സൗത്ത് ഓസ്‌ട്രേലിയയിലെ ഭക്ഷണ നിയന്ത്രണ നിയമം പുനപരിശോധിക്കാൻ സർക്കാർ തീരുമാനിച്ചതോടെ പോത്തിറച്ചി ഉൾപ്പെടെയുള്ള ആറോളം ഇറച്ചികൾ ഇനി ഭക്ഷണ മേശയിലെത്തിക്കാം. ഇറച്ചി വിൽപന നടത്താവുന്നവയുടെ പട്ടിക പുനഃക്രമീകരിക്കാനാണ് സർക്കാർ നീക്കം. പുതിയ പട്ടികയിൽ കുതിര, ഒപ്പോസം, ഒട്ടകം, മാൻ, കഴുത, പോത്ത് എന്നിവയുടെ ഇറച്ചിയും നിയമപരമായി ഉപയോഗിക്കാവുന്നവയുടെ കൂടെ ഉൾപ്പെടുത്തും

ആട്, മുയൽ, കംഗാരു, വാല്ലബി, പക്ഷികൾ എന്നിവയാണ് നിലവിലുള്ള പട്ടികയിലുള്ളത്. ഈ ഇറച്ചികൾ മനുഷ്യോപയോഗത്തിന് വിൽപന നടത്താൻ അനുവാദമുണ്ട്. പുതിയ നിയമ പരിഷ്‌കാരം പ്രാബല്യത്തിലായാൽ അടുത്തവർഷം അവസാനത്തോടെ പട്ടികയിലെ പുതിയ മൃഗങ്ങളുടെ ഇറച്ചിയും മാർക്കറ്റിലെത്തും.

പുതിയ നിർദ്ദേശം സംബന്ധിച്ച പൊതു അഭിപ്രായങ്ങൾക്കും നിരൂപണങ്ങൾക്കും ഫെബ്രുവരി അവസാനംവരെ സമയം അനുവദിച്ചിട്ടുണ്ട്. പ്രദേശിക കൗൺസിലുകളുടെയും ഭക്ഷ്യ ബിസിനസ് നടത്തുന്നവരുടെയും അഭിപ്രായം സർക്കാർ തേടിയിട്ടുണ്ട്