മംഗളൂരു: വ്യാപാരിയെ ബ്ലാക്ക്‌മെയിൽ ചെയ്ത് തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച കേസ്സിൽമംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത് ഹിന്ദു മഹാസഭാ നേതാവിനേയും സുഹൃത്തായ യുവതിയേയും. കുത്താറിലെ രാജേഷ് പവിത്രൻ(34),ശ്രീലത(30)എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ വ്യാപാരിയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഇദ്ദേഹവും അജ്ഞാത യുവതിയും ഒന്നിച്ചുള്ള അശ്ലീല വീഡിയോ കൈയിലുണ്ടെന്നും അഞ്ച് ലക്ഷം രൂപ തന്നില്ലെങ്കിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും അറിയിച്ച് രാകേഷും ശ്രീലതയും വ്യാപാരിയെ ഭീഷണിപ്പെടുത്തിയിരുന്നു.

കരാവലി മൈതാനിയിൽ എത്താനുള്ള നിർദ്ദേശം അനുസരിച്ച് വ്യാപാരി വന്നപ്പോൾ വാഹനത്തിൽ കയറ്റി അജ്ഞാത സ്ഥലത്തുകൊണ്ടുപോയി വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങളും മറ്റും കവർന്നുവെന്നാണ് കേസ്. മലയാളിയായ എഴുപതുകാരനെയാണ് ഭീഷണിപ്പെടുത്തി മർദ്ദിച്ച് പണം തട്ടിയത്. കുത്താറിലെ കർണാടക രക്ഷണവേദിക മഹിള വിഭാഗം താലൂക്ക് പ്രസിഡന്റാണ് ശ്രീലത. ഹിന്ദു മഹാസഭാ നേതാവാണ് രാജേഷ് പവിത്രൻ. ഹിന്ദു മഹാസഭയുടെ മംഗളുരു പ്രസിന്റാണ് രാജേഷ്. സംഘത്തിലെ മൂന്ന് പേർ ഒളിവിലാണ്. തട്ടിക്കൊണ്ട് പോയത് രാജേഷിന്റെ വീട്ടിലേക്കാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

എറണാകുളം സ്വദേശിയായ എഴുപതുകാരനെയാണ് സംഘം കൊള്ളയടിച്ചത്. ഇയാളുടെ ഭാര്യ അസുഖം ബാധിച്ച് നാളുകളായി എറണാകുളത്ത് ചികിത്സയിലാണ്. മകനൊപ്പം മംഗളൂരുവിൽ താമസിക്കുന്ന ഇയാൾ മറ്റൊരു സ്ത്രീക്കൊപ്പമുള്ള രംഗങ്ങൾ ചിത്രീകരിച്ച് പെൻഡ്രൈവിൽ സൂക്ഷിച്ചിരുന്നു. സ്ത്രീയുടെ അനുമതിയോടെയായിരുന്നു രംഗങ്ങൾ ചിത്രീകരിച്ചത്. ഇക്കാര്യം പുറത്തറിഞ്ഞതോടെയാണ് ശീലതയും സുഹൃത്തും തന്ത്രങ്ങൾ മെനഞ്ഞത്. ശ്രീലതയാണ് ഗുഡാലോചനയിലെ മുഖ്യ പ്രതി. എല്ലാത്തിനും പിന്തുണയുമായി രാജേഷും ഒപ്പം കൂടി.

പെൻഡ്രൈവിൽ ഇയാളും സ്ത്രീയും തമ്മിലുള്ള സ്വകാര്യ രംഗങ്ങൾ ഉണ്ടെന്ന് മനസിലാക്കിയ ഇവർ വേലക്കാരെന്ന വ്യാജേന വീട്ടിൽ കടന്നു കൂടി. പിന്നീട് പെൻഡ്രൈവ് കൈക്കലാക്കുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു ഭീഷണി. ഇവർ ഇയാളിൽ നിന്നും പണം തട്ടാൻ ശ്രമിച്ചു. ഇതിന് ശേഷമാണ് തട്ടിക്കൊണ്ട് പോയി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇത്രയും തുക കൈയിലില്ലെന്ന് അറിയിച്ചതോടെ ഇയാളെ മർദ്ദിച്ച ശേഷം സ്വർണമാല, മോതിരം, കൈയിലുണ്ടായിരുന്ന 18000 രൂപ എന്നിവ കവർന്നു.

ഇതിനിടെ കാറിന്റെ രേഖകളും സംഘം തട്ടാൻ ശ്രമിച്ചു. എന്നാൽ ഇവരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട ഇയാൾ ബഹളം വയ്ക്കുകയും ഇത്കേട്ട സമീപത്തിലെ ഫ്ളാറ്റിലെ കാവൽക്കാരത്തെ സംഘത്തിലെ രണ്ട് പേരെ പിടികൂടി പൊലീസിൽ എൽപ്പിക്കുകയുമായിരുന്നു.