- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന് മുകളിൽ കൂടൊരുക്കാൻ എട്ടാം തവണയും വിരുന്നെത്തി പെരുതേനീച്ചകൾ
കാഞ്ഞങ്ങാട്: പട്ടാക്കൽ പിള്ളരേപീടികയിലെ താമസക്കാരനായ ജാഫർ കാഞ്ഞിരായിലിന്റെ വീടിന്റെ കോൺഗ്രീറ്റ് ഭിത്തിയിൽ എട്ടാം തവണയും കൂടൊരുക്കാൻ വിരുന്നെത്തി പെരുതേനീച്ചകൾ.
തേനീച്ച വർഗങ്ങളിൽ ഏറ്റവും അപകടകാരിയായ ഇനമാണിത്. ഉയരമുള്ള കെട്ടിടങ്ങൾ, പാറക്കെട്ടുകൾ, വന്മരങ്ങൾ മുതലായ സ്ഥലങ്ങളിൽ ഒറ്റ അട മാത്രമുള്ള കൂടുകെട്ടി താമസിക്കാനാണിവർക്കിഷ്ടം. പെരുംതേനീച്ചകളെ കൂട്ടിലാക്കി വളർത്താൻ സാധിക്കില്ല. ഒരു വർഷം ഏകദേശം 25-50 കിലോ തേൻ പെരുംതേനീച്ചകൾ ഉൽപാദിപ്പിക്കാറുണ്ട്.
2013 മുതൽ സ്ഥിരമായി എല്ലാ വർഷവും മുടങ്ങാതെ എത്തി വീടിന്റെ കോൺഗ്രീറ്റ് ഭിത്തിയിൽ കൂടൊരുക്കുന്ന പെരുംതേനീച്ച കളെ കൊണ്ട് ഇത് വരെ ഒരു ബുദ്ധിമുട്ടും ഉണ്ടയിട്ടില്ലെന്നും ഒരുപക്ഷെ പെരുതേനീച്ചകൾ ശേഖരിക്കുന്ന തേൻ എടുക്കാത്തതും കൊണ്ടായിരിക്കാം എല്ലാ വർഷവും ഒരേ ഇടത്തിൽ തന്നെ വന്ന് അട കൂട്ടുന്നത് എന്നും വീട്ടുകാർ പറയുന്നു.
കൂട് കൂട്ടി മാസങ്ങൾക്കുള്ളിൽ തന്നെ തേൻ കൂട് കാലിയാക്കി തേനീച്ചകൾ സ്വയം പറന്നു പോകുകയാണ് പതിവ്. ഇവയെ കൊണ്ട് വീട്ടുകാർക്കോ പരിസരവാസികൾക്കോ ഏതൊരു ഉപദ്രവവും ഇത് വരെ ഏറ്റിട്ടില്ല.