- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാളെ എന്റെ അനിയത്തി കുട്ടിയുടെ പിറന്നാളാണ് വീട്ടിൽ എല്ലാവർക്കും കോവിഡ് ആയതിനാൽ അച്ഛന് പണിക്ക് പോകാൻ കഴിയുന്നില്ല; ഉടുപ്പും കേക്കും വാങ്ങിയിട്ടില്ലന്ന് പരിഭവം; ഹോസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ ഫോൺ കോളിന് പിന്നാലെ സംഭവിച്ചത്
കാഞ്ഞങ്ങാട്: കൊവ്വൽ പള്ളയിലുള്ള പത്തു വസ്സുകാരിയുടെ വീട്ടിലേക്ക് പൊലീസ് സംഘം എത്തിയപ്പോൾ അമ്പരന്നുപോയത് വീട്ടുകാരും പരിസരവാസികളും. പൊലീസിന് എന്താണ് ഇവിടെ കാര്യം എന്ന് ചിന്തിക്കുമ്പോഴാണ് ജീപ്പിൽ നിന്നും നിറയെ സാധനങ്ങൾ തലച്ചുമടായി പൊലീസുകാരും കടന്നുവന്നു. കേരളം പൊലീസിനെ കുറിച്ച് നിരന്തരം ആക്ഷപങ്ങൾ ഉയരുമ്പോൾ ഒരു നന്മ നിറഞ്ഞ വാർത്തയാണ് കാഞ്ഞങ്ങാടിൽ നിന്നും വരുന്നത്.
സംഭവത്തിന്റെ തുടക്കം ഇങ്ങനെയാണ് അനിയത്തിയുടെ പിറന്നാളിന് പുത്തനുടുപ്പും കേക്കും വാങ്ങിത്തരാമോയെന്ന് പൊലീസ് സ്റ്റേഷനിൽ വിളിച്ച് അഭ്യർത്ഥിച്ച മിടുക്കി കുട്ടിക്ക് പൊലീസ്കാരുടെ വക കൈ നിറയെ സമ്മാനങ്ങളുമായി ആണ് ഇവർ വീട്ടിലെത്തിയത്. കൊവ്വൽ പള്ളയിലുള്ള പത്തു വസ്സുകാരി വ്യാഴാഴ്ച്ച പകൽ രണ്ടര മണിക്കാണ് ഹോസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിൽ വിളിച്ചത്.
അങ്കിളേ നാളെ എന്റെ അനിയത്തി കുട്ടിയുടെ പിറന്നാളാണ് വീട്ടിൽ എല്ലാവർക്കും കോവിഡായതിനാൽ അച്ഛന് പണിക്ക് പോകാൻ കഴിയുന്നില്ല ഉടുപ്പും കേക്കും വാങ്ങിയിട്ടില്ല അങ്കിളൊന്ന് സഹായിക്കാൻ പറ്റുമൊ ഇതായിരുന്നു അഭ്യർത്ഥന വിഷയം ഹോസ്ദുർഗ്ഗ് ഇൻസ്പെക്ടർ സതീഷ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണനെ അറിയിച്ചു ഉടൻ എല്ലാ പൊലീസ് കാരും ചേർന്ന് പിറന്നാൾ കേക്കും പുത്തനുടുപ്പും മധുര പലഹാരങ്ങളും കുടുംബത്തിന് ഓണകിറ്റും തയ്യാറാക്കി കുട്ടിയുടെ വീട്ടിൽ എത്തി.
ഫോൺ വിളിച്ച് ഒരു മണിക്കൂറിനകം സ്നേഹ സമ്മാനം വീട്ടിൽ എത്തിയ സന്തോഷത്തിലാണ് വീട്ടുകാർ പൊലീസ് കാരുടെ ആവശ്യം മനസ്സിലാക്കിയ കാഞ്ഞങ്ങാട്ടെ വ്യാപാരികളും ഈ ഉദ്യമനത്തിന് സഹായിച്ചു.