്കായി ഓൺലൈനിൽ വരുന്ന പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യരുത്.
- ഔദ്യോഗിക വിവരങ്ങൾ വെളിപ്പെടുത്തരുത്.
- സിവിലിയൻ വേഷത്തിൽ ആയുധം പിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യരുത്.
- സൈനികരുടെ പോസ്റ്റ്, റാങ്ക് എന്നിവ വെളിപ്പെടുത്തരുത്.
- അപരിചിതരിൽ നിന്നു ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കരുത്.
- സോഷ്യൽമീഡിയകളിൽ സൈനികരുടെ ബന്ധുക്കൾ വിവരങ്ങൾ പങ്കുവയ്ക്കരുത്.
- സ്ഥലം വ്യക്തമാക്കുന്ന മിലിറ്ററി ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യരുത്.
- സൈന്യത്തിന്റെ വിവരങ്ങളൊന്നും ലാപ്‌ടോപ്പിലോ കംപ്യൂട്ടറിലോ സൂക്ഷിക്കരുത്.