- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എയർ ഇന്ത്യ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഹോങ്കോങ്ങ്; വിലക്ക് ഓഗസ്റ്റ് മാസം അവസാനം വരെ; നടപടി എയർ ഇന്ത്യയിൽ എത്തിയ യാത്രികർക്ക് കോവിഡ് പിടിപെട്ട സാഹചര്യത്തിൽ
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഹോങ്കോങ്ങ്. ഓഗസ്റ്റ് അവസാനം വരെയാണ് എയർ ഇന്ത്യാ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എയർ ഇന്ത്യാ വിമാനത്തിൽ എത്തിയ ചില യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.
എയർ ഇന്ത്യാ വിമാനത്തിൽ ഹോങ്കോങ്ങിൽ എത്തിയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹോങ്കോങ് സർക്കാർ ഓഗസ്റ്റ് അവസാനം വരെ എല്ലാ എയർ ഇന്ത്യാ വിമാനങ്ങളും ഇതിനാൽ റദ്ദാക്കുകയാണെന്നും ഹോങ്കോങ്ങ് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ഹോങ്കോങ്ങിലേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശനമുള്ളു. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലാകണം ടെസ്റ്റിനു വിധേയരാകേണ്ടത്. ഹോങേ്ജകാ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനാൽ 18 ന് പുറപ്പെടേണ്ടിയിരുന്ന ഡൽഹി-ഹോങ്കോങ്-ഡൽഹി ഫ്ളൈറ്റ് യാത്ര മാറ്റിവെച്ചതായി എയർ ഇന്ത്യ തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു.