- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ഭരതനാട്യമോ അതോ ബ്രേക് ഡാൻസോ? രജനിയുടെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ വനിതാദിനത്തിൽ യുഎൻ ആസ്ഥാനത്ത് കാട്ടിക്കൂട്ടിയത് പേക്കൂത്ത്; യുഎൻ പോലുള്ള വേദിയിൽ താരപുത്രിക്ക് അരങ്ങേറ്റം നടത്താൻ വഴിവിട്ട് സഹായം ചെയ്തത് ബിജെപി
ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ ലോക വനിതാദിനത്തോട് അനുബന്ധിച്ച് ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തു നടത്തിയ നൃത്തം അറുബോർ ആയിരുന്നുവെന്ന് പ്രതിഷേധം ശക്തമാകുന്നു. എഴുത്തുകാരിയെന്ന നിലയിലും സംവിധായിക എന്ന നിലയിലും കഴിവു തെളിയിച്ചുള്ള താരപുത്രി നൃത്തത്തിൽ പക്ഷേ അമ്പേ പരാജയമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ വിലയിരുത്തൽ. വനിതാ ദിനത്തോടനുബന്ധിച്ച് യുഎൻ ആസ്ഥാനത്ത് ഐശ്വര്യ നടത്തിയ ഭരതനാട്യം അത്രയേറെ അസഹനീയമായിരുന്നു. സംഭവത്തിനെതിരെ സോഷ്യൽമീഡിയയിൽ യഥാർത്ഥ നർത്തകർ വൻ പ്രതിഷേധം രേഖപ്പെടുത്തി. നൃത്തത്തിലുള്ള ഐശ്വര്യയുടെ അരങ്ങേറ്റമായിരുന്നു യുഎൻ ആസ്ഥാനത്ത് നടന്നത്. വേണ്ടത്ര പരീശീലനമില്ലാതെയുള്ള താരപുത്രിയുടെ നൃത്തം ഭീകരമായിരുന്നു എന്നാണ് നർത്തകർ അഭിപ്രായപ്പെടുന്നത്. ഭരതനാട്യത്തിൽ തുടക്കം കുറിക്കുന്നവർ പോലും ഇതിലും നന്നായി നൃത്തം ചെയ്യും ഭരതനാട്യത്തിന് വേണ്ടി ഐശ്വര്യ തിരഞ്ഞെടുത്ത പശ്ചാത്തല സംഗീതവും അങ്ങേയറ്റം വെറുപ്പിക്കലായിരുന്നു. പാട്ടിന്റെ വരികൾക്കൊപ്പമായിരുന്നില്ല ഐശ
ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ ലോക വനിതാദിനത്തോട് അനുബന്ധിച്ച് ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തു നടത്തിയ നൃത്തം അറുബോർ ആയിരുന്നുവെന്ന് പ്രതിഷേധം ശക്തമാകുന്നു. എഴുത്തുകാരിയെന്ന നിലയിലും സംവിധായിക എന്ന നിലയിലും കഴിവു തെളിയിച്ചുള്ള താരപുത്രി നൃത്തത്തിൽ പക്ഷേ അമ്പേ പരാജയമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ വിലയിരുത്തൽ.
വനിതാ ദിനത്തോടനുബന്ധിച്ച് യുഎൻ ആസ്ഥാനത്ത് ഐശ്വര്യ നടത്തിയ ഭരതനാട്യം അത്രയേറെ അസഹനീയമായിരുന്നു. സംഭവത്തിനെതിരെ സോഷ്യൽമീഡിയയിൽ യഥാർത്ഥ നർത്തകർ വൻ പ്രതിഷേധം രേഖപ്പെടുത്തി.
നൃത്തത്തിലുള്ള ഐശ്വര്യയുടെ അരങ്ങേറ്റമായിരുന്നു യുഎൻ ആസ്ഥാനത്ത് നടന്നത്. വേണ്ടത്ര പരീശീലനമില്ലാതെയുള്ള താരപുത്രിയുടെ നൃത്തം ഭീകരമായിരുന്നു എന്നാണ് നർത്തകർ അഭിപ്രായപ്പെടുന്നത്. ഭരതനാട്യത്തിൽ തുടക്കം കുറിക്കുന്നവർ പോലും ഇതിലും നന്നായി നൃത്തം ചെയ്യും
ഭരതനാട്യത്തിന് വേണ്ടി ഐശ്വര്യ തിരഞ്ഞെടുത്ത പശ്ചാത്തല സംഗീതവും അങ്ങേയറ്റം വെറുപ്പിക്കലായിരുന്നു. പാട്ടിന്റെ വരികൾക്കൊപ്പമായിരുന്നില്ല ഐശ്വര്യയുടെ നൃത്തം. ബ്രേക്ക് ഡാൻസിന് സമാനമായിരുന്നു പല സ്റ്റെപ്പുകളും എന്ന വിമർശനവും ഉയരുന്നു.
വേണ്ടത്ര പ്രാഗത്ഭ്യം ഇല്ലാതിരുന്നിട്ടും ഐശ്വര്യയ്ക്ക് യുഎൻ വേദിയിൽ നൃത്തം ചെയ്യാൻ അവസരം ലഭിച്ചത് ബിജെപിയുടെ സ്വജനപക്ഷപാതം മൂലമാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ലജ്ജാകരമായ അവസ്ഥയാണിതെന്നാണ് ഒരു നർത്തകി ഐശ്വര്യയുടെ നൃത്തം കണ്ട് പ്രതികരിച്ചത്. ഐശ്വര്യയുടെ ഗുരുവിനെ വിലക്കണം എന്ന് എഴുത്തുകാരൻ പാർത്ഥിപൻ ഷൺമുഖം പ്രതികരിച്ചു.
സോഷ്യൽ മീഡിയയിലും ഐശ്വര്യയ്ക്കെതിരെ വ്യാപകമായ ട്രോളുകളും മറ്റും പ്രചരിക്കുന്നു. അറിയാത്ത പണിക്ക് പോകേണ്ടതുണ്ടോ എന്നാണ് ചിലരുടെ ചോദ്യം. ഐശ്വര്യ ഡാൻസ് ചെയ്യുന്നത് കണ്ടാൽ ഗുരു ആത്മഹത്യ ചെയ്തു പോകും എന്ന് പറയുന്നവരുമുണ്ട്.
യുഎന്നിന്റെ ഗുഡ്വിൽ അംബാസഡറാണ് ഐശ്വര്യ. യുഎന്നിൽ ഭരതനാട്യം അവതരിപ്പിക്കാൻ കഴിഞ്ഞത് ആദരവായി കരുതുന്നുവെന്നാണ് ഐശ്വര്യ നേരത്തെ പ്രതികരിച്ചിരുന്നത്.
ഇത്രഭീകര പ്രതിഷേധം ഏറ്റുവാങ്ങിയ ഡാൻസ് കാണാം