- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോലൂൺ ഉപദ്വീപിൽ കോവിഡ് വ്യാപനം; ഹോങ്കോങ്ങിൽ ആദ്യമായി ലോക്ഡൗൺ
ഹോങ്കോങ്ങ്: കോവിഡ് വൈറസ് വ്യാപനത്തിനിടെ ഹോങ്കോങ്ങിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഹോങ്കോങ്ങിൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. കോലൂൺ ഉപദ്വീപിലെ ഒരു പ്രദേശത്താണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. പതിനായിരത്തോളം പ്രദേശവാസികളോട് കോവിഡ് പരിശോധന നടത്തിയ ശേഷം മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് നിർദ്ദേശം.
അന്താരാഷ്ട്ര വാണിജ്യ കേന്ദ്രത്തിന് സമീപമുള്ള 70 കെട്ടിടങ്ങൾ നിയന്ത്രിത പ്രദേശത്തുണ്ടെന്നും അതിനാൽ 48 മണിക്കൂറിനുള്ളിൽ തന്നെ കോവിഡ് പരിശോധന നടത്തി സുരക്ഷിതത്വം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, അതിനാൽ ആളുകൾക്ക് തിങ്കളാഴ്ചയോടെ ജോലിയിലേക്ക് തിരികെ മടങ്ങാൻ കഴിയുമെന്നും സർക്കാർ വ്യക്തമാക്കി. 50 താത്ക്കാലിക പരിശോധനാ കേന്ദ്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story